ഇന്തോനേഷ്യയിലെ ഭൂചലനത്തിൽ മരണം 160 കടന്നു ഇന്തോനേഷ്യയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. ജാവാ ദ്വീപിലാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് .700ലേറേ പേർക്ക് പരിക്കേറ്റു. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ തലസ്ഥാന നഗരത്തിൽ അഭയം തേടുകയാണ്. പന്ത്രണ്ടിൽ അധികം വൻകിട കെട്ടിടങ്ങളാണ് ഭൂചലനത്തിൽ തകർന്നത് എന്നാണ് വിവരം. നിരവധി വീടുകൾ മണ്ണിനടിയിലായി. കെട്ടിടങ്ങളുടെ അടിയിൽപ്പെട്ടാണ് മരണമേറെയും സംഭവിച്ചത് എന്നാണ് സൂചന. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ […]
സൗദിയുമായി കൊമ്പുകോർക്കാൻ ഇന്ന് ഖത്തറിൽ അർജന്റീന ഇറങ്ങും
സൗദിയുമായി കൊമ്പുകോർക്കാൻ ചൊവ്വാഴ്ച ഖത്തറിൽ അർജന്റീന ഇറങ്ങും ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തി ചൊവ്വാഴ്ച അർജന്റീനയുടെ ആദ്യ മത്സരം. ലോകകപ്പ് ഫുട്ബോളില്‍ സൗദി അറേബ്യക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. തന്‍റെ പരിക്കിനെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അര്‍ജന്‍റീന ക്യാപ്റ്റന്‍ ലിയോണല്‍ മെസി മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പറഞ്ഞുകേട്ടതുപോലെയുള്ള ഒരു പ്രശ്നവും എനിക്കില്ല. ഞാന്‍ പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും ഒറ്റക്ക് പരിശീലനം നടത്തിയെന്നുമുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളുമൊക്കെ കണ്ടു. മുന്‍കരുതലെന്ന നിലക്ക് സാധാരണഗതിയില്‍ എടുക്കുന്ന നടപടികള്‍ മാത്രമാണത്. […]
യുഎഇയിൽ കനത്ത മഴ
യുഎഇയിൽ കനത്ത മഴ യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചത്. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നീ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലുമാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലില്‍ ഇറങ്ങരുതെന്നും വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കണമെന്നും ആഭ്യന്തര […]
ഇംഗ്ലീഷ് പരീക്ഷ കടുകട്ടി ഇറാന് തോൽവി
ഇംഗ്ലീഷ് പരീക്ഷ കടുകട്ടി ഇറാന് തോൽവി ഇംഗ്ലീഷ് പരീക്ഷ വിചാരിച്ച പോലെ ആയിരുന്നില്ല ഇറാന്. കടുകട്ടി എന്നുവച്ചാൽ അത്രയ്ക്ക് കടുകട്ടിയായിരുന്നു. ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ ഇറാന് ലോകകപ്പില്‍ കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ചത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് […]
ദേശീയഗാനം ആലപിക്കാതെ ഇറാൻ ലോകകപ്പിൽ കളിക്കിറങ്ങി
ലോകം ഞെട്ടി ദേശീയഗാനം ആലപിക്കാതെ ഇറാൻ ലോകകപ്പിൽ കളിക്കിറങ്ങി ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ദേശീയ ഗാനം ആലക്കാൻ തയ്യാറാകാതെ ഇറാൻ ടീം.ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാൻ ടീം തയ്യാറായില്ല. അതുകൊണ്ടുതന്നെ ഇറാൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെയാണ് മത്സരം ആരംഭിച്ചത്. ലോക മത്സര വേദികളിൽ അപൂർവ്വമായി മാത്രമാണ് ഇത്തരത്തിൽ സംഭവിക്കാറുള്ളത്. ഇറാനിൽ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താരങ്ങൾ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാൻ […]
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു
