ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനിമുതല്‍ ഫാക്ട്-ചെക്കിങ് സംവിധാനം ഉണ്ടാകില്ലെന്ന് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. 2016ലാണ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ ഫാക്ട് ചെക്കിങ് സംവിധാനം കൊണ്ടുവന്നത്. വസ്തുതാവിരുദ്ധമോ സാമൂഹികമായി അപകടം സൃഷ്ടിക്കുന്നതോ ആയ പോസ്റ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 90 സംഘടനകളുടെ സഹായത്തോടെയാണ് ഇത് ചെയ്ത്. 2019ല്‍ ഇന്‍സ്റ്റഗ്രാമിലൂം ഈ സംവിധാനം ആവിഷ്‌കരിച്ചു. എന്നാല്‍, കഴിഞ്ഞദിവസം രണ്ട് പ്ലാറ്റ്‌ഫോമുകളിലും ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചുള്ള വിഡിയോയില്‍ സുക്കര്‍ബര്‍ഗ് ഫാക്ട് ചെക്കിങ് നിര്‍ത്തിയ കാര്യവും പറയുകയായിരുന്നു. പകരം, […]
സൂര്യ നായകനായ ‘റെട്രോ’ മെയ് 1 ന് റിലീസ്
സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘റെട്രോ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും. റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. കങ്കുവയുടെ വലിയ പരാജയത്തിന് പിന്നാലെ എത്തുന്ന ചിത്രമായതിനാല്‍ സൂര്യയ്ക്ക് ഒരു വിജയം അത്യാവശ്യമാണ്. ജിഗര്‍തണ്ട ഡബിള്‍ എക്‌സിന്റെ വിജയത്തിന് ശേഷം എത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം കൂടിയാണ് റെട്രോ. സൂര്യയുടെ കരിയറിലെ 44-ാം ചിത്രമാണിത്. ഡിസംബര്‍ 25 നാണ് ചിത്രത്തിന്റെ ടൈറ്റില്‍ […]
വമ്പന്‍ പ്രീ റിലീസ് ബിസിനസ് ലഭിച്ച് ‘ഗെയിം ചേഞ്ചര്‍’
രാം ചരണ്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഗെയിം ചേഞ്ചര്‍’. സംവിധാനം നിര്‍വഹിക്കുന്നത് ഷങ്കര്‍ ആണ്. വമ്പന്‍ പ്രീ റിലീസ് ബിസിനസാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. യുഎസില്‍ 23698 ടിക്കറ്റുകളില്‍ 5.65 കോടി രൂപ പ്രീമിയറിന് അഡ്വാന്‍സായി ലഭിച്ചിരിക്കുകയാണ്. യുഎസ്സില്‍ 1750 ഷോകള്‍ ആണ് ചിത്രത്തിന്റെ പ്രീമിയറായുണ്ടാകുക ഛായാഗ്രഹണം എസ് തിരുനാവുക്കരശാണ് നിര്‍വഹിച്ചിരിക്കന്നത്. നായകന്‍ രാം ചരണിന് പുറമേ ചിത്രത്തില്‍ കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ […]
പുതിയ മോഡലുകളുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര
മഹീന്ദ്രയുടെ എസ്‌യുവി ബി ഇ 6ന്റെ ഉയര്‍ന്ന മോഡലുകളുടെ വില പ്രഖ്യാപിച്ചു. പാക്ക് വണ്‍, പാക്ക് ടു, പാക്ക് ത്രീ എന്നീ മൂന്നു വേരിയന്റുകളില്‍ ബി ഇ 6 എത്തുമ്പോള്‍, ഏറ്റവും ഉയര്‍ന്ന മോഡലായ പാക്ക് ത്രീയ്ക്ക് 26.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരുന്നത്. പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബി ഇ 6 ന്റെ ബുക്കിങ് ആരംഭിക്കുന്നത് ഫെബ്രുവരി 14 നാണെന്നു മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് ആദ്യ […]
അന്വേഷിപ്പിന്‍ കണ്ടെത്തും
അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്നു തുടക്കത്തില്‍ തോന്നിച്ച അപകടമരണത്തില്‍നിന്ന് ചരടുപിടിച്ചുപിടിച്ച് വന്നുതുടങ്ങുന്ന ദുരൂഹതകളുടെ പെരുങ്കളിയാട്ടം. കുറ്റാക്കുറ്റിരുട്ടിലെ കറുത്ത പൂച്ചയ്ക്കു പിന്നാലെയെന്നപോലെ ആ രഹസ്യച്ചുഴിയിലേക്കിറങ്ങുന്ന രണ്ടു പോലീസ് സര്‍ജന്‍മാര്‍. ഉത്സാഹിയും ഗൗരവക്കാരനും കണിശബുദ്ധിയുമായ ഈശോയും അലസനും സരസനും തലതിരിഞ്ഞ ഫിലോസഫിയുടെ ആശാനുമായ ലൂക്കായും. കെട്ടുകാഴ്ചകളോ അനാവശ്യ ബഹളങ്ങളോ ഇല്ലാതെ വായനയുടെ ഓരോ അണുവിലും ഉദ്വേഗം നിറയ്ക്കുന്ന കഥാസന്ദര്‍ഭങ്ങളും ശൈലിയും. അമലിന്റെ കുറ്റാന്വേഷണ നോവല്‍. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. മാതൃഭൂമി. വില 170 രൂപ.
