Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രി സജി ചെറിയാനെതിരെ പരാതി

മന്ത്രി സജി ചെറിയാനെതിരെ കെപിസിസി സെക്രട്ടറിയും തൃശൂർ കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേൽ  ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി നല്കി . പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. 2003 ൽ പാർലമെൻ്റ് പാസാക്കിയ കോടതി നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തത്. കുട്ടികളെ പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടുമെന്നും  എഫ്‌ഐആറിൽ പുകവലിച്ചു […]

Posted inബിസിനസ്സ്

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 58,000 കടന്നു. 58,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കനത്ത ഇടിവിന് ശേഷം കഴിഞ്ഞദിവസമാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്. തുടര്‍ന്ന് മൂന്ന് ദിവസത്തിനകമാണ് 58,000 കടന്നും സ്വര്‍ണത്തിന്റെ കുതിപ്പ്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. […]

Posted inടെക്നോളജി

6,000 എംഎഎച്ചിന്റെ ബാറ്ററിയുമായി പോക്കോ

പോക്കോ എക്സ് 7, പോക്കോ എക്സ് 7 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ജനുവരി 9ന് പുറത്തിറങ്ങും. ഇതില്‍ എക്‌സ് 7 പ്രോയില്‍ 6,000 എംഎഎച്ചിന്റെ ബാറ്ററിയായിരിക്കും. 90 വാട്‌സിന്റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്സ് 7 പ്രോയില്‍ ഉണ്ടാവുക. 5ജി നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളാണിത്. ഒഐഎസ് പിന്തുണയോടെ 50 മെഗാപിക്സലിന്റെ റീയര്‍ ക്യാമറയാണ് ഇരു ഫോണുകളിലും വരിക. 6.67 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 7300 […]

Posted inവിനോദം

ബാലയ്യയുടെ ‘ഡബിഡി ഡിബിഡി’ ഗാനരംഗം വിവാദത്തില്‍

‘ഡാകു മഹാരാജ്’ എന്ന ചിത്രത്തിലെ നന്ദമൂരി ബാലകൃഷ്ണയുടെ ‘ഡബിഡി ഡിബിഡി’ എന്ന ഗാനരംഗം വിവാദമാകുന്നു. ബാലയ്യയും ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേലയുമാണ് നൃത്തരംഗത്തില്‍ ഉള്ളത്. പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും, സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള സ്റ്റെപ്പുകളാണ് ഗാനത്തില്‍ എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമര്‍ശനം. ഡാകു മഹാരാജ് എന്ന ചിത്രത്തില്‍ ശേഖര്‍ മാസ്റ്റര്‍ ആണ് കൊറിയോഗ്രാഫര്‍. തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇത്രയൊക്കെ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ഗാനത്തിന്റെ കാഴ്ചക്കാര്‍ യൂട്യൂബില്‍ 2.6 മില്യണിലേറെയാണ്. അതേസമയം, നന്ദമൂരി […]

Posted inവിനോദം

‘തണ്ടേല്‍’ ചിത്രത്തിലെ ഗാനത്തിന്റെ പ്രൊമൊ വീഡിയോ

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. തണ്ടേലിന്റെ പുതിയ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. നമോ നമ ശിവായ ഗാനത്തിന്റെ വീഡിയോ പ്രൊമായാണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കുല്‍കര്‍ണിയും ഹരിപ്രിയും ആണ് […]

