Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലോത്സവം പൂര്‍ണമാകുന്നത് വരെ അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം നല്‍കുന്നതിലേക്കായി പ്രധാന വേദികളില്‍ മെഡിക്കല്‍ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  ഡോക്ടര്‍, നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് 1 എന്നിവര്‍ മെഡിക്കല്‍ ടീമിലും   ഫസ്റ്റ് എയ്ഡ് ടീമില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ എഫ് സിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശൻ

മുൻ ധനമന്ത്രി തോമസ് ഐസക് അഴിമതിയെ ന്യായീകരിക്കുകയാണെന്നും കേരള ഫിനാൻഷ്യൽ കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമവിരുദ്ധമായതാണ് അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയതെന്നും ഇതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് ഡയറക്ടർ ബോർഡ് യോഗം ചേർന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ തോമസ് ഐസക് മറുപടി നൽകിയില്ലെന്നും ഇപ്പോൾ പരസ്യമായി ആരോപണം ഉന്നയിച്ചപ്പോഴാണ് ന്യായീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഡബിൾ A+ ഉള്ള കമ്പനി എന്നാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിബിഐയ്ക്കെതിരെ വിമർശനവുമായി പെരിയ ഇരട്ടക്കൊലക്കേസ് പ്രതി

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് ശിക്ഷ പ്രഖ്യാപിച്ചത്. അതേസമയം സിബിഐയ്ക്കെതിരെ വിമർശനവുമായി ഫേസ്ബുക് പോസ്റ്റിറ്റിട്ടിരിക്കുകയാണ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ. മണികണ്ഠൻ. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ  അനുസരിക്കാൻ മാത്രമേ നിവൃത്തിയുള്ളൂവെന്നും  കള്ള സാക്ഷികളും വ്യാജ മൊഴികളും കൊണ്ട് താൽക്കാലികമായി നിങ്ങൾക്ക് സത്യത്തെ തോൽപ്പിക്കാൻ കഴിഞ്ഞേക്കും, ഞങ്ങളെ തുറങ്കിലടക്കാനും പക്ഷേ തോൽപ്പിക്കാനാവില്ലന്നും മണികണ്ഠന്റെ പോസ്റ്റിലുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പെരിയ ഇരട്ടക്കൊലപാതക കേസ് വിധി അന്തിമമല്ലെന്ന് എംവി ഗോവിന്ദൻ

പെരിയ ഇരട്ടക്കൊലപാതക കേസ് വിധി അന്തിമമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ഗൂഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ആദ്യം മുതൽ ശ്രമിച്ചതെന്നും , പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന് അപ്പുറം സിബിഐക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രതി ചേർക്കപ്പെട്ട സിപിഎം നേതാക്കൾക്കെതിരെ അന്നുതന്നെ നടപടിയെടുത്തിട്ടുണ്ടെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കുഞ്ഞിരാമൻ അടക്കമുള്ളവർക്കെതിരെ അന്വേഷണം തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയതെന്നും പഞ്ചായത്തും നിയമസഭാ മണ്ഡലത്തിലും ഈ കൊലപാതകത്തിന് ശേഷവും സിപിഎമ്മാണ് ജയിച്ചതെന്നും പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി പാർട്ടിക്ക് കൊലപാതകത്തിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊതുജനങ്ങളുടെ അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്ന് മന്ത്രി പി.രാജീവ്

കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി പി.രാജീവ്. പൊതുജനങ്ങളുടെ അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്നും ഫയലുകളിൽ തീർപ്പു കൽപ്പിക്കുകയെന്നാൽ കക്ഷിക്ക് അനുകൂല തീരുമാനമെടുക്കുക എന്നു മാത്രമല്ല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി സാധ്യമായ പരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്നും സാധ്യമല്ലാത്ത കാര്യങ്ങൾ എത്രയും വേഗം അപേക്ഷകനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ അദാലത്ത് കഴിയുമ്പോഴും പരാതികൾ കുറയ്ക്കുകയാണു സർക്കാരിൻ്റെ ലക്ഷ്യമെന്നും  അദാലത്തിൽ ഉയരുന്ന പൊതുപ്രശ്നങ്ങൾ സർക്കാർ സമഗ്രമായി പരിഗണിക്കുമെന്നും  ഇവയിൽ ചട്ടങ്ങളിലും നിയമങ്ങളിലും ഇളവു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആഡംബര കൊട്ടാരം നിർമ്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിർമ്മിക്കാത്തയാളാണ് താനെന്ന് പ്രധാനമന്ത്രി

