മദ്യനയ അഴിമതിയിലൂടെ ഡൽഹിയ്ക്ക് 2,026 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ന്‍റെ കണ്ടെത്തലെന്ന് റിപ്പോർട്ട്. ഇതുവരെ ഔദ്യോഗികമായി പുറത്തുവിടാത്ത സിഎജി റിപ്പോർട്ടിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിനേതിരേ കടുത്ത വിമർശനങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളെ മുന്‍നിര്‍ത്തി ആംആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി.
കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തിൽ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയർന്നേക്കുമെന്നും അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 14 പേർ അറസ്റ്റിൽ
പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 14 പേർ അറസ്റ്റിൽ. കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് സിഡബ്ല്യുസിക്ക് പെൺകുട്ടി നൽകിയ മൊഴി. ഇതില്‍ 40 പേരെ തിരിച്ചറിഞ്ഞു.13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. 62 പേരുടെ വിവരങ്ങൾ കൗൺസിലിങ്ങിലൂടെ എം എഫ് സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പത്തനംതിട്ട, ഇലവുംതിട്ട സ്റ്റേഷനിലായി 5 എഫ്ഐആറുകൾ […]
അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം
അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന പദവി ഒഴിവാക്കി, ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല നല്‍കി. മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണം നടത്തും.എറണാകുളം അങ്കമാലി അതിരൂപതയിൽ ബിഷപ്പ് ഹൗസിന് മുന്നിൽ സംഘർഷം രൂക്ഷമാകുകയാണ്. കുർബാന തർക്കത്തിൽ സിനഡ് തീരുമാനത്തിനെതിരെ നിലകൊള്ളുന്ന വിഭാഗവും പൊലീസും തമ്മിൽ പല തവണ ഏറ്റുമുട്ടി.സമരം ചെയ്ത വൈദികർക്കെതിരെ സിനഡ് നിർദ്ദേശപ്രകാരം അച്ചടക്ക നടപടി എടുത്തു. ആറ് വൈദികരെ സസ്പെൻഡ് ചെയ്തു. വൈദികർ അറസ്റ്റ് വരിച്ചേക്കും. […]
രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്
രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ് . സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസിന്‍റെ പരാതി. ബോബി ചെമ്മണ്ണൂർ നടത്തിയ എല്ലാ അശ്ലീല പരാമർശങ്ങളും ശേഖരിക്കുമ്മെന്നും ജാമ്യത്തെ എതിർത്തു കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.താൻ ബോബി ചെമ്മണ്ണൂരിനെതിരെ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളായാനും, ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമാണ് രാഹുൽ ഈശ്വറിന്റെ ശ്രമമെന്ന് ഹണി റോസ് ആരോപിക്കുന്നു. സൈബർ ഇടത്തിലൂടെ […]
185 കോടി രൂപയുടെ അഴിമതി സിഎംആർഎൽ മാസപ്പടി കേസിൽ നടന്നെന്നു കേന്ദ്ര സർക്കാർ
185 കോടി രൂപയുടെ അഴിമതി സിഎംആർഎൽ മാസപ്പടി കേസിൽ നടന്നെന്നു കേന്ദ്ര സർക്കാർ. എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തലാണ് ദില്ലി ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ചത്. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവിന് മേൽ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനിൽക്കില്ല. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും ദില്ലി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു.ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്ന് വ്യാജ ബില്ലുകളുണ്ടാക്കിയെന്നും ദില്ലി ഹൈക്കോടതിയിൽ കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 11, ശനി
◾https://dailynewslive.in/ മലയാളത്തിന്റെ ഭാവ ഗായകന്‍ പി ജയചന്ദ്രന് വിട നല്‍കി കേരളം. അദ്ദേഹത്തിന്റെ തറവാടു വീടായ ചേന്ദമംഗലം പാലിയം നാലുകെട്ടിന് മുന്നിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മകന്‍ ദിനനാഥന്‍ ചിതയ്ക്ക് തീ കൊളുത്തി. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികളാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ◾https://dailynewslive.in/ ക്രൈം ബ്രാഞ്ച് തുടര്‍ച്ചയായി വേട്ടയാടിയത് മൂലം ജീവനൊടുക്കാനാണ് നാട്ടില്‍ നിന്നും പോയതെന്ന് കാണാതായ മാമിയുടെ ഡ്രൈവര്‍ രജിത്കുമാറും കുടുംബവും. […]
സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് വില കൂടുന്നത്. പവന് 120 രൂപ ഉയര്‍ന്ന് 58,400 ആയി. ഗ്രാമിന് വര്‍ധിച്ചത് 15 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7300 രൂപ. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തുദിവസം കൊണ്ട് ആയിരം രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ […]
5.5 ജി അവതരിപ്പിച്ച് റിലയന്‍സ് ജിയോ
5.5 ജി അവതരിപ്പിച്ച് റിലയന്‍സ് ജിയോ. വിപുലമായ ഇന്റലിജന്‍സ് സവിശേഷതകളോട് കൂടിയാണ് 5.5 ജി എത്തുന്നത്. ടവര്‍ കണക്ഷനുകള്‍ക്കായി ഒരേസമയം മൂന്ന് നെറ്റ്വര്‍ക്ക് സെല്ലുകളെയാണ് ഇത് ബന്ധപ്പെടുന്നത്. 5.5 ജിയുടെ പ്രധാന പ്രത്യേകതകള്‍ ഇവയാണ്. 10 ജി.ബി.പി.എസ് വരെ ഡൗണ്‍ലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. 1 ജി.ബി.പി.എസ് വരെയാണ് അപ്ലോഡ് വേഗത. വേഗതയേറിയതും സുഗമവുമായ പ്രകടനം വാഗ്ദാനം ചെയ്യുന്ന നെറ്റ്വര്‍ക്ക്. സുസ്ഥിരമായ കണക്ഷനുകളിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആശ്രയിക്കാവുന്ന നെറ്റ്വര്‍ക്കാണ് 5.5 ജി. 5.5 ജി സേവനത്തെ പിന്തുണയ്ക്കുന്ന […]
‘റൈഫിള്‍ ക്ലബ്ബ്’ സിനിമയിലെ ഗാനം
പ്രേക്ഷക മനസ്സുകളില്‍ പുതുമയുടെ കാഴ്ച നിറച്ച ‘റൈഫിള്‍ ക്ലബ്ബ്’ സിനിമയിലെ ‘നായാട്ട് പ്രാര്‍ത്ഥന’ എന്ന ഗാനം പുറത്തിറങ്ങി. തീര്‍ത്തും വന്യമായ താളവും വരികളും ആലാപനവുമായാണ് ‘ചാവുകടലേ… കുരുതി കളമേ…’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് റെക്‌സ് വിജയന്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം റെക്‌സ് വിജയനും നേഹ എസ് നായരും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിള്‍ ക്ലബ്ബിനെ മുന്‍നിര്‍ത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തില്‍ നടക്കുന്ന കഥയാണ് ചിത്രം. വിജയരാഘവനും ദിലീഷ് […]
