Posted inലേറ്റസ്റ്റ്

എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ ഭരണസ്തംഭനമില്ല, സർട്ടിഫിക്കറ്റുകൾ കൊടുത്തു

എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ ഭരണസ്തംഭനംമൂലം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍നല്‍കിയില്ലെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സര്‍വകലാശാല സിന്‍ഡിക്കറ്റിന്റെ പരീക്ഷാ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി. 2022 ല്‍ വിജയികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പോര്‍ട്ടലില്‍നിന്നു പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയെന്ന് വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ബിടെക് പരീക്ഷയില്‍ 13,025 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഫലം പ്രഖ്യാപിച്ച ദിവസംതന്നെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയെന്നാണു വിശദീകരണം.

Posted inലേറ്റസ്റ്റ്

തലശേരിക്കൊലപാതകത്തിലെ പ്രതി ഡി വൈ എഫ് ഐ പ്രവർത്തകൻ

തലശേരിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍. ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ മനുഷ്യചങ്ങലയില്‍ പാറായി ബാബു പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്. കര്‍ണാടകയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരും പിടിയിലായി. നേരത്തെയുള്ള വൈരാഗ്യമാണോ കൊലയ്ക്കു കാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | 25.11

◾റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ നടത്താനിരുന്ന കടയടപ്പു സമരം പിന്‍വലിക്കും. ഭക്ഷ്യ മന്ത്രി അനില്‍ റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച വിജയം. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ 49 ശതമാനമേ നല്‍കൂവെന്ന സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കും. കമ്മീഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമ്മീഷന്‍ കൂടിയാകുമ്പോള്‍ 28 കോടി രൂപ വേണമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ◾തലശേരിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി […]

Posted inലേറ്റസ്റ്റ്

കബാലിയുടെ കലിയടങ്ങുംവരെ അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തിവിടില്ല

കാട്ടു കൊമ്പൻ കബാലിയുടെ പൊതുനിരത്തിലെ അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ, കൊമ്പൻ ഭീതി വിതയ്ക്കുന്ന പാതയിൽ ജില്ലാ ഭരണകൂടം യാത്രാ നിയന്ത്രണം ഏർപ്പെടുത്തു. തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടിൽ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തിവിടേണ്ടെന്നാണ് തീരുമാനം. ഇതോടൊപ്പം ഈ പാതയിൽ രാത്രി യാത്രക്ക് നിയന്ത്രണവും ഏർപ്പെടുത്തി. അവശ്യ സർവീസുകളെയല്ലാതെ പാതയിൽ കടത്തിവിടേണ്ടെന്നാണ് തീരുമാനം. കബാലിയുടെ സഞ്ചാരം വനം വകുപ്പിന്റെ സംഘം നിരീക്ഷിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസ് കുത്തിമറിച്ചിടാന്‍ കബാലി ശ്രമിച്ചതോടെയാണ് ഈ […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 24.11.22

തലശേരിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍. ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ മനുഷ്യചങ്ങലയില്‍ പാറായി ബാബു പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്. കര്‍ണാടകയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരും പിടിയിലായി. നേരത്തെയുള്ള വൈരാഗ്യമാണോ കൊലയ്ക്കു കാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാവില്ലെന്നു ഹൈക്കോടതി. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ […]

Posted inലേറ്റസ്റ്റ്

പണിമുടക്കുന്ന സർവറിനെ തോൽപ്പിക്കാൻ റേഷൻകടകൾക്ക് സമയമാറ്റം

സാങ്കേതിക തകരാർ സുഗമമായ റേഷന്‍ വിതരണത്തെ ബാധിക്കാ തിരിക്കുന്നതിനായി റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം നവംബര്‍ 25 മുതല്‍ 30 വരെ പുനക്രമീകരിച്ചു. വിവിധ ജില്ലകളിലെ പുതുക്കിയ സമയക്രമം താഴെപ്പറയും പ്രകാരമായിരിക്കുന്നതാണ്. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നവംബര്‍ 25, 28, 30 തീയതികളില്‍ രാവിലെ 8 മുതല്‍ 1 മണി വരെയും നവംബര്‍ 26, 29 തീയതികളില്‍ ഉച്ചയ്ക്കു ശേഷം 2 മണി മുതല്‍ 7 മണി വരേയും പ്രവര്‍ത്തിക്കുന്നതാണ്. എറണാകുളം, […]

Posted inലേറ്റസ്റ്റ്

കമ്മീഷൻ മുടങ്ങില്ല റേഷൻ വിതരണവും ഭക്ഷമന്ത്രിയുമായി റേഷൻ കടമകൾ നടത്തിയ ചർച്ച വിജയം

കമ്മീഷൻ മുടങ്ങില്ല റേഷൻ വിതരണവും ഭക്ഷമന്ത്രിയുമായി റേഷൻ കടമകൾ നടത്തിയ ചർച്ച വിജയം സംസ്ഥാനത്തെ റേഷൻകട ഉടമകളും ഭക്ഷമന്ത്രിയും നടത്തിയ ചർച്ച വിജയം. കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാന ഭക്ഷ്യ മന്ത്രി അനിൽ റേഷൻ വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചത്. ചർച്ച വിജയിച്ചതോടെ കടയടപ്പ് സമരത്തിൽ നിന്ന് പിന്മാറുമെന്നും, ആ സമരം തങ്ങൾക്ക് താത്പര്യമില്ലാതിരുന്നിട്ടും പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചതാണെന്നും റേഷൻ വ്യാപാരികളുടെ സംഘടനകൾ വ്യക്തമാക്കി. റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ […]

Posted inലേറ്റസ്റ്റ്

വാക്കുകൾ കൊണ്ട് പരസ്പരം ഗോൾ അടിച്ച് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും

വാക്കുകൾ കൊണ്ട് പരസ്പരം ഗോൾ അടിച്ച് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും. സംസ്ഥാനത്തിന്റെ ടൂറിസംbനേട്ടങ്ങൾ മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും ചൂണ്ടിക്കാണിച്ചപ്പോൾ ഗുജറാത്തിലെ നേട്ടങ്ങളാണ് കേന്ദ്രമന്ത്രി ചൂണ്ടി കാണിച്ചത്. കേരളത്തിന്റെ ടൂറിസം വളർച്ചയെ ചൊല്ലി പൊതു വേദിയിൽ വാക് പോരുമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും എത്തിയപ്പോൾ മുഖ്യമന്ത്രിക്ക് പിന്തുണയുമായി മരുമകനും ടൂറിസം മന്ത്രിയുമായ മുഹമ്മദ് റിയാസും കളത്തിലിറങ്ങി തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജിയൻസിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു വാക്കുകൾ കൊണ്ടും അവകാശവാദങ്ങൾ കൊണ്ടും ഉള്ള […]

Posted inലേറ്റസ്റ്റ്

സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു.

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 59 വയസായിരുന്നു. വഞ്ചിയൂരിൽ ഫ്ലാറ്റിൽ ഭാര്യയുമായാണ് താമസിച്ചിരുന്നത്. ഇന്നലെ നാട്ടിൽ പോയ ഭാര്യ വിളിച്ചിട്ട് ഫോണെടുക്കാതിരുന്നതിനെതുടർന്ന് പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു.