പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട പല രീതിയില്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്. എന്നാല്‍ ഇതില്‍ ഏതാണ് ആരോഗ്യകരമെന്ന് ചോദിച്ചാല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കും. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലന്‍സ് നല്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഊര്‍ജ ഉല്പാദനത്തിനും സഹായിക്കുന്ന റൈബോഫ്ലേവിന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമായ കോളിന്റെ മികച്ച ഉറവിടമാണ് പുഴുങ്ങിയ മുട്ട. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനില്‍ നിന്ന് സംരക്ഷിക്കുന്നു. ഓംലേറ്റില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ അനുസരിച്ച് രുചിയിലും പോഷകഗുണത്തിലും വ്യത്യാസമുണ്ടാകാം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും എണ്ണ പോലുള്ളത് ഉപയോഗിക്കുന്നതിനാല്‍ കലോറിയും അനാരോഗ്യകരമായ കൊഴുപ്പും വര്‍ധിപ്പിക്കും. ഓംലേറ്റ് രുചി കൂട്ടുമ്പോള്‍ പുഴുങ്ങിയ മുട്ട കലോറി കുറയ്ക്കാന്‍ സഹായിക്കും. ഓംലെറ്റില്‍ നാരുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയ മുട്ട പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, കോളിന് എന്നിവയുടെ മികച്ച ഉറവിടമാണ്. പ്രോട്ടീന്‍ ഉപഭോഗം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുഴുങ്ങിയ മുട്ട കഴിക്കുന്നത് മികച്ച ഓപ്ഷനാണ്. സമീകൃത പ്രഭാതഭക്ഷണം ആഗ്രഹിക്കുന്നവര്‍ക്ക് ഓംലെറ്റുകള്‍ ഒരു മികച്ച ഓപ്ഷനാണ്.
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ ആരോഗ്യകരം?