തൊഴിലിന്റെ സ്വഭാവവും ഉറക്കക്കുറവിന് കാരണമാകാം
മാറിവരുന്ന ജീവിതസാഹചര്യവും സമ്മര്‍ദവും ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗവും ഗുണനിലവാരമുള്ള ഉറക്കത്തെ തടസപ്പെടുത്തുന്നു. എന്നാല്‍ ഇത് കൂടാതെ നിങ്ങളുടെ തൊഴിലിന്റെ സ്വഭാവവും ഈ ഉറക്കമില്ലായ്മയ്ക്ക് കാരണമായെക്കാമെന്നാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. സൗത്ത് ഫ്‌ലോറിഡ സര്‍വകലാശാല സൈക്കോളജിസ്റ്റ് ആയ ക്ലെയര്‍ സ്മിത്ത് നേതൃത്വം നല്‍കിയ പഠനത്തില്‍ പ്രധാനമായും രണ്ട് തരം തൊഴിലുകളാണ് ഉറക്കത്തെ സ്വധീനിക്കുന്നതായി പറയുന്നത്. ദീര്‍ഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവര്‍ക്കും (ഡെസ്‌ക് ജോലികള്‍), സ്ഥിരമായി രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇന്‍സോമിയയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്നാണ് […]
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ജിസിഡിഎ വിശദീകരണം നൽകി
കലൂർ സ്റ്റേഡിയത്തിൽ നടത്തിയ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസിന് ജിസിഡിഎ വിശദീകരണം നൽകി. സംഭവത്തിൽ ജിസിഡിഎക്ക് മനഃപ്പൂർവ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും കരാർ മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നുമാണ് ജിസിഡിഎ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഉമ തോമസ് എം എൽ എ യ്ക്കുണ്ടായ അപകടം നിർഭാഗ്യകരമെന്നും വിശദീകരണ കുറിപ്പിലുണ്ടായി. സംഭവത്തിൽ പ്രാഥമിക നടപടി എടുത്ത് ഒരാളെ സസ്പെൻഡ് ചെയ്തുവെന്നും സെക്രട്ടറിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും, വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും ജിസിഡിഎ വ്യക്തമാക്കി.
തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിന്റെ വിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പൊലീസും
തിരുമല തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ആറ് പേരുടെ മരണത്തിനിടയായ അപകടത്തിന്റെ വിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പൊലീസും. വൈകുണ്ഠ ഏകാദശിക്ക് വേണ്ടിയുള്ള കൗണ്ടറുകളിൽ കൂപ്പണിനായി ആളുകൾ ക്യൂവിൽ നിൽക്കാനായി എത്തിയിരുന്നു. ഇതിനിടെ ക്യൂവിന് മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടു. ഇവരെ പുറത്തേക്ക് കൊണ്ട് പോകാൻ ക്യൂവിന്‍റെ ഒരു ഭാഗം പൊലീസ് കുറച്ച് തുറന്നു. ഈ സമയത്ത് ഇവിടേക്ക് ആളുകൾ ഇടിച്ച് കയറുകയായിരുന്നു. ക്യൂ വ്യാഴാഴ്ച മാത്രമേ തുറക്കൂ എന്നതിനാൽ വലിയൊരു ക്യൂ നിയന്ത്രിക്കാൻ […]
ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
വയനാട് ഡി സി സി ട്രഷറർ ആയിരുന്ന എൻ എം വിജയൻറെ മരണത്തിൽ കോൺഗ്രസ് നേതാക്കളായ ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കെഎൽ പൗലോസ് ഉൾപ്പെടെയുള്ളവരുടെ പേരുകൾക്കൊപ്പം നേരത്തെ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയൻ വ്യക്തമാക്കുന്നത്. കെ പി […]
പെരിയ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കൾ പുറത്തിറങ്ങി
കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ ജാമ്യം കിട്ടിയ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ള നാല് സിപിഎം നേതാക്കളും പുറത്തിറങ്ങി. പ്രതികളെ സ്വീകരിക്കാനായി കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലിൽ എത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഗൂഢാലോചന […]
