ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ആക്ഷേപ- ഹാസ്യ വിഭാഗത്തില്‍, സകുടുംബം ആസ്വദിച്ചു കാണാവുന്ന ഒന്നായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, ഹരീഷ് കണാരന് ഉള്‍പ്പെടുന്ന രസകരമായ ഒരു രംഗം ഉള്‍പ്പെടുത്തിയാണ് ടീസര്‍. കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് ഉള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ തുടക്കം കൂടിയാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രം. നര്‍മ്മത്തിനും, പ്രണയത്തിനും ഗാനങ്ങള്‍ക്കും എല്ലാം പ്രാധാന്യം നല്‍കികൊണ്ട് ഒരു സമ്പൂര്‍ണ വിനോദ സിനിമ എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബിജിത്ത് ബാല സംവിധാനം ചെയ്ത ചിത്രം നവംബര്‍ 24നാണ് റീലീസ് ചെയ്യുക. ആന്‍ ശീതള്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്ന പവിത്രന്, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത്ട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘പടച്ചോനേ ഇങ്ങള് കാത്തോളീ’ പുതിയ ടീസര്‍
