പത്രാധിപർ എസ് ജയചന്ദ്രൻ നായർ ഇന്ന്അന്തരിച്ചു. ബെംഗളൂരുവിൽ മകളുടെ വസതിയിൽ വൈകിട്ട് ആയിരുന്നു അന്ത്യം. 85 വയസായിരുന്നു. മലയാളത്തിൽ വാർത്താ വാരികകൾക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിച്ച പത്രാധിപരാണ് ജയചന്ദ്രൻ നായർ. തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ എന്നിങ്ങനെ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപത്യം വഹിച്ചു.
പത്രാധിപർ എസ് ജയചന്ദ്രൻ നായർ ഇന്ന്അന്തരിച്ചു
