റഷ്യയ്ക്ക് ഐസ് ബ്രേക്കര്‍ കപ്പല്‍ നിര്‍മിക്കാനുള്ള കരാറിനരികെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. 4,000 കോടി രൂപയുടേതാകും കരാര്‍. റഷ്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂക്ലിയര്‍ എനര്‍ജി കമ്പനിയായ റോസറ്റോമിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ കരാര്‍. കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സ്വാന്‍ എനര്‍ജിയും സംയുക്തമായാണ് കരാറിനായി പരിശ്രമിക്കുന്നത്. കഴിഞ്ഞ മാസം ഷിപ്പ് യാര്‍ഡിന്റെയും സ്വാനിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ചര്‍ച്ചകള്‍ വിജയകരമായിരുന്നുവെന്നും എത്രയും പെട്ടെന്ന് കപ്പലുകളുടെ നിര്‍മാണം തുടരണമെന്നാണ് റഷ്യയുടെ ആവശ്യമെന്നും ഔദ്യോഗിക റിപ്പോര്‍ട്ടുണ്ട്. സാധാരണ […]
‘ഗെയിം ചേഞ്ചര്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍
ഷങ്കറിന്റെ സംവിധാനത്തില്‍ രാം ചരണ്‍ നായകനാവുന്ന ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് രാം ചരണ്‍ എത്തുന്നത്. ഇന്ത്യന്‍ 2 ന്റെ വന്‍ പരാജയത്തിന് ശേഷമെത്തുന്ന ഷങ്കര്‍ ചിത്രം എന്ന നിലയില്‍ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് ഗെയിം ചേഞ്ചര്‍. പല കാരണങ്ങളാല്‍ ഇന്ത്യന്‍ 2 നീണ്ടുപോയതിനാല്‍ പൂര്‍ത്തിയാകാന്‍ വൈകിയ ചിത്രം കൂടിയാണ് ഇത്. ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ട്രെയ്‌ലറിന് 2.40 മിനിറ്റ് […]
കബീര്‍ ബേദി രാജാവാകുന്ന ‘കൊറഗജ്ജ’ റിലീസിന്
സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീര്‍ അത്താവറിന്റെ ‘കൊറഗജ്ജ’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. കര്‍ണാടകയിലെ കറാവലി ഭാഗത്തെ (തുളുനാട്) ദൈവാരാധനയിലെ പ്രധാന ദേവതകളില്‍ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. ബോളിവുഡിലെ പ്രശസ്ത അഭിനേതാവായ കബീര്‍ ബേദി പ്രധാന കഥാപാത്രമായ ഉദ്യാവര അരശു എന്ന […]
ആദ്യ ഇലക്ട്രിക് വാഹനം എന്ന നേട്ടം സ്വന്തമാക്കി ക്രെറ്റ
ഹ്യുണ്ടായ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനം എന്ന നേട്ടം സ്വന്തമാക്കി ക്രെറ്റ. 51.4 കിലോവാട്ട് അവര്‍ ബാറ്ററി പാക്കും 473 കിലോമീറ്റര്‍ റേഞ്ചുമാണ് ക്രെറ്റ ഇലക്ട്രിക്കിന് ഉണ്ടാവുക. 11 കിലോവാട്ട് എ.സി വാള്‍ ബോക്‌സ് ചാര്‍ജര്‍ ഉപയോഗിച്ച് 10 ശതമാനം മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ആകാന്‍ നാല് മണിക്കൂറും ഡി.സി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ആകാന്‍ 58 മിനിറ്റും മതിയാകും. ആക്ടിവ് എയര്‍ ഫ്‌ലാപ്, […]
കുളെ
പ്രകടനപരതയില്ല. ജീവിതത്തിന്റെ, നാഗരികതയുടെ നില്പിനെയും നീക്കത്തെയും നോക്കുന്നുണ്ട്. അവയുടെ തത്ത്വങ്ങളറിയുന്നുണ്ട്. മാറുന്നുണ്ട് കാലവും! പക്ഷേ, ആഘോഷത്തില്‍ പങ്കാളിയല്ല. ഉള്ളിലിരിക്കുമ്പോഴും ഒരര്‍ത്ഥത്തില്‍ പുറത്താണ്. സാക്ഷിനിലയും പ്രധാനമാണ് എന്നറിയുന്നയാളാണ്. ഇയാള്‍ക്ക് മൃദുല്‍ എന്ന് പേരിട്ടതാരാണ്? അറിയില്ല. ആ പേരിന്റെ അര്‍ത്ഥത്തിനൊത്താണോ കഥാജീവിതം? അതെ-അതറിയാം. ‘കുളെ’. മൃധുല്‍ വി.എം. ഡിസി ബുക്‌സ്. വില 126 രൂപ.
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ ആരോഗ്യകരം?
പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട പല രീതിയില്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതില്‍ ഏതാണ് ആരോഗ്യകരമെന്ന് ചോദിച്ചാല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കും. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലന്‍സ് നല്‍കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഊര്‍ജ ഉല്‍പാദനത്തിനും സഹായിക്കുന്ന റൈബോഫ്‌ലേവിന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമായ കോളിന്റെ മികച്ച ഉറവിടമാണ് പുഴുങ്ങിയ […]
തൃശൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം
തൃശൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം. എസ്ഐയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്ക് കത്ത് കൈമാറി. പാലയൂര്‍ പള്ളിയിലെ കാരള്‍ ഗാന പരിപാടിയിൽ മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്ഐയുടെ നടപടി വിവാദമായിരുന്നു.
മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ചട്ടം ലംഘിച്ച് തട്ടിക്കൂട്ട് വേദി സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മറ്റുവഴിയില്ലാതെയായതോടെയാണ് സംഘാടകനായ നിഗോഷ് കുമാര്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അമേരിക്കയിലേക്ക് മടങ്ങിയ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ പൊലീസ് തിരികെ വിളിപ്പിക്കും.
സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധത്തിന്‍റെ പേരില്‍ രണ്ട് സ്കൂളുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍
സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധത്തിന്‍റെ പേരില്‍ രണ്ട് സ്കൂളുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍. തിരുനാവായ നാവാ മുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും, കോതമംഗംലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയുമാണ് അടുത്ത കായിക മേളയില്‍ നിന്ന് വിലക്കിയത്. തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു എറണാകുളത്ത് നടന്ന കായിക മേളയില്‍ രണ്ട് സ്കൂളുകളും വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.
പത്രാധിപർ എസ് ജയചന്ദ്രൻ നായർ ഇന്ന്അന്തരിച്ചു
പത്രാധിപർ എസ് ജയചന്ദ്രൻ നായർ ഇന്ന്അന്തരിച്ചു. ബെംഗളൂരുവിൽ മകളുടെ വസതിയിൽ വൈകിട്ട് ആയിരുന്നു അന്ത്യം. 85 വയസായിരുന്നു. മലയാളത്തിൽ വാർത്താ വാരികകൾക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിച്ച പത്രാധിപരാണ് ജയചന്ദ്രൻ നായർ. തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ എന്നിങ്ങനെ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപത്യം വഹിച്ചു.
