നിരവധി പോഷകങ്ങള്‍ നിറഞ്ഞ വാഴപ്പഴത്തെ പലപ്പോഴും പ്രമേഹത്തെ പേടിച്ച് മനപ്പൂര്‍വം ഡയറ്റില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താറുണ്ട്. പൊട്ടാസിയം, കാല്‍സ്യം, മഗ്‌നീഷ്യം, നിരവധി വൈറ്റമിനുകളും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊര്‍ജ്ജത്തിന്റെ തോത് കൂട്ടാനും സഹായിക്കുന്നു. എന്നാല്‍ ഇവയില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തില്‍ ഷുഗര്‍ സ്‌പൈക്ക് ഉണ്ടാക്കുമെന്ന ധാരണയിലാണ് വാഴപ്പഴത്തെ ആളുകള്‍, പ്രത്യേകിച്ച പ്രമേഹ രോഗകള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നത്. എന്നാല്‍ ഇതില്‍ അടങ്ങിയ നാരുകള്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും. […]
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 10, വെള്ളി
◾https://dailynewslive.in/ തെറ്റുകള്‍ തനിക്കും സഭവിച്ചിട്ടുണ്ടാകാമെന്നും താന്‍ ദൈവമല്ല മനുഷ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പല വിഷയങ്ങളിലും തുറന്ന് സംസാരിച്ച തന്റെ ആദ്യ പോഡ്കാസ്റ്റാണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ◾https://dailynewslive.in/ മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന് അന്ത്യാഞ്ജലി നല്‍കാനൊരുങ്ങി നാട്. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. പ്രിയഗായകനെ അവസാനമായി കാണാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെയെത്തിയത്. *കെ.എസ്.എഫ്.ഇ* […]
ക്വിക്ക് സേവനവുമായി ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും
ഇന്ത്യയുടെ ക്വിക്ക് ഇ-കൊമേഴ്സ് വിപണിയില്‍ ശക്തമായ സാന്നിധ്യമാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും ബ്ലിങ്കിറ്റും. എന്നാല്‍ യു.എസ് ആസ്ഥാനമായ ഇ-കൊമേഴ്സ് കമ്പനി ആമസോണും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഫ്‌ലിപ്പ്കാര്‍ട്ടും 2025 ല്‍ ദ്രുത വാണിജ്യ വിപണിയിലേക്ക് പ്രവേശിക്കാനുളള നീക്കങ്ങളാണ് നടത്തുന്നത്. ആമസോണ്‍ അതിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ ‘ടെസ്‌ന’ ബംഗളൂരുവില്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. വില്‍പ്പനക്കാരില്‍ നിന്ന് ദൈനംദിന അവശ്യവസ്തുക്കള്‍ ശേഖരിച്ച് വേഗത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനാണ് ഈ പൈലറ്റ് പ്രോഗ്രാം ശ്രദ്ധയൂന്നത്. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ദ്രുത വാണിജ്യ […]
വണ്‍പ്ലസിന്റെ 13 സീരീസ് ഇന്ത്യയിലെത്തി
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 13 സീരീസില്‍ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നി ഫോണുകളാണ് വിപണിയില്‍ എത്തുന്നത്. പുതിയ ക്ലാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ് ആണ് രണ്ടു മോഡലുകള്‍ക്കും കരുത്ത് പകരുക. 12 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമുള്ള വണ്‍ പ്ലസ് 13ന്റെ ബേസ് മോഡലിന് 69,999 രൂപയാണ് വില വരിക. 16 ജിബി റാമും 512 ജിബി ഇന്റേണല്‍ […]
‘സൂക്ഷ്മദര്‍ശിനി’ ഒടിടി റിലീസിന്
ബേസില്‍ – നസ്രിയ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘സൂക്ഷ്മദര്‍ശിനി’ ഒടിടി റിലീസിന്. ചിത്രം ജനുവരി 11 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. എംസിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം ബോക്‌സ്ഓഫിസില്‍ 50 കോടിയിലേറെ കലക്ഷന്‍ നേടിയിരുന്നു. നവംബര്‍ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അതുല്‍ രാമചന്ദ്രനും ലിബിന്‍ ടി.ബിയും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ ഹിച്ച് കോക്ക് സ്‌റ്റൈല്‍ മേക്കിങ്ങിലാണ് എംസി ചിത്രം ഒരുക്കിയത്. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് […]
