Posted inവിനോദം

ചിദംബരവും ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രം

കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റുകളായി മാറിയ ചിത്രങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും. ഇപ്പോള്‍ ഈ രണ്ട് സിനിമയുടെ സംവിധായകരും കൈകോര്‍ക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ചിദംബരവും ആവേശത്തിന്റെ ജിത്തു മാധവനും. ചിദംബരം സംവിധാനം ചെയ്യുമ്പോള്‍ തിരക്കഥാകൃത്തിന്റെ റോളിലാണ് ജിത്തു മാധവന്‍ എത്തുക. പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. എന്നാല്‍ ചിത്രത്തിന്റെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. തെന്നിന്ത്യയിലെ […]

Posted inവിനോദം

‘ദേശക്കാരന്‍’ ജനുവരി 3 ന് റിലീസ്

ഡോക്ടര്‍ അജയ് കുമാര്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്ന ‘ദേശക്കാരന്‍’എന്ന ചിത്രം ജനുവരി 3 ന് തിയേറ്ററില്‍ എത്തും. തിറയാട്ടം പശ്ചാത്തലമായി വരുന്ന ചിത്രത്തില്‍18 തിറയാട്ട കോലങ്ങള്‍ അവതരിപ്പിക്കുന്നു. തിറയാട്ടവും തെയ്യവും പൂര്‍ണ്ണമായും പശ്ചാത്തലത്തില്‍ വരുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ദേശക്കാരന്‍. തവരക്കാട്ടില്‍ പിക്‌ചേഴ്‌സ് ബാനറില്‍ അനില്‍ ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് ഡോ.ഹസീന ചോക്കിയില്‍ ആണ്. ടി.ജി രവി, വിജയന്‍ കാരന്തൂര്‍, ചെമ്പില്‍ അശോകന്‍, ശ്രീജിത്ത് കൈവേലി, ഗോപിക […]

Posted inഓട്ടോമോട്ടീവ്

റേഞ്ച് റോവര്‍ എസ് വി സ്വന്തമാക്കി സച്ചിന്‍

ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ യാത്രകള്‍ക്ക് ഇനി റേഞ്ച് റോവറിന്റെ തിളക്കം. വാഹനങ്ങളോട് ഏറെ പ്രിയമുള്ള സച്ചിന്റെ ഗാരിജിലെത്തിയ ആദ്യത്തെ റേഞ്ച് റോവറാണ് എസ് വി. ഏകദേശം അഞ്ച് കോടി രൂപ വിലവരുന്ന ഈ വാഹനത്തിനായി സെഡോണ റെഡ് ഷെയ്ഡാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. സച്ചിന്റെ താല്‍പര്യമനുസരിച്ച് വാഹനത്തിന്റെ അകത്തളങ്ങള്‍ കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. 24 വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് എക്‌സിക്യൂട്ടീവ് റിയര്‍ സീറ്റുകള്‍, 13.1 ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 13.1 ഇഞ്ച് റിയര്‍ ഇന്‍ഫോടെയ്ന്‍മെന്റ് […]

Posted inപുസ്തകങ്ങൾ

ഒറവകുത്തി

ഒറവകുത്തി എന്ന കഥയിലൂടെയാണ് കാവ്യ അയ്യപ്പന്‍ തന്റെ കഥാസരിത്തിന്റെ ഉറവ കണ്ടെത്തിയത്. ഈ കഥാസമാഹാരത്തിലൂടെയാകട്ടെ, ഭാവിയില്‍ പൂര്‍ത്തിയാകാനിരിക്കുന്ന തന്റെ സര്‍ഗസൗധത്തിന്റെ ആധാര ശിലാസ്ഥാപനംകൂടി കാവ്യ നിര്‍വഹിക്കുന്നു. നമുക്ക് കാത്തിരിക്കാം, അധികമാരും പറഞ്ഞിട്ടില്ലാത്ത കഥാപരിസരങ്ങളെ അധികമാര്‍ക്കും കഴിഞ്ഞിട്ടില്ലാത്ത കഥനചാതുരിയോടെ കാവ്യ കൈരളിക്ക് സമര്‍പ്പിക്കുന്ന ഒരു വലിയ കാലത്തെ. ‘ഒറവകുത്തി’. കാവ്യ അയ്യപ്പന്‍. ഡിസി ബുക്‌സ്. വില 153 രൂപ.

Posted inആരോഗ്യം

പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങരുത്!

ദിവസവും ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയാണ് സാധാരണ ഉറക്കത്തിന്റെ ദൈര്‍ഘ്യം. പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് അമിത ഉറക്കമാണ്. ഇത് മാനസികാരോഗ്യത്തെ ഉള്‍പ്പെടെ ബാധിക്കാം. അമിതമായി ഉറങ്ങുന്നത് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പൊണ്ണത്തടി പകല്‍ ഉറക്കത്തിലേക്കും നയിക്കും. അമിതമായ ഉറക്കം അലസമായ ജീവിത ശൈലി, ശാരീരിക നിഷ്‌ക്രിയത്വം തുടങ്ങിയവയിലേക്ക് നയിക്കാം. ഇത് പൊണ്ണത്തടി കൂടാനും പല തരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും. അമിത ഉറക്കം പുരുഷന്മാരിലും സ്ത്രീകളിലും ഹോര്‍മോണ്‍ നിയന്ത്രണത്തെ തടസപ്പെടുത്തുകയും പ്രത്യുല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.     വയനാട് പുനരധിവാസ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ. റവന്യൂ മന്ത്രി ഇന്ന് വയനാട്ടിൽ എത്തും. ഭൂമിയുടെ മതിപ്പ് വില നിശ്ചയിക്കാനുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു

കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബീഹാര്‍ ഗവര്‍ണറായിരിക്കെയാണ് വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണരായി മാറ്റി നിയമിച്ചത്. ഗോവ  സ്പീക്കറും മന്ത്രിയുമായി പ്രവര്‍ത്തിച്ച അര്‍ലേക്കര്‍ ആര്‍.എസ്.സ്സുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ എഫ് സി ക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ്

കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടിയുടെ നിക്ഷേപം നടത്തിയെന്നും എന്നാൽ 2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തതിനാൽ  പലിശ ഉൾപ്പെടെ കെ എഫ് സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി ആണെങ്കിലും കിട്ടിയത് 7 കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെ എഫ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എംഎസ് സൊല്യൂഷൻസ് സിഇഒ യുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ക്രൈംബ്രാഞ്ച്

എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. എസ്ബിഐ അക്കൗണ്ടിൽ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവിൽ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരോട് കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. മൂന്ന തവണ നോട്ടീസ് നൽകിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ ഇതുവരെ ഇവർ തയ്യാറായിട്ടില്ല. അവർക്കെതിരെയും നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ യ്ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്

കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിക്കുന്നു. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിൻനിരയിൽ നിന്ന് ഉമ തോമസ് മുൻനിരയിലേക്ക് വരുന്നതും  ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നതും  ദൃശ്യങ്ങളില്‍ കാണാം. വന്‍ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.അതോടൊപ്പം  നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.  സംഘാടകർക്കെതിരെ സാമ്പത്തിക […]