മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരക്കണക്കിന് പാട്ടുകൾ പാടിതീര്‍ത്ത് 81-ാം വയസ്സില്‍ അദ്ദേഹം വിടപറഞ്ഞു.
എരുമേലി പേട്ടതുള്ളൽ…..!!!
ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണ് എരുമേലി പേട്ടതുള്ളൽ……!!!! വൃശ്ചിക-ധനു മാസക്കാലങ്ങളിലെ (ഡിസംബർ-ജനുവരി മാസങ്ങളിൽ) മണ്ഡലമകരവിളക്കു കാലത്ത് കോട്ടയം ജില്ലയിലെ എരുമേലി പട്ടണത്തിലാണ് ഈ അനുഷ്ഠാനം നടക്കുന്നത്. ശബരിമലയിൽ ആദ്യമായി വരുന്ന ഭക്തർ (ഇവർ കന്നിസ്വാമിമാർ എന്ന് അറിയപ്പെടുന്നു) ആണ് പേട്ടതുള്ളുക. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളൽ. ഈ പ്രാർത്ഥനയുടെ അർത്ഥം ഒരുവന്റെ അഹന്തയെ വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്. […]
എണ്ണവില ഉയര്‍ത്താന്‍ ഒപെകും റഷ്യയും
ആഗോളതലത്തില്‍ ക്രൂഡ്ഓയില്‍ ആവശ്യകത കുറഞ്ഞ നിരക്കില്‍ തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ ഒപെക് രാജ്യങ്ങളുടെ എണ്ണ ഉത്പാദനത്തില്‍ വലിയ കുറവു വന്നിട്ടുണ്ട്. യു.എ.ഇ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ റിഫൈനറികളില്‍ നവീകരണം നടക്കുന്നതും ഉത്പാദനത്തെ ബാധിച്ചു. റഷ്യയുടെ ഡിസംബറിലെ പ്രതിദിന ഉത്പാദനം 8.971 മില്യണ്‍ ബാരലാണ്. അവരുടെ പ്രതിദിന ലക്ഷ്യത്തില്‍ നിന്ന് താഴെയാണിത്. തുറമുഖങ്ങള്‍ വഴിയുള്ള എണ്ണ കയറ്റുമതി കുറഞ്ഞതാണ് ഉത്പാദനത്തിലും പ്രതിഫലിച്ചത്. റഷ്യയുടെ ക്രൂഡ് […]
‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്’ ട്രെന്റിങ്ങില്‍ മൂന്നാം സ്ഥാനത്ത്
സമീപകാലത്ത് വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ കൊണ്ട് സിനിമാസ്വാദകരെയും ആരാധകരെയും ഒന്നടങ്കം അമ്പരപ്പിച്ച നടനാണ് മമ്മൂട്ടി. ആ ട്രെന്റ് 2025ലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് താരം. അതിന് തുടക്കമിട്ടിരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്’. കഴിഞ്ഞ ദിവസമായിരുന്നു ഡൊമനിക്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. പിന്നാലെ ഇതേറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ട്രെന്റിങ്ങില്‍ ഇടംപിടിച്ചിരിക്കുകയാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്’ ട്രെയിലര്‍. ട്രെന്റിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ട്രെയിലര്‍ ഇപ്പോഴുള്ളത്. ഒപ്പം ഒരു […]
‘ഐ ആം കാതലന്‍’ ജനുവരി 17ന് ഒടിടിയിലെത്തും
പ്രേക്ഷകര്‍ കാത്തിരുന്ന നസ്ലിന്‍ ചിത്രം ഒടിടിയിലേക്ക്. പ്രേമലു എന്ന ചിത്രത്തിനു ശേഷം ഗിരീഷ് ഏ.ഡിയും നസ്ലിനും ഒന്നിച്ച ‘ഐ ആം കാതലന്‍’ എന്ന ചിത്രം ജനുവരി 17ന് ഒടിടിയിലെത്തും. മനോരമ മാക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് ജനുവരി മൂന്നിന് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്തായാലും, ജനുവരി 17ന് തന്നെ സിനിമ ഒടിടിയിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ഹാക്കിങ് പ്രമേയമാക്കി സജിന്‍ ചെറുകയിലാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. നസ്ലിന് പുറമെ ലിജോമോള്‍, ദിലീഷ് […]
