Posted inലേറ്റസ്റ്റ്

കാർ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് പേടിക്കണ്ടല്ലോ – പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

    കാർ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് പേടിക്കണ്ടല്ലോ – പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍ 35 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. 35 ലക്ഷത്തിനല്ല, പരമാവധി 35 ലക്ഷത്തിന്‍റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഖാദി ബോർഡിന്‍റെ ചുമതലകള്‍ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ […]

Posted inലേറ്റസ്റ്റ്

കാർ വാങ്ങുന്നത് ഖാദി ബോർഡ് വൈസ് ചെയർമാന് വേണ്ടി; പി ജയരാജൻ

അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍ 35 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചത് വളരെ അനിവാര്യമായതുകൊണ്ടാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. ഖാദി ബോർഡിന്‍റെ ചുമതലകള്‍ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന ഇന്നോവ കാലപ്പഴക്കം കൊണ്ട് മാറ്റേണ്ട നിലയിലാണ്. അതുകൊണ്ടാണ് 35 ലക്ഷത്തിന്‍റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മാധ്യമങ്ങൾക്ക് സി പി എമ്മിനെതിരെയുള്ള എന്തും വാർത്തയാണ്. ഇപ്പോൾ ഒരിക്കൽ […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന് വിശദീകരണവുമായി രാജ്ഭവൻ

  മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന് വിശദീകരണവുമായി രാജ്ഭവൻ രാജ്ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വിശദീകരണവുമായി രാജ്ഭവൻ. അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാർശ ചെയ്‍തത്. 23 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരമാക്കാനാണ് ആവശ്യപ്പെട്ടതെന്നും വിശദീകരണം. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷനില്ല. പെന്‍ഷന്‍ അനുവദിക്കണമെന്ന ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു.

Posted inലേറ്റസ്റ്റ്

കോഴിക്കോട് സിനിമ ഷൂട്ടിംഗ് സെറ്റിനു നേരെ ആക്രമണം

കോഴിക്കോട് സിനിമ ഷൂട്ടിംഗ് സെറ്റിനു നേരെ ആക്രമണം   ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനെതിരെ രണ്ടംഗ സംഘത്തിന്റെ അതിക്രമം. ഷൂട്ടിങ്ങിനായി തയ്യാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെ അക്രമികൾ നശിപ്പിച്ചു. ഷമീർ പരവന്നൂർ സംവിധാനം ചെയ്യുന്ന അനക്ക് എന്തിന്റെ കേട് എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. അക്രമത്തെ തുട‍ര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിർത്തി വെച്ചു. ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ട് പേർ പള്ളിയിൽ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗി […]

Posted inലേറ്റസ്റ്റ്

ഇന്തോനേഷ്യയിൽ വൻഭൂചലനം അമ്പതോളം പേർ മരിച്ചു നിരവധി പേർക്ക്

ഇന്തോനേഷ്യയിൽ വൻഭൂചലനം അമ്പതോളം പേർ മരിച്ചു നിരവധി പേർക്ക് ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. അമ്പതോളം പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരും എന്നാണ് സൂചന. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്‍കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി.

Posted inലേറ്റസ്റ്റ്

ശശിതരൂർ വിഷയത്തിൽ പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി

ശശിതരൂർ വിഷയത്തിൽ പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി നേതൃത്വം. തരൂരിന്റെ കാര്യത്തിൽ കോൺഗ്രസ് പരസ്യ വിഴുപ്പലക്കലിന് മുതിർന്നതോടെയാണ് നേതൃത്വം ഇടപെട്ടത്. കോണ്‍ഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്നാണ് കെപിസിസി നിര്‍ദ്ദേശം. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന് പ്രചരണം ശരിയല്ലെന്നും കെപിസിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ശശി തരൂർ വിഷയത്തിലെ പ്രതികരണങ്ങളിൽ നിന്ന് നേതാക്കൾ പിൻമാറണം […]