തൃശൂർ കേച്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. ജയ്ഗുരു എന്ന ബസിനാണ് തീപിടിച്ചത്. കേച്ചേരി സെന്ററിന് സമീപമെത്തിയപ്പോൾ ബസിന്റെ മുൻവശത്ത് നിന്നും പുക ഉയരുകയായിരുന്നു. ഉടൻ തന്നെ ബസിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി. ഇതിന് പിന്നാലെ തന്നെ ബസിന്റെ ഒരുഭാഗത്ത് നിന്നും തീ ആളിപ്പടരാൻ തുടങ്ങി. കുന്നംകുളത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് അതിവേഗം തീയണച്ചു. അപകടത്തെ തുടർന്ന് […]
പേടിഎമ്മില്‍ നിന്ന് ഇനി എല്ലാ യുപിഐ ആപ്പുകളിലേക്കും പണമയയ്ക്കാം
പേടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ എല്ലാ യുപിഐ പേയ്മെന്റ് ആപ്പുകളിലുമുള്ള മൊബൈല്‍ നമ്പറുകളിലേക്കും പേയ്മെന്റുകള്‍ നടത്താനാകും. പുതിയ തീരുമാനത്തോടെ പേടിഎം ആപ്പ് ഉപയോക്താക്കള്‍ക്ക് സേവന ദാതാവ് ആരാണെന്നത് പരിഗണിക്കാതെ തന്നെ രജിസ്റ്റര്‍ ചെയ്ത യുപിഐ ഐഡിയുള്ള ഏത് മൊബൈല്‍ നമ്പറിലേക്കും തല്‍ക്ഷണം പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. പേടിഎമ്മിന്റെ യുപിഐ പേയ്മെന്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നീക്കമാണ്. കാരണം ഇത് കൂടുതല്‍ ഉപയോക്താക്കളെ പേടിഎമ്മിലേക്ക് ആകര്‍ഷിക്കും. മാത്രമല്ല, ഇത് കൂടുതല്‍ ഉപയോക്താക്കളെ ഏത് യുപിഐ ആപ്പിലേക്കും […]
ഉത്സവ സീസണില്‍ പ്രതീക്ഷ; ഇന്ത്യ 7.1 ശതമാനം വരെ വളര്‍ച്ച നേടും
വരാനിരിക്കുന്ന ആഗോള മാന്ദ്യത്തിനും പെരുകുന്ന പണപ്പെരുപ്പത്തിനുമിടയില്‍ 2022-23 സാമ്പത്തികവര്‍ഷം ഇന്ത്യ 6.5 ശതമാനം മുതല്‍ 7.1 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് ‘ഡെലോയിറ്റ് ഇന്ത്യ’ റിപ്പോര്‍ട്ട്. 2022 ഏപ്രില്‍ മുതല്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് 1.9 ശതമാനം ഉയര്‍ത്തിയിട്ടും ഒമ്പതു മാസത്തിലേറെയായി പണപ്പെരുപ്പം പരിധിക്കു പുറത്താണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും പണപ്പെരുപ്പം കൂട്ടുന്നു. ഈവര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കമോ ആസന്നമായ ആഗോള മാന്ദ്യം വികസിത രാജ്യങ്ങളുടെപോലും സ്ഥിതി കൂടുതല്‍ വഷളാക്കിയേക്കാം.ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഇന്ത്യയുടെ […]
അമലാ പോള്‍ ചിത്രം ‘ ദ ടീച്ചര്‍’ ട്രെയിലര്‍
അമലാ പോള്‍ നായികയാകുന്ന ‘ ദ ടീച്ചര്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ‘അതിരന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേകാണ് സംവിധായകന്‍. വിവേകിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും. പി വി ഷാജി കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കിം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാല പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് […]
‘പടച്ചോനേ ഇങ്ങള് കാത്തോളീ’ പുതിയ ടീസര്‍
ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ആക്ഷേപ- ഹാസ്യ വിഭാഗത്തില്‍, സകുടുംബം ആസ്വദിച്ചു കാണാവുന്ന ഒന്നായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍ ഉള്‍പ്പെടുന്ന രസകരമായ ഒരു രംഗം ഉള്‍പ്പെടുത്തിയാണ് ടീസര്‍. കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് ഉള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ തുടക്കം കൂടിയാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രം. നര്‍മ്മത്തിനും, പ്രണയത്തിനും ഗാനങ്ങള്‍ക്കും എല്ലാം പ്രാധാന്യം നല്‍കികൊണ്ട് ഒരു സമ്പൂര്‍ണ വിനോദ സിനിമ എന്ന നിലയ്ക്കാണ് […]