Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 9, വ്യാഴം

◾https://dailynewslive.in/ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. ◾https://dailynewslive.in/ ഇസ്രോയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി. സ്പേഡെക്സ് ദൗത്യത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ന രാവിലെ നടത്താനിരുന്ന ഉപഗ്രഹങ്ങളുടെ […]

Posted inGeneral

രാത്രി വാർത്തകൾ

  63ാം മത് സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. സ്കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം 12ാം തവണയും ചാംപ്യന്‍മാരായി. ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ 1007 പോയിന്‍റോടെയാണ് പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തുടക്ക മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്ന കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തി. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് […]

Posted inലേറ്റസ്റ്റ്

തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്

തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. ലൈം​ഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ തെളിവുകള്‍ ശേഖരിക്കാനുള്ള നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം

അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ തെളിവുകള്‍ ശേഖരിക്കാനുള്ള നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്‍റെ മൊബൈൽ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂര്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.

Posted inബിസിനസ്സ്

സ്വിഗ്ഗി സ്നാക് എന്ന പേരില്‍ പുതിയ പ്ലാറ്റ്ഫോം

ഓണ്‍ലൈന്‍ ഭക്ഷണവിതരണ രംഗത്തെ മുന്‍നിരക്കാരായ സ്വിഗ്ഗി സ്നാക് എന്ന പേരില്‍ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. നിലവില്‍ ബെംഗളൂരു നഗരത്തില്‍ മാത്രമാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. 15 മിനിറ്റില്‍ ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം. പൈലറ്റ് പദ്ധതിയെന്ന രീതിയില്‍ ബെംഗളൂരുവില്‍ നടപ്പാക്കുന്ന സേവനത്തിന്റെ ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും രാജ്യമാകെ പദ്ധതി വിപുലപ്പെടുത്തുക. ചായ, കാപ്പി, പ്രഭാതഭക്ഷണം, തുടങ്ങിയവ 15 മിനിറ്റില്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്നാക് എന്നപേരില്‍ സ്വതന്ത്ര ആപ്പായിട്ടാകും സ്വിഗ്ഗി ഈ പ്ലാറ്റ്ഫോമിനെ അവതരിപ്പിക്കുക. ഈ രംഗത്തെ […]

Posted inവിനോദം

മമ്മൂട്ടിയെ നായകനായ ‘ഡൊമിനിക്’ ട്രെയിലര്‍

മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും മുന്‍പോട്ടു പോകുന്ന ട്രെയിലറിനൊടുവില്‍ ത്രില്ലിങ് മുഹൂര്‍ത്തങ്ങളും കാത്തിരിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കോമഡി ട്രാക്കിലെത്തുന്ന ചിത്രം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഡൊമിനിക് എന്ന ഡിറ്റക്ടീവ് ആയാണ് താരം ചിത്രത്തിലെത്തുന്നത്. നര്‍മ മുഹൂര്‍ത്തങ്ങളുടെ പുറംമോടിക്കപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലര്‍ കൂടിയാകും സിനിമയെന്ന സൂചനയാണ് ട്രെയിലര്‍ […]

Posted inവിനോദം

കങ്കണ റണൗട്ട് ചിത്രം ‘എമര്‍ജെന്‍സി’ പുതിയ ട്രെയിലര്‍

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘എമര്‍ജെന്‍സി’ പുതിയ ട്രെയിലര്‍ എത്തി. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയില്‍ ഗംഭീര പ്രകടനമാണ് കങ്കണ കാഴ്ച വയ്ക്കുന്നത്. മലയാളി താരം വിശാഖ് നായരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുക. വിശാഖ് നായരുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. റിതേഷ് ഷാ ആണ് തിരക്കഥ ഒരുക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കുന്നു. […]

Posted inഓട്ടോമോട്ടീവ്

എംജി വിന്‍ഡ്‌സര്‍ ഇവിയുടെ വില വര്‍ധിപ്പിച്ചു

2025 ജനുവരി 1 മുതല്‍ എംജി വിന്‍ഡ്‌സര്‍ ഇവിയുടെ മൂന്ന് വേരിയന്റുകളുടെയും വില 50,000 രൂപ വര്‍ധിപ്പിച്ചു. ഈ കാറിന്റെ മൂന്ന് വേരിയന്റുകളിലും 3.25% മുതല്‍ 3.70% വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വേരിയന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. എംജി വിന്‍ഡ്‌സര്‍ ഇവിയുടെ പ്രാരംഭ വില ഇപ്പോള്‍ 14 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റിന് 16 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. വില വര്‍ധനവ് നിലവില്‍ വന്ന ശേഷം എംജി വിന്‍ഡ്‌സര്‍ ഇവിയുടെ എക്‌സൈറ്റ് വേരിയന്റിന്റെ വില 13,99,800 […]

Posted inപുസ്തകങ്ങൾ

ഗണം

ഏതൊരു വായനക്കാരനെയും ഇടവേളയില്ലാതെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ആഖ്യാനശൈലിയാണ് എഴുത്തുകാരന്‍ പിന്തുടര്‍ന്നിരിക്കുന്നത്. അനായാസമായ വാക്കുകള്‍ കൊണ്ടുതന്നെ കഥയുടെ ഓരോ ചുവടിലും വായനക്കാരന്റെ മനസ്സില്‍ ചിത്രീകരണം നടത്താ നടത്താന്‍ ഗണം എന്ന നോവലിന് കഴിഞ്ഞിട്ടുണ്ട്. വിന്‍സെന്റ് എന്ന കഥാപാത്രം അകപ്പെട്ടുപോയ പ്രതിസന്ധികളെ അയാള്‍ തരണം ചെയ്യുന്ന രീതികള്‍ അക്ഷമയോടെ മാത്രമേ വായിക്കുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യ മൃഗ ബന്ധങ്ങളുടെ മറ്റൊരു തലമാണ് ഈ നോവലിന്റെ പ്രധാന പ്രതിപാദ്യവിഷയം, അത് മനുഷ്യമനസ്സിന്റെ ഭ്രാന്തമായ വികാരത്തോടൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു ത്രില്ലര്‍ നോവലിന്റെ എല്ലാ അനുഭവങ്ങളും […]

Posted inആരോഗ്യം

പ്രമേഹത്തെ നിയന്ത്രിക്കാന്‍ അഞ്ച് കാര്യങ്ങള്‍ ശീലിക്കാം

പ്രമേഹത്തെ നിയന്ത്രിക്കേണ്ടതിന് ദിനചര്യയുടെ ഭാഗമാക്കാം ഈ അഞ്ച് കാര്യങ്ങള്‍. പ്രമേഹം നിയന്ത്രിക്കുന്നതിന് മികച്ചതാണ് ഉലുവ. ഇവയില്‍ അടങ്ങിയ നാരുകള്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കും. തലേന്ന് ഉലുവ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ആ വെള്ളം അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കും. ഉള്ളി അല്ലെങ്കില്‍ സവോള രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. 100 ഗ്രാം ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നാല് മണിക്കൂറിനുള്ളില്‍ രക്തത്തിലെ ഉയര്‍ന്ന […]