Posted inഓട്ടോമോട്ടീവ്

2.50 ലക്ഷം യൂണിറ്റ് പ്രതിമാസ വില്‍പ്പനയുമായി സ്വിഫ്റ്റ്

എല്ലാ വര്‍ഷവും വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുകള്‍ സ്ഥാപിക്കുന്ന രാജ്യത്തെ ജനപ്രിയ കാര്‍ കമ്പനിയാണ് മാരുതി സുസുക്കി ഇന്ത്യ. 2024 ഡിസംബറിലും സമാനമായ വില്‍പ്പനയാണ് മാരുതി സുസുക്കി കാറുകള്‍ നേടിയത്. കമ്പനി ഒരു മാസത്തിനുള്ളില്‍ ഒരു കാറിന്റെ 29000ത്തില്‍ അധികം യൂണിറ്റുകള്‍ വിറ്റഴിച്ചു എന്നതാണ് ശ്രദ്ധേയം. മാരുതി സുസുക്കി സ്വിഫ്റ്റാണ് വില്‍പ്പനയിലെ ഈ വമ്പന്‍. കഴിഞ്ഞ മാസം ആകെ 2,52,693 യൂണിറ്റുകളുടെ ഉയര്‍ന്ന റീട്ടെയില്‍ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി 2.50 ലക്ഷം യൂണിറ്റ് പ്രതിമാസ വില്‍പ്പന എന്ന […]

Posted inപുസ്തകങ്ങൾ

എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും

കഴിഞ്ഞ മൂന്നു ദശാബ്ദം കേരളീയചിന്താമണ്ഡലം സ്വരൂപിച്ച സാംസ്‌കാരികാവബോധങ്ങള്‍ പലതും ഉണ്ണിക്കൃഷ്ണന്‍ ബി, ഈ സമാഹാരത്തില്‍ കണിശമായി വിമര്‍ശവിധേയമാക്കുന്നു. പാഠത്തിന്റെ അര്‍ത്ഥത്തെ മാത്രമല്ല, അര്‍ത്ഥോത്പാദനത്തിന്റെ ഉപാധികളെത്തന്നെ അസ്ഥിരമാക്കുന്ന വായനയുടെ ക്രീഡാപരത ചിന്തയുടെ ധൈഷണിക വ്യവഹാരത്തെ നിര്‍ണയിക്കുന്നുണ്ട്. കുമാരനാശാന്‍, രാജലക്ഷ്മി, ഒ.വി. വിജയന്‍ എന്നിവരുടെ രചനകള്‍ ആസ്പദമാക്കിയുള്ള വായനകളാവട്ടെ പ്രൗഢവും അതിലേറെ മൗലികവുമാണ്. ആധുനിക വിഷയിയുടെ അഴിയലും ദ്വന്ദ്വങ്ങളുടെ കലരലും സിദ്ധാന്തങ്ങളോടുള്ള വിമര്‍ശനാത്മക സമീപനവും സമകാലികതയോടുള്ള ആഭിമുഖ്യവും അരാഷ്ട്രീയതയുടെ നിരാസവും സാധ്യമാകുന്ന വിചാരരീതികളാണ് ഈ വായനകളുടെ രാഷ്ട്രീയത്തിന്റെ ധ്വനനശേഷി വര്‍ദ്ധിപ്പിക്കുന്നത്. […]

Posted inആരോഗ്യം

ഈ അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ വാര്‍ദ്ധക്യം പിടികൂടില്ല!

ചര്‍മ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍, നിങ്ങളെ വാര്‍ദ്ധക്യം എളുപ്പത്തില്‍ പിടികൂടില്ല. പപ്പായയുടെ പപ്പെയ്ന്‍ എന്ന എന്‍സൈം പ്രായമാകല്‍ വിരുദ്ധ ഗുണങ്ങള്‍ക്കായി സഹായിക്കുന്നു. ഇതില്‍ ലൈക്കോപീന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്, ഇത് പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കും. മാതളനാരങ്ങയില്‍ പ്യൂണികലാജിന്‍സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഈ എന്‍സൈം ചര്‍മ്മത്തിലെ കൊളാജന്‍ സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാന്‍ ഇത് വളരെ നല്ലതാണ്, കാരണം […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 1 മുതൽ 8 വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം 2 ലക്ഷം പിഴയും വിധിച്ചിരിക്കുന്നത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് വി ഡി സതീശൻ

പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന്  പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ കോൺഗ്രസ് നൽകുമെന്നും പെരിയ ഇരട്ട കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ്. 10 പേരെ വെറുതെ വിട്ട നടപടിയിൽ അപ്പീൽ പോകുമെന്നും സതീശൻ പറഞ്ഞു. സ്വന്തം ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാണ് സിപിഎം 2 യുവാക്കളെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.