മന്ത്രി സജി ചെറിയാനെതിരെ കെപിസിസി സെക്രട്ടറിയും തൃശൂർ കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേൽ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി നല്കി . പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. 2003 ൽ പാർലമെൻ്റ് പാസാക്കിയ കോടതി നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തത്. കുട്ടികളെ പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടുമെന്നും എഫ്ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളത് പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലയെന്നും മന്ത്രി പറഞ്ഞിരുന്നു.
മന്ത്രി സജി ചെറിയാനെതിരെ പരാതി