Posted inലേറ്റസ്റ്റ്

കുഫോസ് വിസി നിയമനം; ഹൈക്കോടതി ഉത്തരവിന് സ്റ്റേ ലഭിച്ചില്ല

കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോൺ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചു . എന്നാൽ സ്റ്റേ അനുവദിച്ചില്ല. മുൻ അറ്റോർണി ജനറൺ കെ കെ വേണുഗോപാലാണ് കേരളത്തിന് വേണ്ടി ഹാജരായത് .അപ്പീലിനെ പിന്തുണയ്ക്കുന്നതായി സുപ്രീം കോടതിയിൽ അറിയിച്ചു .റിജി കെ ജോണിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഹാജരായി. കുഫോസ് മുൻ വിസിയുടെ അപ്പിലീൽ കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു .കേസിൽ തീർപ്പാക്കും […]

Posted inലേറ്റസ്റ്റ്

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ച നടപടി;കോൺഗ്രസ്സ് പുനഃപരിശോധനാ ഹർജി നൽകും

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ കോൺഗ്രസ് മറ്റന്നാൾ പുനഃപരിശോധന ഹർജി നൽകും. പ്രതികളെ മോചിപ്പിച്ചതിനെതിരെ കേന്ദ്ര സർക്കാരും സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് വിമ‍ർശനം ഉന്നയിച്ചതിന് പിന്നാലെ കേന്ദ്രവും ഹർജി നല്കുകയായിരുന്നു. കുറ്റവാളികളായ നളിനിയേയും മറ്റ് അഞ്ച് പേരെയും നവംബർ 11 നാണ് സുപ്രീംകോടതി മോചിപ്പിക്കാൻ നിർദേശിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നു എന്നതാണ് മോചിപ്പിച്ചതിൽ ഒരു കാരണം. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.പേരറിവാളന്‍റെ ഉത്തരവ് […]

Posted inലേറ്റസ്റ്റ്

ഇലക്ഷൻ കമ്മീഷൻ അംഗമായി റിട്ടയേഡ് ഐ എ എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയൽ നിയമിതനായി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗമായി മുതിർന്ന റിട്ട.ഐ.എസ്. ഉദ്യോഗസ്ഥൻ അരുൺ ഗോയൽ നിയമിതനായി. കഴിഞ്ഞ ആറ് മാസമായി ഒഴിഞ്ഞു കിടന്നിരുന്ന ഒരു ഇലക്ഷൻ കമ്മീഷൻ അംഗത്തിന്റെ ഒഴിവിലേക്കാണ് ഘനവ്യവസായ മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറിയായിരുന്നു അരുൺ ഗോയൽ നിയമിതനായത് .ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അരുൺ ഗോയൽ ഐ എ എസ്സിന്റെ നിയമനം വളരെ നിർണായകമെന്ന് രാഷ്ട്രീയ നിരീക്ഷകർ. ശനിയാഴ്ചയാണ് കേന്ദ്ര ഗവൺമെന്റ് ഇദ്ദേഹത്തിന്റെ നിയമന വാർത്ത പുറത്തുവിട്ടത് .രാഷ്ട്രപതി തീരുമാനത്തിൽ ഒപ്പ് വെച്ചു .

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 21.11

◾ശശി തരൂരിന്റെ പരിപാടികള്‍ വിലക്കിയതിനു പിന്നില്‍ മുഖ്യമന്ത്രിക്കസേര മോഹികളുടെ ഗൂഡാലോചനയാണെന്ന് കെ മുരളീധരന്‍ എംപി. ആരൊക്കെയാണ് പിറകിലെന്ന് അറിയാം. ഡിസിസി പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പില്‍ നിരപരാധിയാണ്. ഔദ്യോഗികമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മുരളീധരന്‍ പറഞ്ഞു. ◾ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനു നേരെ കണ്ടെയ്നര്‍ ലോറി ഡ്രൈവറുടെ ആക്രമണം. ഇന്നലെ രാത്രിയില്‍ കൊച്ചി ഗോശ്രീ പാലത്തില്‍ ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. […]