Posted inബിസിനസ്സ്

സാമ്പത്തിക വളര്‍ച്ചയില്‍ ഈ വര്‍ഷം ഇടിവുണ്ടാകും

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഈ സാമ്പത്തിക വര്‍ഷം ഗണ്യമായ ഇടിവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട പുതിയ കണക്ക്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.4 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര ബജറ്റിന് മുന്നോടിയായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് തയ്യാറാക്കിയ കണക്കില്‍ ചൂണ്ടിക്കാട്ടുന്നത്. 2020-21 കോവിഡ് കാലത്തുണ്ടായ 5.8 ശതമാനത്തിന്റെ അടുത്തേക്കാണ് നിരക്ക് താഴുന്നത്. 2021-22 ല്‍ 9.7 ശതമാനവും 202-23 ല്‍ 7 ശതമാനവും 2024 മാര്‍ച്ച് വരെ 8.2 ശതമാനവുമായിരുന്നു മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച. 6.6 […]

Posted inടെക്നോളജി

ഹോം തിയേറ്റര്‍ എല്‍ഇഡി ടിവികളുമായി റിലയന്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ലറായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്, ഓഡിയോ ഉപകരണ വിദഗ്ധരായ ഹാര്‍മനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റര്‍ എല്‍ഇഡി ടിവികളുടെ ഒരു ശ്രേണി പുറത്തിറക്കി. ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറക്കിയ ഈ ടിവികള്‍, പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത സ്പീക്കര്‍ മൊഡ്യൂളുകളിലൂടെ അത്യാധുനിക ഓഡിയോ അനുഭവം നല്‍കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മികച്ച ശബ്ദാനുഭവും ദൃശ്യമികവും തീയേറ്റര്‍ പോലുള്ള അനുഭവം തന്നെ നല്‍കുന്നു. എല്‍ഇഡി ടിവി വിഭാഗത്തില്‍ വിശ്വസനീയവും കാര്യക്ഷമവും താങ്ങാനാവുന്ന വിലയിലുള്ളതുമായ […]

Posted inവിനോദം

യാഷ് നായകനാകുന്ന ‘ടോക്സിക്’ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ്

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ സൂപ്പര്‍ താരം യാഷ് നായകനാകുന്ന ‘ടോക്സിക്’ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് പുറത്ത്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രത്യേക ടീസര്‍ എത്തിയിരിക്കുന്നത്. പാരായിസ്സോ എന്ന ഒരു ക്ലബിന് മുന്നില്‍ ഒരു ഗാങ്സ്റ്റര്‍ വൈബില്‍ വിന്റേജ് കാറില്‍ വന്നിറങ്ങുന്ന യഷിന്റെ മാസ് ഫീല്‍ തരുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്റ്റൈലിഷ് യാഷിനെ ടീസറില്‍ കാണാം. നടന്‍ സുദേവ് നായരും ഒപ്പമുണ്ട്. യാഷിന്റെ പത്തൊന്‍പതാം […]

Posted inവിനോദം

‘രേഖാചിത്രം’ ജനുവരി 9ന് തീയറ്ററുകളില്‍

ജോഫിന്‍ ടി ചാക്കോ സംവിധാനത്തില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘രേഖാചിത്രം’. ജനുവരി 9ന് ചിത്രം തീയറ്ററുകളില്‍ എത്തും. അധികം കാണാത്ത ആള്‍ടര്‍നേറ്റീവ് ഹിസ്റ്ററി ജോണറില്‍ വരുന്ന പടം.. മരിച്ചത് ആരാണെന്നും കൊന്നത് ആരാണെന്നും സ്റ്റോറി ലൈനില്‍ എവിടെ പ്ലെയ്‌സ് ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പുതുമ. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളും ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവയും വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് […]

