Posted inവിനോദം

ജോജു ജോര്‍ജ്ജ് ചിത്രം ‘പണി’ ഒടിടിയില്‍

സംവിധായകനും നടനുമായ ജോജു ജോര്‍ജ്ജ് ഒരുക്കിയ ചിത്രം ‘പണി’ ഇനി ഒടിടിയില്‍. മികച്ച ബോക്‌സോഫീസ് കളക്ഷനോടെ തിയേറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പിന്നിടുകയുണ്ടായി. ജനുവരി 16 മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കും. ഹെവി ആക്ഷന്‍ പാക്ക്ഡ് ഫാമിലി എന്റര്‍ടെയ്‌നറായി എത്തിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനായി എത്തുകയുണ്ടായി. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തിയ അഭിനയ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. താരങ്ങളായ സാഗര്‍ […]

Posted inഓട്ടോമോട്ടീവ്

റെക്കോഡുകള്‍ തകര്‍ത്ത് റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് 2024 ല്‍ ഇന്ത്യയില്‍ ശക്തമായ വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം വിറ്റ ബൈക്കുകള്‍ അവരുടെ മുന്‍കാല വില്‍പ്പന റെക്കോഡുകളെല്ലാം തകര്‍ത്തു. കഴിഞ്ഞ വര്‍ഷം, റോയല്‍ എന്‍ഫീല്‍ഡ് 8,57,378 യൂണിറ്റുകള്‍ വിറ്റു, ഇത് 2023ല്‍ വിറ്റ ബൈക്കുകളേക്കാള്‍ നാല് ശതമാനം കൂടുതലാണ്. 2023ല്‍ 8,22,295 യൂണിറ്റ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോട്ടോര്‍സൈക്കിളുകളില്‍ 350 സിസി മോഡലുകളും ഉള്‍പ്പെടുന്നു. ഗറില്ല 450, ഹിമാലയന്‍ അഡ്വഞ്ചര്‍ […]

Posted inപുസ്തകങ്ങൾ

ലങ്ക

അക്ഷരക്കൂട്ടില്‍ ഒതുങ്ങാത്ത അനന്തതയാണ് ലങ്ക. ലങ്കയെ എഴുതിയോ വായിച്ചോ ഫലിപ്പിക്കുക എളുപ്പമല്ല. ലങ്കാപര്യടനം ഒരു പാഴ്ച്ചെലവല്ല, തീര്‍ച്ച. ലങ്കയ്ക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെയും സാംസ്‌കാരികാധിനിവേശചര്‍ച്ചകളുടെയും കാലത്ത് ലങ്കയെ ആര്‍ക്കും മാറ്റിനിര്‍ത്താനാവില്ല. അനുഭാവിച്ചും പ്രതിഭാവിച്ചും നമ്മോടൊപ്പം ലങ്കാധിപനും ലങ്കയുമുണ്ടാവും. രാവണന്‍, വിഭീഷണന്‍, മണ്ഡോദരി എന്നിവരുടെ കാഴ്ചപ്പാടുകളിലൂടെ രാമ-രാവണ യുദ്ധത്തിന്റെ പുതിയ മാനങ്ങള്‍ അവതരിപ്പിക്കുന്ന നോവലിന്റെ മാതൃഭൂമിപ്പതിപ്പ്. ‘ലങ്ക’. കാവാലം ബാലചന്ദ്രന്‍. മാതൃഭൂമി. വില 297 രൂപ.

Posted inആരോഗ്യം

വിഷാദ രോഗത്തിന് വാഗസ് നാഡി തെറാപ്പി

വിഷാദ രോഗത്തിന് മികച്ച ചികിത്സാ രീതി വികസിപ്പിച്ച് ഗവേഷകര്‍. സെന്റ്. ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വാഗസ് നാഡിയെ ഉത്തേജിപ്പിക്കുന്നതിലൂടെ കഠിനമായതും ദീര്‍ഘകാലവുമായ വിഷാദരോഗമുള്ളവരില്‍ മികച്ച ഫലപ്രാപ്തി ഉണ്ടാക്കുന്നതായി കണ്ടെത്തി. കൂടാതെ തെറാപ്പി ചെയ്തു ഒരു വര്‍ഷത്തിന് ശേഷം അവരുടെ മാനസികാവസ്ഥ, ജീവിത നിലവാരം, ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള കഴിവ് എന്നിവ ഗണ്യമായി മെച്ചപ്പെട്ടുവെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ അവയവ വ്യവസ്ഥകളുമായും മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള തലച്ചോറിലെ വിവിധ ഭാഗങ്ങളുമായും ബന്ധമുള്ള […]

