‘ബെസ്റ്റി’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. മഞ്ചാടിക്കടവില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് മുന്‍പ് ചിത്രത്തിലെ പത്തിരിപ്പാട്ട് പുറത്തുവന്നിരുന്നു. വ്യത്യസ്തവും മനോഹരവുമായ 5 പാട്ടുകളുമായാണ് ബെസ്റ്റി പ്രദര്‍ശനത്തിനെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മിച്ച ബെസ്റ്റി ഷാനു സമദ് ആണ് സംവിധാനം ചെയ്യുന്നത്. ജലീല്‍ കെ ബാവയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അന്‍വര്‍ അമന്‍ ആണ്. ഷഹീന്‍ സിദ്ദിഖ്, അഷ്‌കര്‍ സൗദാന്‍, സുരേഷ് കൃഷ്ണ, ശ്രവണ, സാക്ഷി അഗര്‍വാള്‍, അബു സലിം, […]
ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഏഥറിന്റെ മുന്നേറ്റം
ഡിസംബര്‍ മാസത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പനയില്‍ ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഏഥറിന്റെ മുന്നേറ്റം. ഡിസംബറില്‍ 6118 യൂണിറ്റ് വില്‍പനയോടെ ഏഥര്‍ വിപണിയുടെ 25 ശതമാനം സ്വന്തമാക്കി. ആന്ധ്രപ്രദേശി, തമിഴ്‌നാട്, ഗോവ, കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങളുടെ വില്‍പന കണക്കുകളിലാണ് ഏഥര്‍ മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്ത് ടിവിഎസാണ് 4719 യൂണിറ്റാണ് വില്‍പന. മൂന്നാം സ്ഥാനത്ത് ഒലയാണ് വില്‍പന 4533 യൂണിറ്റാണ്. നാലാം സ്ഥാനത്ത് ബജാജാണ് വില്‍പന 3476 യൂണിറ്റ്. അഞ്ചാം സ്ഥാനം ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറിനാണ് വില്‍പന 1424 […]
ജീവിച്ചിരിക്കെ മരിച്ച മനുഷ്യര്‍
ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അറ്റമില്ലാത്ത സങ്കടങ്ങളുടെ കടലില്‍ വീണ് ഒരിക്കലെങ്കിലും മരണപ്പെടുന്നവരാണ് ഓരോ മനുഷ്യജീവിയും. ദുരന്തങ്ങളില്‍നിന്നും ദുരന്തങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതത്തെ വളരെ മനോഹരമായി അടയാളപ്പെടുത്തുന്ന നോവല്‍. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ആഴത്തില്‍ തൊടുന്ന രചന. ‘ജീവിച്ചിരിക്കെ മരിച്ച മനുഷ്യര്‍’. ജിസ്മ ഫൈസ്. മാതൃഭൂമി. വില 187 രൂപ.
കുടലിന്റെ ആരോഗ്യത്തിന് ഈ പാനീയങ്ങള്‍ ശീലമാക്കാം
കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനുമൊക്കെ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ക്കുന്നത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. നാരങ്ങയിലെ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും കുടലിലെ വിഷാംശങ്ങളെ പുറംന്തള്ളാനും സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്റി ഓക്‌സിഡന്റ്, […]
മദ്ധ്യാഗ്ന വാർത്തകൾ
രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയിൽ 7, 13 വയസ് പ്രായമുളള കുട്ടികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികൾ നിലവിൽ രോഗമുക്തരായി ആശുപത്രി വിട്ടു. അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ 249 മത്സരങ്ങളിൽ 179 എണ്ണം പൂർത്തിയായപ്പോൾ […]
പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ എംഎം ഹസ്സൻ
പി വി അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അൻവറിന് ആഗ്രഹമുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കാം അപ്പോൾ ചർച്ച ചെയ്യുമെന്നും കണ്‍വീനര്‍ എംഎം ഹസ്സൻ. ഒരു കുറ്റവാളി എന്നപോലെ അൻവറിനെ വീട് വളഞ്ഞു പിടികൂടിയതിൽ യു ഡി എഫിന് പ്രതിഷേധമുണ്ട് അത് പ്രകടിപ്പിച്ചിട്ടുണ്ടെന്നും മത നേതാക്കൾ അഭിപ്രായം പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ല ആവശ്യത്തിലധികം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട് ഇനി പ്രതികരിച്ചു വിവാദമുണ്ടാക്കാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും കോൺഗ്രസിൽ നിരവധി പേർ മുഖ്യമന്ത്രി […]
എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ ഇവന്റ്സ് ഉടമ കസ്റ്റഡിയിൽ
ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇന്റർനാഷണൽ ഇവന്റ്സ് ഉടമയായ പി എസ് ജിനീഷ് കുമാറിനെ തൃശ്ശൂരിൽ നിന്ന് പിടികൂടി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. അതോടൊപ്പം സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ ഫസ്റ്റ് ക്സാസ് ജുഡീഷ്യൽ മജിസ്ട്റേറ്റ് കോടതി ഉത്തരവ് പറയും. കേസിൽ അഞ്ച് പേരെയാണ് പൊലീസ് പ്രതി ചേർത്തിട്ടുള്ളത്. മൃദംഗ […]
ഹയർ സെക്കന്‍ററി നാടക മത്സരത്തിൽ അവതരിപ്പിച്ച കയം എന്ന നാടകം വിവാദത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്‍ററി നാടക മത്സരത്തിൽ അവതരിപ്പിച്ച കയം എന്ന നാടകം കട്ടക്കയം പ്രേമകഥ എന്ന തന്‍റെ ചെറുകഥയുടെ വികൃതമായ അനുകരണമാണെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത്. തന്‍റെ അറിവോ അനുമതിയോ ഇല്ലാതെയാണ് കഥ നാടകമാക്കിയത്. സ്‌കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിന്മേൽ പകരപ്പവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലമുള്ള സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് സുസ്മേഷ് ചന്ത്രോത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് അഭ്യർത്ഥിച്ചു. കോടതിയിൽ പോകാത്തത് കല മനസ്സിലുള്ള നിരപരാധികളായ കുഞ്ഞുങ്ങളുടെ മനസ്സ് വേദനിക്കാതിരിക്കാൻ മാത്രമാണെന്നും […]
മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ 7 വയസുകാരനും 13 വയസുകാരിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം. കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടിൽ നിരീക്ഷണത്തിലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കി. നേരത്തെ ബെംഗളുരുവിൽ രണ്ടും, ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു.
മാലിന്യം നീക്കംചെയ്യുന്ന വാഹനങ്ങളെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
സംസ്ഥാനത്ത് മാലിന്യം നീക്കംചെയ്യുന്ന വാഹനങ്ങളെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ക്കുമാത്രമേ മേലില്‍ മാലിന്യം കൊണ്ടുപോകാനുള്ള അനുമതി നല്‍കൂ എന്നും എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം ഈമാസംതന്നെ മറ്റിടങ്ങളിലും നടപ്പാക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുചിത്വമിഷനും ഹരിതകേരളം മിഷനും ഈ […]