രാജ്യത്തെ പാവങ്ങൾക്കായി നാല് കോടി വീടുകൾ നിർമ്മിച്ചെന്നും, ആഡംബര കൊട്ടാരം നിർമ്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിർമ്മിക്കാത്തയാളാണ് താനെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദില്ലിയിലെ അശോക് വിഹാറിൽ ചേരി നിവാസികൾക്കായി നിർമ്മിച്ച ഫ്ലാറ്റുകൾ അദ്ദേഹം സന്ദർശിച്ചു. ആകെ 1675 ഫ്ലാറ്റുകളാണ് ഇവിടെ നിർമിച്ചത്. പിന്നാലെ നടന്ന പരിപാടിയിലാണ് അദ്ദേഹം കെജ്രിവാളിനെതിരെ വിമർശനം ഉന്നയിച്ചത്. ആംആദ്മി പാർട്ടി ദില്ലിയിലെ ജനങ്ങളോട് ശത്രുത കാണിക്കുകയാണെന്നും ആയുഷ്മാൻ യോജന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തന്‍റെ പ്രസ്താവനകൾ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് സജി ചെറിയാൻ

താൻ തെറ്റായ സന്ദേശം നൽകിയിട്ടില്ലെന്നും തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും മന്ത്രി സജി ചെറിയാൻ. യു പ്രതിഭയുടെ മകന്‍റെ കയ്യിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും  നടന്നത് പ്രതിഭയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു. തന്‍റെ പാര്‍ട്ടിയിലെ ഒരു എംഎൽഎയെ വേട്ടയാടിയാൽ കാഴ്ചക്കാരനാകില്ലെന്നും  യു പ്രതിഭയുടെ മകൻ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ല ഉപേദശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തു അത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും സജി ചെറിയാൻ ന്യായീകരിച്ചു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പെരിയകേസിലെ പ്രതികൾക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ജീവിതകാലം മുഴുവൻ ജയിലിൽ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തിൽ നീതിയായിരിക്കാമെന്നും നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാൻ പ്രോത്സാഹനമാകാതിരിക്കാൻ വധശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആം ആദ്മി പാര്‍ട്ടി കേരള ഘടകം  നല്‍കിയ ഹര്‍ജിയിൽ ഇടപെടാതെ സുപ്രീം കോടതി

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നാരോപിച്ച്  ആം ആദ്മി പാര്‍ട്ടി കേരള ഘടകം നല്‍കിയ ഹര്‍ജിയിൽ ഇടപെടാതെ സുപ്രീം കോടതി.  നിരക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ താരിഫ് അതോറിറ്റിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ്    നിർദ്ദേശം നൽകി. ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ നാല് ജില്ലകളില്‍ മാത്രം പൊതു തെളിവെടുപ്പുകള്‍ നടത്തിയിരുന്നു. നിരക്ക് വർധനവിനെതിരെ പൊതുജനവികാരമുണ്ടായിട്ടും ഇക്കാര്യം കണക്കിലെടുക്കാതെയാണ് കമ്മീഷൻ തീരുമാനം എടുത്തതെന്നായിരുന്നു ഹർജിയിലെ വാദം. നേരത്തെ കേരള ഹൈക്കോടതിയില്‍ ആം ആദ്മി പാര്‍ട്ടി നല്‍കിയ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 3, വെള്ളി

◾https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 1 മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. 2019 ഫെബ്രുവരി 17 നാണ് യൂത്ത് […]