Posted inലേറ്റസ്റ്റ്

കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടി

കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടി . രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ വ്യാജ ഡീസൽ ശേഖരം കണ്ടെത്തിയത്. ആരെയെങ്കിലും അറസ്റ്റ് ചെയ്തോയെന്നത് സംബന്ധിച്ച് ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എവിടെ നിന്നാണ് ഈ വ്യാജ ഇന്ധനം എത്തിയതെന്നടക്കം വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഗോഡൗണിൽ ഇരുമ്പ് കൂടുകൾക്കകത്ത് വലിയ കന്നാസിലാണ് വ്യാജ ഡീസൽ സൂക്ഷിച്ചിരുന്നത്.

Posted inലേറ്റസ്റ്റ്

കൊല്ലം പടപ്പക്കര ഇരട്ടക്കൊലപാതക കേസിൽ പ്രതി അഖിലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

കൊല്ലം പടപ്പക്കര ഇരട്ടക്കൊലപാതക കേസിൽ പ്രതി അഖിലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതിയെ കൊലപാതകം നടന്ന വീട്ടിലും കൊട്ടിയത്തെ കടയിലും എത്തിച്ച് തെളിവെടുത്തു. കൊലപാതകം നടത്തിയ രീതി പ്രതി പൊലീസിന് വിവരിച്ചു നൽകി. 2024 ഓഗസ്റ്റിലാണ് അഖിൽ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആൻ്റണിയെയും കൊലപ്പെടുത്തിയത്. പണം അവശ്യപ്പെട്ടിട്ട് നൽകാത്തതിനായിരുന്നു ലഹരി മരുന്നിന് അടിമയായ അഖിൽ കൊലപാതകം നടത്തിയത്. കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ശ്രീനഗറിൽ എത്തിയാണ്പ്രതിയെ  പിടികൂടിയത്.

Posted inലേറ്റസ്റ്റ്

ബിഹാറിൽ ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ

ബിഹാറിൽ ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ . തലസ്ഥാനമായ പാറ്റ്‌നയിലെ മാർക്കറ്റിലാണ് 500 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ശിവക്ഷേത്രം കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തേക്ക് ഭക്തർ ഒഴുകിയെത്തി. പുരാതന ശിവലിംഗവും രണ്ടു കാല്‍പ്പാദങ്ങളുടെ വി​ഗ്രഹവുമാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവമറിഞ്ഞ് നിരവധിപ്പേർ എത്തി. ക്ഷേത്രത്തിൽ ആരാധന തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

Posted inഅറിയാക്കഥകൾ, ലേറ്റസ്റ്റ്

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ….!!!

  ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ…..!!!   1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു. 2012 സെപ്റ്റംബർ 9 രാവിലെ 9:51ന് ഇസ്രോയുടെ ‘നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി – സി 21 ശ്രീഹരിക്കോട്ടയിലെ സതീശ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്രോയിൽ ഏകദേശം 20,000 ജോലിക്കാർ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നിരക്കുകൾ പ്രകാരം 815 ദശലക്ഷം യു.എസ്. ഡോളറിന്റെ ബജറ്റുള്ള ഇസ്രോയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. തദ്ദേശീയമായ […]

Posted inലേറ്റസ്റ്റ്

പാലക്കാട് നീല പെട്ടി വിവാദത്തിൽ എൻഎൻ കൃഷ്ണദാസിന് താക്കീത് നൽകി സിപിഎം

പാലക്കാട് നീല പെട്ടി വിവാദത്തിൽ എൻഎൻ കൃഷ്ണദാസിന് താക്കീത് നൽകി സിപിഎം. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. പാലക്കാട് പെട്ടി വിഷയത്തിൽ തെറ്റായ പരാമർശം നടത്തിയതിനാണ്‌ നടപടിയുണ്ടായത്. കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നുവെന്നും പ്രസ്താവന പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിൽ എൻഎസ്എസ്സും ഭാഗമാകുന്നു

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ക്യാമറ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നിന് ആരംഭിച്ച വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിൽ  നാഷണൽ സർവീസ് സ്‌കീമും ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറ കണ്ണുകൾ പകർത്തും തദ്ദേശഭരണ വകുപ്പും ശുചിത്വ മിഷനുമായി ചേർന്നാണ് എൻ.എസ്.എസ്. ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. സംസ്ഥാനത്തെ നാലായിരത്തോളം  എൻഎസ്എസ് യൂണിറ്റുകളിലാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാലോ മാലിന്യക്കൂനകൾ […]