ആന്‍സണ്‍ പോളിന് നായികയായി അദിതിറാവു
ആന്‍സണ്‍ പോള്‍ നായകനായി രാജേഷ് സെല്‍വ തമിഴിലും തെലുങ്കിലുമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി അദിതിറാവു ഹൈദരിയും കേതകി ശര്‍മ്മയും. കമല്‍ഹാസന്‍ നായകനായ തൂങ്കാവനം, കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച് വിക്രം നായകനായ കടാരം കൊണ്ടാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം രാജേഷ് എം. സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതേസമയം മഴയില്‍ നനെ ശിറേന്‍ ആണ് ആന്‍സണ്‍ പോള്‍ നായകനായി തമിഴില്‍ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ടി. സുരേഷ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ […]
എനിയാക് ഫേസ്ലിഫ്റ്റ് മോഡലുകളുമായി സ്‌കോഡ
എനിയാക് എസ്യുവിയുടേയും എനിയാക് കൂപെയുടേയും ഫേസ്ലിഫ്റ്റ് മോഡലുകള്‍ പുറത്തിറക്കി ചെക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. മികച്ച എയറോഡൈനാമിക്സും കൂടുതല്‍ റേഞ്ചുമുള്ള പുതിയ എനിയാക്/ എനിയാക് കൂപെ മോഡലുകള്‍ സ്‌കോഡയുടെ മോഡേണ്‍ സോളിഡ് ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. 2020നു ശേഷം രാജ്യാന്തര വിപണിയില്‍ 2.50 ലക്ഷത്തിലേറെ സ്‌കോഡ എനിയാക്ക്/ എനിയാക് കൂപെ മോഡലുകള്‍ വിറ്റു. ഫേസ്ലിഫ്റ്റ് എനിയാക്ക് മോഡലിന്റെ പ്രധാന സവിശേഷത എയറോഡൈനാമിക്സിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡിസൈനാണെന്നതാണ്. വാഹനം സഞ്ചരിക്കുമ്പോള്‍ പരമാവധി വായുവിന്റെ പ്രതിരോധം കുറച്ചുകൊണ്ട് ഒഴുകി നീങ്ങുംവിധമാണ് രൂപകല്‍പന. […]
ഡോറിയന്‍ ഗ്രേയുടെ ചിത്രം
കല, സൗന്ദര്യം, ധാര്‍മ്മികത എന്നിവയെക്കുറിച്ച് വിമര്‍ശനാത്മക ചോദ്യങ്ങളുന്നയിക്കുന്ന രചന. ആധുനികസമൂഹത്തിലെ മനുഷ്യരുടെ ഇരട്ടവ്യക്തിത്വം, സുഖലോലുപതയോടുള്ള ആകര്‍ഷകത്വം തുടങ്ങിയവ വെളിവാക്കുന്ന ഈ പുസ്തകം എക്കാലത്തും പ്രസക്തമാണ്. ഓസ്‌കര്‍ വൈല്‍ഡിന്റെ ക്ലാസിക് കൃതിയുടെ പുനരാഖ്യാനം. ‘ഡോറിയന്‍ ഗ്രേയുടെ ചിത്രം’. വിവര്‍ത്തനം – ദീപേഷ് കെ രവീന്ദ്രനാഥ്. മാതൃഭൂമി. വില 85 രൂപ.
ടീബാഗുകള്‍ ആരോഗ്യത്തിന് ഹാനികരം
യാത്ര ചെയ്യുമ്പോഴും മറ്റും ടീബാഗ് ചായകളെ ആശ്രയിക്കുന്നവരാണ് പലരും. എളുപ്പത്തില്‍ മുക്കി ഒരു ചായ ഉണ്ടാക്കിയതിന് ശേഷം ഉപേക്ഷിച്ച് കളയാമെന്ന സൗകര്യവും ഇവയ്ക്കുണ്ട്. എന്നാല്‍ ടീബാഗുകളുടെ പുറം ആവരണത്തിനായി ഉപയോഗിക്കുന്ന പോളിമര്‍ അധിഷ്ഠിത സാമഗ്രികള്‍ ലക്ഷണക്കണക്കിന് നാനോപ്ലാസ്റ്റിക്കുകളെയും മൈക്രോപ്ലാസ്റ്റിക്കുകളെയും വെളിയില്‍ വിടുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓട്ടണമസ് യൂണിവേഴ്സിറ്റി ഓഫ് ബാഴ്സലോണയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നൈലോണ്‍-6, പോളിപ്രൊപ്പിലീന്‍, സെല്ലുലോസ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ടീബാഗുകളാണ് പഠനത്തിന് ഉപയോഗിച്ചത്. ചൂട് വെള്ളത്തിലേക്ക് ഇവ […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 10, വെള്ളി
◾https://dailynewslive.in/ മലയാളത്തിന്റെ പ്രിയ ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നലെ രാത്രി 7.54 നാണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തില്‍ അധികമായി അമല ആശുപത്രിയില്‍ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. ◾https://dailynewslive.in/ മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലെ 9.30നു പൂങ്കുന്നത്ത്,ചക്കാമുക്ക്,തോട്ടേക്കാട്ട് ലൈന്‍ തറവാട് വീട്ടിലേക്ക് കൊണ്ടുവരും. 12 മണി […]
