Posted inവിനോദം

‘സുമതി വളവ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

വാട്ടര്‍മാന്‍ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘സുമതി വളവ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ മുപ്പത്തില്‍പ്പരം താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍ ഒരുക്കുന്ന സുമതി വളവിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ഇപ്പോള്‍ പാലക്കാട്, പൊള്ളാച്ചി പരിസരങ്ങളിലാണ് നടക്കുന്നത്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ആണ്. […]

Posted inവിനോദം

‘ഡിയര്‍ സ്റ്റുഡന്‍സ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും വീണ്ടുമൊന്നിക്കുന്നു. ‘ഡിയര്‍ സ്റ്റുഡന്‍സ്’ എന്ന ചിത്രത്തിലൂടെയാണ് ഹിറ്റ് കോമ്പോയെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിവിന്റെയും നയന്‍താരയുടെയും ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ‘പുതുവര്‍ഷത്തില്‍ പുതിയ കഥകള്‍… 2025 ഒരു അത്യുഗ്രന്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നു’ എന്ന കുറിപ്പോടെയാണ് നിവിന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ജെയ്ന്‍, നിവിന്‍ പോളി […]

Posted inഓട്ടോമോട്ടീവ്

പള്‍സര്‍ എഫ് 250 കമ്പനി നിര്‍ത്തലാക്കുന്നു

പള്‍സര്‍ എഫ് 250 സെമി-ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് കമ്പനി നിര്‍ത്തലാക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഈ ബൈക്ക് നീക്കം ചെയ്തു. ബജാജ് പള്‍സര്‍ എ250 ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തത് ബൈക്ക് നിര്‍ത്തലാക്കിയതിനാലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബൈക്ക് ഇനി ഡീലര്‍മാര്‍ക്ക് അയക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പള്‍സര്‍ എ250 പള്‍സര്‍ എന്‍ 250 യ്ക്കൊപ്പം 2021 അവസാനമാണ് പുറത്തിറക്കിയത്. ഒരു ട്യൂബുലാര്‍ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പള്‍സര്‍ എഫ് […]

Posted inപുസ്തകങ്ങൾ

ഹെതര്‍ ബാഡ്‌കോക്കിന്റെ കൊലപാതകം

പ്രശസ്ത നടിയായ മറീന ഗ്രെഗിനെ കൊലപ്പെടുത്താനായി തയ്യാറാക്കിയ വിഷം കലര്‍ന്ന പാനീയം അബദ്ധവശാല്‍ കുടിച്ചത് ഹെതര്‍ ബാഡ്‌കോക്ക് എന്ന യുവതിയായിരുന്നു. ദുരുഹമായ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ മിസ്സ് മാര്‍പ്പിള്‍ രംഗത്തെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ രണ്ടു കൊലപാത കങ്ങള്‍കുടി അരങ്ങേറുന്നു. മിസ്സ് മാര്‍പ്പിളിന്റെ കുറ്റാന്വേഷണബുദ്ധിയുടെ പരിധികളെ അളക്കുന്നതായിരുന്നു ആ കുറ്റകൃത്യങ്ങള്‍. ‘ഹെതര്‍ ബാഡ്‌കോക്കിന്റെ കൊലപാതകം’. അഗത ക്രിസ്റ്റി. വിവര്‍ത്തനം – എം.എസ് നായര്‍. ഡിസി ബുക്‌സ്. വില 304 രൂപ.  

Posted inആരോഗ്യം

ആപ്പിളിനേക്കാള്‍ എട്ടിരട്ടി പോഷകങ്ങള്‍ കിവിപ്പഴത്തില്‍!

കിവിപ്പഴത്തില്‍ നിരവധി പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്. അവാക്കാഡോയെക്കാള്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് കിവിപ്പഴമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു ആപ്പിളിനേക്കാള്‍ എട്ടിരട്ടി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നാരുകളാല്‍ സമ്പുഷ്ടമാണെന്നും പഠനങ്ങള്‍ പറയുന്നു. കൂടാതെ, അതിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഇന്‍സുലിന്‍ സ്‌പൈക്കുകള്‍ കുറയ്ക്കും. കൂടാതെ ഇ, കെ, സി തുടങ്ങിയ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് കിവിപ്പഴം. വിറ്റാമിന്‍ ഇയും വിറ്റാമിന്‍ സിയും ധമനികളില്‍ കൊളസ്ട്രോള്‍ ഫലകങ്ങള്‍ ഉണ്ടാകുന്നത് തടയുന്ന ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി ആന്റിഓക്സിഡന്റുകളാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരവും ദൈര്‍ഘ്യവും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം

ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. മറ്റു പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടി നൽകി. ചൊവ്വാഴ്ച പ്രതികളുടെ ജാമ്യ അപേക്ഷയിൽ ഉത്തരവ് ഉണ്ടാകും. അപകടത്തിനിടയാക്കിയ താൽക്കാലിക സ്റ്റേജ് അശാസ്ത്രീയമായി നിർമ്മിച്ചുവെന്നും സുരക്ഷാ പാലിക്കാത്തത് അപകടത്തിന് വഴിയൊരുക്കിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് പൊലീസ് സംരക്ഷണം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പെരിയ കേസിലെ വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് സുധാകരൻ

പെരിയ ഇരട്ടക്കൊല കേസിലെ വിധിയിൽ പൂര്‍ണ്ണ തൃപ്തനല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം കിട്ടിയെന്നത് ആശ്വാസകരമാണെന്നും ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആഗ്രഹിച്ചത് പ്രതികള്‍ക്ക് പരമാവധി ശിക്ഷയാണ് എന്നാല്‍ അതുണ്ടായില്ലെങ്കിലും കൃപേഷിനെയും ശരത്‌ലാലിനെയും അരിഞ്ഞുതള്ളിയതിലെ സി പി എമ്മിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞെന്നും സുധാകരൻ ചൂണ്ടികാട്ടി. കേസിലെ 24 പ്രതികളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കും ഈ കുറ്റകൃത്യത്തിലെ പങ്ക് തെളിയിക്കുന്നത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അല്ലു അര്‍ജുന് ഉപാധികളോടെ സ്ഥിരം ജാമ്യം അനുവദിച്ച് കോടതി

നരഹത്യാക്കേസിൽ നടൻ അല്ലു അര്‍ജുന് വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു . പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്  അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. നേരത്തേ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യം നൽകിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുൻ എത്തിയതോടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ക്രിമിനലിസത്തിലേയ്ക്ക് ചേക്കേറിയ സിപിഎമ്മിന് കിട്ടിയ ശക്തമായ പ്രഹരമാണ് പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധിയെന്ന് കെ.സി.വേണുഗോപാല്‍

അക്രമ രാഷ്ട്രീയത്തിലൂടെ സിപിഎം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നത് ക്രിമിനല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കമ്മ്യൂണിസം ഉപേക്ഷിച്ച് ക്രിമിനലിസത്തിലേയ്ക്ക് ചേക്കേറിയ സിപിഎമ്മിന് കിട്ടിയ ശക്തമായ പ്രഹരമാണ് പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സിപിഎം എല്ലാ മാര്‍ഗവും പ്രയോഗിച്ചു എന്നാൽ അതെല്ലാം പരാജയപ്പെട്ടുവെന്നും  കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന് മാത്രമല്ല, സിപിഎം കൊലക്കത്തിയ്ക്ക് അരിഞ്ഞുതള്ളിയ നൂറുകണക്കിന് രക്തസാക്ഷി കുടുംബങ്ങളിലെ അമ്മമാര്‍ക്ക് നീതി […]

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഭിന്നശേഷിക്കാരിയുടെ തടഞ്ഞുവെച്ച പെൻഷൻ നൽകാൻ അദാലത്തിൽ നിർദേശം

നോർത്ത് പറവൂർ തേവൻതറ വീട്ടിൽ ടി ടി പുഷ്പന്റെ  ഭിന്നശേഷിക്കാരായ  മകൾ ഗ്രേഷ്മയുടെ  തടഞ്ഞുവെച്ച ക്ഷേമ പെൻഷൻ നൽകാൻ അദാലത്തിൽ നിർദേശമായി.  26 വയസുള്ള ഗ്രേഷ്മയ്ക്ക് 2013 മുതൽ ക്ഷേമ പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതാണ് എന്നാൽ വരുമാനം കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ തടഞ്ഞുവയ്ക്കുകയും കഴിഞ്ഞ അദാലത്തിൻ മന്ത്രി പി രാജീവിൻ്റെ നിർദേശ പ്രകാരം പ്രശ്നം പരിഹരിച്ചു തടഞ്ഞുവെച്ച പെൻഷൻ ലഭ്യമാക്കുകയും ചെയ്തിരുന്നു. പിന്നീട് പലവിധ സാങ്കേതിക പ്രശ്നങ്ങളാൽ ക്ഷേമപെൻഷൻ വീണ്ടും തടഞ്ഞു. ഭാര്യയ്ക്കു മകളെ ഒറ്റയ്ക്കു നോക്കാൻ സാധിക്കാത്തതിനാൽ […]