Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

ജ്ഞാനപീഠ പുരസ്കാരം….!!!

  ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം. ഭാരതീയ ജ്ഞാനപീഠം ഒരു എഴുത്തുകാരന് അവരുടെ “സാഹിത്യത്തിനായുള്ള മികച്ച സംഭാവനയ്ക്ക്” പ്രതിവർഷം നൽകുന്ന ഏറ്റവും പഴക്കമേറിയതും ഉയർന്നതുമായ ഇന്ത്യൻ സാഹിത്യ അവാർഡാണ് ജ്ഞാനപീഠം ….!!!   1961-ൽ സ്ഥാപിതമായ ഈ അവാർഡ്, ഇന്ത്യൻ ഭരണഘടനയുടെയും ഇംഗ്ലീഷിൻ്റെയും എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ഭാഷകളിൽ എഴുതുന്ന ഇന്ത്യൻ എഴുത്തുകാർക്ക് മാത്രമാണ് നൽകുന്നത് , മരണാനന്തര കോൺഫററുകളൊന്നുമില്ല.ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും, വെന്‍റിലേറ്ററിൽ തുടരണമെന്നും മെഡിക്കൽ ബുള്ളറ്റിൻ

ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും, വെന്‍റിലേറ്ററിൽ തുടരണമെന്നും മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയുള്ളതിനാൽ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും നിരീക്ഷണം തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ചേര്‍ന്ന സംയുക്ത മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനുശേഷമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.

Posted inലേറ്റസ്റ്റ്

വിഡി സതീശൻ ഉന്നയിച്ച കോടികളുടെ അഴിമതി ആരോപണത്തിൽ മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിച്ച അഴിമതി ആരോപണത്തിൽ മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമം പാലിച്ചാണ് 2018 ൽ നിക്ഷേപം നടത്തിയതെന്നും ലാഭവും നഷ്ടവും ബിസിനസിൽ വരുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. കാനറാ ബാങ്ക്, നബാർഡ്, യൂണിയൻ തുടങ്ങിയ മുൻനിര ബാങ്കുകളടക്കം നിക്ഷേപം നടത്തിയ കമ്പനിയിലാണ് നിക്ഷേപം നടത്തിയതെന്നും  കേന്ദ്ര നിയമം അനുസരിച്ചാണ് കെഎഫ്സി പ്രവർത്തിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.  മനപൂർവ്വമായ വീഴ്ച ഉണ്ടെന്ന് കരുതുന്നില്ലെന്നും  മുബൈ ഹൈക്കോടതിയിൽ കേസ് ഉണ്ട് പകുതിയോളം നഷ്ടപരിഹാരം ലഭിക്കുമെന്നാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി. ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, പാരാലിംപിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്. നേരത്തെ മനു ഭാക്കര്‍ക്ക് മാത്രമായിരുന്നു പുരസ്കാര സമിതി ഖേല്‍രത്ന ശുപാര്‍ശചെയ്തിരുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നാലു താരങ്ങള്‍ക്ക് പുരസ്കാരം നല്‍കാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി

ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷിയസ്നെസ് ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി. കൃഷ്ണദാസിന്‍റെ നടപടി രാജ്യദ്രോഹപരമാണെന്ന് ചിറ്റഗോംഗ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി സൈഫുല്‍ ഇസ്ലാം നിരീക്ഷിച്ചു. 42 ദിവസമായി ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇക്കഴിഞ്ഞ നവംബർ 25 നാണ് ചി​​​​ന്മ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സിനെ ബംഗ്ലാദേശി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​​​​എന്നതടക്കമുള്ള ആരോപണങ്ങളിൽ   രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി​​​​ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​​റ​​​​സ്റ്റി​​​​ൽ​​​​ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ധാ​​​​ക്ക​​​​യി​​​​ലും ചി​​​​റ്റ​​​​ഗോങ്ങി​​​​ലും ചി​​​​ന്മ​​​​യ് കൃഷ്ണദാസിന്‍റെ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 2, വ്യാഴം

◾https://dailynewslive.in/ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കമുള്ള ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനില്‍ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ◾https://dailynewslive.in/ വയനാട് പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. റവന്യൂ മന്ത്രി ഇന്ന് വയനാട്ടില്‍. ഭൂമിയുടെ മതിപ്പ് വില നിശ്ചയിക്കാനുള്ള നടപടികള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

കേരളത്തെ വിമർശിച്ച് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണൽ. ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ  ആശുപത്രികൾക്കെതിരെ നടപടി വൈകുന്നത് എന്തുകൊണ്ടാണെന്ന് ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് വിമർശിച്ചു. കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി നൽകണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശോഭ സുരേന്ദ്രൻ ദില്ലിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. അമിത് ഷായെ സന്ദർശിച്ചതിന്‍റെ വിശദാംശങ്ങൾ ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

Posted inബിസിനസ്സ്

വമ്പന്‍ ഐപിഒയ്ക്ക് ഒരുങ്ങി റിലയന്‍സ് ജിയോ

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഇഷ്യുവായിരിക്കുമിതെന്നാണ് അറിയുന്നത്. 35,000-40,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് മോട്ടോഴ്സ് ഇന്ത്യയുടെ ഐ.പി.ഒയാണ് രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വമ്പന്‍ ഐ.പി.ഒ.നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ കൂടാതെ പുതു ഓഹരികളുടെ വില്‍പ്പനയും പ്രീ ഐ.പി.ഒ പ്ലേസ്മെന്റുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം രണ്ടാം പാതിയോടെ ഐ.പി.ഒ നടത്താനാണ് റിലയന്‍സ് […]

Posted inടെക്നോളജി

എയര്‍ ഇന്ത്യന്‍ വിമാനങ്ങളില്‍ വൈ-ഫൈ സേവനവും

ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളില്‍ വൈ-ഫൈ സേവനങ്ങള്‍ ആരംഭിക്കുന്നതായി എയര്‍ ഇന്ത്യ പ്രഖ്യാപനം. എയര്‍ബസ് എ350, ബോയിങ് 787-9, തെരഞ്ഞെടുത്ത എയര്‍ബസ് എ321നിയോ എന്നിവയുള്‍പ്പെടെ വിവിധ വിമാനങ്ങളില്‍ സേവനം ലഭ്യമാകും. ഇതോടെ ഇന്ത്യയില്‍ വിമാനങ്ങളില്‍ വൈ-ഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്ന ആദ്യത്തെ എയര്‍ലൈനായി എയര്‍ ഇന്ത്യ മാറി. വൈഫൈ സേവനം ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്ക് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കാം. ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയ ഡിവൈസുകളില്‍ വൈഫൈ ഉപയോഗിക്കാം. വിമാനം പതിനായിരം […]