പുതിയ ഫീച്ചറുകളുമായി ഏഥര്‍ എനര്‍ജി 450 അപെക്സ്
ജനപ്രിയ ഇലക്ട്രിക്ക് ടൂവീലര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി അതിന്റെ മുന്‍നിര സ്‌കൂട്ടര്‍ 450 അപെക്സ് 2025-ല്‍ അപ്ഡേറ്റുകളോടെ പുറത്തിറക്കി. ഈ സ്‌കൂട്ടറില്‍ നിരവധി മികച്ച പുതിയ ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അതിന്റെ വില അതേപടി നിലനിര്‍ത്തി. 1.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഈ പുതിയ ഓഫറിനെക്കുറിച്ച് വിശദമായി അറിയാം. 450 അപെക്സിന് ഇപ്പോള്‍ റെയിന്‍, റോഡ്, റാലി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളുണ്ട്. ഇതില്‍ റെയിന്‍ മോഡ് വഴുവഴുപ്പുള്ള റോഡുകളില്‍ മികച്ച ഗ്രിപ്പ് […]
കേരളത്തിലെ താളങ്ങളും കലകളും
കേരളത്തിലെ വാദ്യങ്ങള്‍. താളവും അതിന്റെ സാങ്കേതിക ഘടകങ്ങളും, വിവിധ താളപദ്ധതികള്‍, കേരളത്തിലെ താളങ്ങള്‍ തുടങ്ങി പ്രാചീന താളശാസ്ത്രത്തിലെ സങ്കേതങ്ങള്‍ ഉപയോഗിച്ച കേരളീയ കലകളിലെ താളപദ്ധതികള്‍ അവ ഉയര്‍ത്തുന്ന സാംസ്‌കാരിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം. ‘കേരളത്തിലെ താളങ്ങളും കലകളും’. ഡോ. മനോജ് കുറൂര്‍. എന്‍ബിഎസ്. വില 250 രൂപ.
എച്ച്എംപി വൈറസ് വൃക്കകളെയും ബാധിക്കാം
രാജ്യത്തിന്റെ പലഭാഗങ്ങളില്‍ എച്ച്എംപി വൈറസ് (ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ) സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസ് ശ്വാസകോശ അണുബാധയിലേക്കും ആരോഗ്യ സങ്കീര്‍ണതകളിലേക്കും നയിക്കാം. കൂടാതെ എച്ച്എംപി വൈറസ് വൃക്കകളെയും ബാധിക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൃക്ക, കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവരില്‍ എച്ച്എംപിവി ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാകും. വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഇമ്മ്യൂണോഫ്‌ലൂറസെന്‍സ് അല്ലെങ്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളില്‍ വൈറല്‍ വ്യാപനം […]
ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടി ഹണി റോസ്
ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടി ഹണി റോസ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പറയാനുള്ളതെന്നും നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെയെന്നും ഹണി റോസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിക്കുന്നതിന് ഹണി റോസിന്‍റെ രഹസ്യ മൊഴിയാണ് നിര്‍ണായകമായത്.നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. എറണാകുളം ജുഡീഷ്യല്‍ […]
ബോബ്ബി ചെമ്മണ്ണൂർ റിമാൻഡിൽ
ലൈംഗീക അതിക്രമ കേസിൽ ബോബ്ബി ചെമ്മണ്ണൂരിനെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. വിധിക്ക് പിന്നാലെ ബോബിക്ക് രക്തസമ്മർദം ഉയരുകയും കോടതി മുറിയിൽ തന്നെ വിശ്രമിക്കാൻ കോടതി അനുവദിക്കുകയും ചെയ്തു. നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ശേഷം വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് 12 മണിയോടെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള […]
