സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീര്‍ അത്താവറിന്റെ ‘കൊറഗജ്ജ’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. കര്‍ണാടകയിലെ കറാവലി ഭാഗത്തെ (തുളുനാട്) ദൈവാരാധനയിലെ പ്രധാന ദേവതകളില്‍ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. ബോളിവുഡിലെ പ്രശസ്ത അഭിനേതാവായ കബീര്‍ ബേദി പ്രധാന കഥാപാത്രമായ ഉദ്യാവര അരശു എന്ന രാജാവായി അഭിനയിക്കുന്നു. ഹോളിവുഡ് – ബോളിവുഡ്, ഫ്രഞ്ച് സിനിമകളുടെ കൊറിയോഗ്രാഫറും യൂറോപ്യന്‍ ബോള്‍ ഡാന്‍സറുമായ സന്ദീപ് സോപാര്‍ക്കര്‍, ബോളിവുഡിലെ പ്രശസ്തനായ നൃത്ത സംവിധായകന് ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്ത നടി ഭവ്യ, ‘സ്വന്തം എന്ന് കരുതി’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ശ്രുതി എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കബീര്‍ ബേദി രാജാവാകുന്ന ‘കൊറഗജ്ജ’ റിലീസിന്
