Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 16.11

◾നിയമനത്തട്ടിപ്പ് ആരോപണം വീണ്ടും. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയില്‍ സഹകരണ സംഘത്തിലെ നിയമനത്തിനു സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ കത്ത് പുറത്തായി. ശുപാര്‍ശക്കത്ത് നല്‍കിയതില്‍ തെറ്റെന്താണെന്ന് ആനാവൂര്‍ നാഗപ്പന്‍. ജൂനിയര്‍ ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേരു നല്‍കിയ കത്താണ് പുറത്തുവന്നത്. അറ്റന്‍ഡര്‍ നിയമനം വേണ്ടെന്നു പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്താണെന്നും അദ്ദേഹം വിശദീകരിച്ചു. ◾ആനാവൂര്‍ നാഗപ്പന്റെ ശുപാര്‍ശക്കത്ത് തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയില്‍ സഹകരണ സംഘം പ്രസിഡന്റ് വി. പാപ്പച്ചന്‍. എന്നാല്‍ […]

Posted inലേറ്റസ്റ്റ്

രാമനിലയം ഗസ്റ്റ് ഹൗസിൽ അച്യുതമേനോന്റെ പേരൊഴിവാക്കി, ബിനോയ് വിശ്വം എംപി പരാതിപ്പെട്ടു.

തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ താമസിച്ച പ്രമുഖരുടെ പട്ടികയിൽ നിന്നും മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ സി അച്യുത മേനോന്റെ ചിത്രം ഒഴിവാക്കിയതിൽ പരാതി അറിയിച്ച് ബിനോയ് വിശ്വം എം പി . ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയാണ് കത്തിലൂടെ ബിനോയ് വിശ്വം അതൃപ്തി അറിയിച്ചത് . പുതുക്കിപ്പണിത ചരിത്ര പ്രസിദ്ധമായ രാമനിലയം ഗസ്റ്റ് ഹൗസിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മുൻ മുഖ്യമന്ത്രി ഇഎംഎസ്, മുൻ മുഖ്യമന്ത്രി കെ കരുണാകരൻ എന്നിവരുടെ പേരുകളും ചിത്രങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ […]

Posted inലേറ്റസ്റ്റ്

അടുത്ത ജി 20 ഉച്ചകോടി ഇന്ത്യയിൽ വിഷയം വസുധൈവ കുടുംബകം

സ്ത്രീപക്ഷ വികസനത്തിന് ജി20 അജണ്ടയിൽ പ്രത്യേക പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ന്റെ അധ്യക്ഷ പദം ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ഏറ്റെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി 20 ഉച്ചകോടിയിൽ അംഗരാജ്യങ്ങളിലെ തലവന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ കൂട്ടായ നടപടികൾക്കുള്ള ചാലകശക്തിയായി ജി20 മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. . അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിൽ നടക്കും.നമ്മുടെ പ്രകൃതിയുടെ ഭാവിക്കും ജീവിതത്തിനുമായി പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്. കാലവസ്ഥയുടെ നിലനിൽപ്പിനായുള്ള ജീവിതരീതി വികസിപ്പിക്കേണ്ടതിന്റെ പ്രധാന്യം […]

Posted inലേറ്റസ്റ്റ്

ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ല, നരേന്ദ്ര മോദിയുടെ വാക്കുകൾ ഉൾപ്പെടുത്തി ജി 20 പ്രഖ്യാപനം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍പ്പെടുത്തി ജി 20 പ്രഖ്യാപനം. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യൻ നിലപാടും ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി. ജി20 അധ്യക്ഷ പദവി ഏറ്റെടുക്കാനിരിക്കെയാണ് ഇന്ത്യയുടെ വാക്കുകൾ പ്രാധാന്യത്തിലെടുത്ത് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയത്. യുദ്ധം അവസാനിപ്പിച്ച് നയതന്ത്രതലത്തിൽ റഷ്യ – യുക്രൈൻ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ആവ‍‍ർത്തിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കെടുതികൾ കണ്ട അക്കാലത്തെ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാർത്തകൾ |16.11

നിയമനത്തട്ടിപ്പ് ആരോപണം വീണ്ടും. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയില്‍ സഹകരണ സംഘത്തിലെ നിയമനത്തിനു  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ കത്ത് പുറത്തായി . ശുപാര്‍ശക്കത്ത് നല്‍കിയതില്‍ തെറ്റെന്താണെന്ന് ആനാവൂര്‍ നാഗപ്പന്‍. ജൂനിയര്‍ ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേരു നല്‍കിയ കത്താണ് പുറത്തുവന്നത്.  അറ്റന്‍ഡര്‍ നിയമനം വേണ്ടെന്നു പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്താണെന്നും അദ്ദേഹം വിശദീകരിച്ചു. യുജിസി ചട്ടങ്ങള്‍ ലംഘിച്ചു നിയമനം ലഭിച്ച വൈസ് ചാന്‍സലര്‍മാരെ പുറത്താക്കണമെന്ന കോടതി വിധി കേരള വെറ്ററിനറി സര്‍വകലാശാലയുടെ […]

Posted inലേറ്റസ്റ്റ്

കെ സുധാകരൻ ചികിത്സയിൽ, നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി.

നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി. കെ സുധാകരൻ ചികിത്സയിലായതാണ് യോഗം മാറ്റാൻ കാരണം. നിയമസഭാ സമ്മേളനം ചേരാനിരിക്കേ ഗവർണ്ണർക്കെതിരെ കൊണ്ടുവരുന്ന ബില്ലിൽ പാ‍ർട്ടി നിലപാട് സ്വീകരിക്കുന്നതിലും സർക്കാരിനെതിരെയുള്ള സമര പരിപാടികൾ ആവിഷ്കരിക്കുന്നതിനുമാണ് രാഷ്ട്രീയകാര്യ സമിതിയോ​ഗം ചേരാനിരുന്നത്. കെപിസിസി അധ്യക്ഷന്റെ അഭാവത്തിൽ യോഗം മാറ്റി വയ്ക്കുകയായിരുന്നു. ആ‍‍ർ എസ് എസുമായി ബന്ധപ്പെട്ട കെ സുധാകരന്റെ പ്രസ്താവനകൾ വൻ വിവാദമായ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതി യോ​ഗം വളരെ പ്രാധാന്യമുള്ളതായിരുന്നു. കോൺഗ്രസ്സിലെ […]

Posted inലേറ്റസ്റ്റ്

സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് സ്റ്റേ

നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് ഹൈക്കോടയിൽ നിന്നും സ്റ്റേ. കേസിലെ തുടർ നടപടികൾ രണ്ടാഴ്ചത്തേക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു .പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചന കേസിനെതിരായ സണ്ണി ലിയോണിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുത്തരവ്. സർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും കോടതി വിശദീകരണവും തേടി.പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിലായിരുന്നു കേസെടുത്തത് . എന്നാൽ ഈ വഞ്ചനാ കേസ് നിലനിൽക്കില്ലെന്ന് കാട്ടി സണ്ണി ലിയോൺ ഭർത്താവ് ഡാനിയൽ വെബർ, മാനേജർ സുനിൽ അടക്കം മൂന്ന് പേർ ഹൈക്കോടതിയെ സമീപിച്ചു. […]

Posted inബിസിനസ്സ്

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവില പരിഷ്‌കരിച്ചത്. രാവിലെ 280 രൂപ ഉയര്‍ന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് തവണയായി 600 രൂപ ഇടിഞ്ഞു. ഇന്ന് രാവിലെ സ്വര്‍ണവില 160 രൂപ ഉയര്‍ന്നിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. വിപണിയില്‍ നിലവിലെ വില 4800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില രാവിലെ […]

Posted inബിസിനസ്സ്

മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായത്തില്‍ വര്‍ധന

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 2022 സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 409.48 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ 369.88 കോടി രൂപയെ അപേക്ഷിച്ച് 10.70 ശതമാനവും ആദ്യ പാദത്തെ അപേക്ഷിച്ച് 45.25 ശതമാനവും വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 7.89 ശതമാനം വര്‍ധിച്ച് 30,664.96 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 28,421.63 കോടി രൂപയായിരുന്നു. സബ്സിഡിയറികളെ ഒഴിവാക്കിയുള്ള അറ്റാദായം 348.71 കോടി രൂപയാണ്. സംയോജിത പ്രവര്‍ത്തന […]

Posted inവിനോദം

നഞ്ചിയമ്മയുടെ ‘അട്ടപ്പാടി സോംഗ്’ എത്തി

ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ ‘സിഗ്‌നേച്ചര്‍’ എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘അട്ടപ്പാടി സോംഗ്’ പുറത്തെത്തി. ദിലീപ് ആണ് ഗാനത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. ഊര് മൂപ്പന്‍ തങ്കരാജ് മാഷ് ആണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളത്. കാര്‍ത്തിക് രാമകൃഷ്ണന്‍, ടിനി ടോം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന സിഗ്‌നേച്ചര്‍ നവംബര്‍ 18 ന് തിയറ്ററുകളിലേക്ക് എത്തും. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേര്‍ത്ത് കഥ പറയുന്ന ഈ […]