Posted inഓട്ടോമോട്ടീവ്

ഇനി ക്രേറ്റ ഇവിയുടെ ഊഴം, 17ന് അവതരിക്കും

ഹ്യുണ്ടേയ് ഇന്ത്യയില്‍ 11 ലക്ഷത്തിലേറെ ക്രേറ്റകള്‍ നിരത്തിലിറക്കി കഴിഞ്ഞു. ഇനി ക്രേറ്റ ഇവിയുടെ ഊഴമാണ്. ജനുവരി 17ന് ഔദ്യോഗികമായി അവതരിപ്പിക്കും. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് ക്രേറ്റ ഇവിക്ക് ഹ്യുണ്ടേയ് നല്‍കിയിരിക്കുന്നത്. ലൈന്‍ കീപ്പ് അസിസ്റ്റ്, മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിവയെല്ലാം സുരക്ഷാ ഫീച്ചറുകളായെത്തുന്നു. 360 ഡിഗ്രി ക്യാമറയും മഴക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും മുന്നിലെ പാര്‍ക്കിങ് സെന്‍സറുകളും ക്രേറ്റ ഇവിയിലുണ്ട്. ക്രേറ്റ ഇവിയില്‍ 42 കിലോവാട്ട്അവര്‍ ബാറ്ററി […]

Posted inപുസ്തകങ്ങൾ

കാതോരം

മഞ്ചാടിമണിപോലുള്ള ശബ്ദമെന്ന് ജി. ദേവരാജന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ച, തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ ഭാവപൗര്‍ണ്ണമിയായ പി. സുശീല, വാസന്തപഞ്ചമിനാളും തളിരിട്ടകിനാക്കളും സൂര്യകാന്തിയുമെല്ലാം നമ്മുടെ എക്കാലത്തെയും സംഗീതസ്വപ്നമാക്കിമാറ്റിയ തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി, പി.ബി. ശ്രീനിവാസ്, ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി, വി. മധുസൂദനന്‍ നായര്‍, കൃഷ്ണചന്ദ്രന്‍, നിലമ്പൂര്‍ കാര്‍ത്തികേയന്‍, സി.എസ്. രാധാദേവി, മലേഷ്യ വാസുദേവന്‍, ജനാര്‍ദ്ദന്‍ മിട്ട, പാര്‍ത്ഥസാരഥി… പിന്നെ, ജോണ്‍ എബ്രഹാം മുതല്‍ യേശുദാസിന്റെ പാട്ടുകള്‍ക്ക് ദൃശ്യമൊരുക്കിയ ബുദ്ധിജീവികള്‍, മലയാളത്തിന്റെ എക്കാലത്തെയും ഗന്ധര്‍വ്വഗാനമായ ദേവാങ്കണങ്ങള്‍, പാട്ടിന്റെ പടകാളിരൂപംകൊണ്ട് അമ്പരപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും […]

Posted inആരോഗ്യം

രോഗ പ്രതിരോധശേഷി കൂട്ടുന്ന പഴങ്ങള്‍

രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ്. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഫലമാണ് മാതളം. മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗപ്രതിരോധശേഷി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഐഎസ്ആര്‍ഒ നടത്തുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ. ഇസ്രൊ 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ഇന്ത്യന്‍ സമയം വ്യാഴാഴ്‌ച രാവിലെ 8 മണിക്ക് സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ആരംഭിക്കും. ഇസ്രൊയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ബഹിരാകാശ ഡോക്കിംഗ് തത്സമയം കാണാം.         ചന്ദ്രയാന്‍-4 ആണ് ഭാവിയിലെ പ്രധാന ദൗത്യമെന്ന് ഐഎസ്ആര്‍ഒയുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വാഹനാകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി

ബസുകൾക്കും ട്രക്കുകൾക്കും പുതിയ സാങ്കേതിക അധിഷ്ഠിത സംവിധാനങ്ങൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വാഹനാകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവായി പരമാവധി 1.5 ലക്ഷം രൂപ സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു

കാസർകോട് പെരിയ ഇരട്ടക്കൊല കേസിലെ  മുൻ എംഎൽഎ കെവി കു‍ഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തു . 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.