◾https://dailynewslive.in/ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ദില്ലി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും ദില്ലി ഹൈക്കോടതിയില്‍ എഴുതി നല്‍കിയ വാദങ്ങളില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്കും വിവിധ രാഷ്ട്രീയ കക്ഷികള്‍ക്കും നേതാക്കള്‍ക്കും ഉള്‍പ്പെടെ നല്‍കിയ പണമിടപാടിന്റെ ഭാഗമായാണ് 185 കോടി രൂപയുടെ അഴിമതി നടന്നതെന്ന് എസ്എഫ്ഐഒ അന്വേഷണത്തില്‍ […]
രാത്രി വാർത്തകൾ
എറണാകുളം അങ്കമാലി അതിരൂപതയിലെ മേജർ അർച്ച് ബിഷപ്പിന്റെ വികാരിയായി മാർ പാംപ്ലാനിയുടെ നിയമനം എറണാകുളം അതിരൂപത അൽമായ മുന്നേറ്റം സ്വാഗതം ചെയ്തു. നിറഞ്ഞ സ്നേഹത്തോടെ പാപ്ലാനിയെ സ്വാഗതം ചെയ്യുന്നുവെന്ന് അല്മായ മുന്നേറ്റം പ്രസ്താവനയിലൂടെ അറിയിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ മേജർ അർച്ച് ബിഷപ്പിന്റെ വികാരിയായി മാർ പാംപ്ലാനിയുടെ നിയമനം എറണാകുളം അതിരൂപത അൽമായ മുന്നേറ്റം സ്വാഗതം ചെയ്തു. നിറഞ്ഞ സ്നേഹത്തോടെ പാപ്ലാനിയെ സ്വാഗതം ചെയ്യുന്നുവെന്ന് അല്മായ മുന്നേറ്റം പ്രസ്താവനയിലൂടെ അറിയിച്ചു. എറണാകുളം അങ്കമാലി […]
പത്തനംതിട്ട പീഡന കേസിൽ 20 പേർ അറസ്റ്റിലായെന്ന് പൊലീസ്
പത്തനംതിട്ട പീഡന കേസിൽ 20 പേർ അറസ്റ്റിലായെന്ന് പൊലീസ്. നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പൊലീസ് ഇപ്പോൾ റാന്നിയിൽ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. നവവരനടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു.സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു.
കേരളത്തിലെ മാലിന്യം കന്യാകുമാരിയിൽ തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം
കേരളത്തിലെ മാലിന്യം കന്യാകുമാരിയിൽ തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം. മാലിന്യം എത്തിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കും. ചെക് പോസ്റ്റുകളിൽ ഇതു സംബന്ധിച്ച നോട്ടീസ് പതിക്കും. പന്നി ഫാമുകളിൽ ബിഡിഒമാർ നേരിട്ടെത്തി പരിശോധന കടുപ്പിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തും.
ഇറക്കുമതി കുറയ്ക്കാന്‍ ഇനി വീടുകളിലെ സ്വര്‍ണവും!
ഇന്ത്യന്‍ വീടുകളില്‍ ഒളിച്ചിരിക്കുന്ന 22,000 ടണ്‍ സ്വര്‍ണം ഉപയോഗിച്ച് ഇറക്കുമതി അളവ് കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ആഭരണങ്ങളും സ്വര്‍ണകട്ടികളും നാണയങ്ങളും നിര്‍മിക്കാനായി രാജ്യം ഇറക്കുമതി ചെയതതിനു തുല്യം വരുമിത്. സ്വര്‍ണവ്യാപാര സംഘടനകളാണ് ഇങ്ങനൊരു സാധ്യത സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുന്നത്. വെറുതെയിരിക്കുന്ന ഈ സ്വര്‍ണം കൈവശമുള്ള സ്വര്‍ണം നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കാനാകുന്ന ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം പുനരുജ്ജീവിപ്പിക്കണമെന്നാണ് ആവശ്യം. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനൊപ്പം 500 ഗ്രാം വരെയുള്ള പരമ്പരാഗത സ്വത്തായി […]
ഹണി റോസ് ചിത്രം ‘റേച്ചല്‍’ റിലീസ് മാറ്റി
ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന ‘റേച്ചല്‍’ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. നിര്‍മാതാവായ എന്‍ എം ബാദുഷയാണ് സമൂഹമാധ്യമത്തിലൂടെ ഇത് അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും എന്‍ എം ബാദുഷ പറഞ്ഞു. നേരത്തെ ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ രീതിയിലുള്ള പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ സെന്‍സറിംഗ് അടക്കം ബാക്കിയുണ്ടെന്നും ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ചിത്രത്തിന്റെ റിലീസുമായി ബന്ധമില്ലെന്നും നിര്‍മ്മാതാവ് അറിയിച്ചു. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും […]
ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി ‘ഐഡന്റിറ്റി’ ചിത്രം
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്‌സ് ഓഫീസില്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടുന്നു. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം ‘ഐഡന്റിറ്റി’ മികച്ച അഭിപ്രായങ്ങള്‍ ഏറ്റുവാങ്ങി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ഒന്‍പത് ദിവസം കൊണ്ട് 31.80 കോടി രൂപയാണ് വേള്‍ഡ് വൈഡ് കളക്ഷന്‍. തമിഴ്‌നാട്ടിലും ചിത്രം ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഐഡന്റിറ്റി ഉടന്‍ റിലീസിനെത്തും. […]
വിലക്കിഴിവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി
മാരുതി സുസുക്കി അതിന്റെ മുഴുവന്‍ നെക്സ ലൈനപ്പും ആകര്‍ഷകമായ ആനുകൂല്യങ്ങളോടെ ഈ മാസം വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്ക്‌സ്, ബലേനോ, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ ജനപ്രിയ മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും സ്‌ക്രാപ്പേജ് ബോണസുകളും ലഭിക്കും. മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ വിവിധ വകഭേദങ്ങളില്‍ ഈ മാസം മികച്ച ഓഫറുകള്‍ ലഭ്യമാണ്. ഇപ്പോള്‍ കിഴിവ് ഓഫറിന്റെ തുകയും കമ്പനി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫ്രോങ്ക്‌സിന്റെ ടര്‍ബോ – പെട്രോള്‍ വേരിയന്റുകള്‍ 83,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്, അതില്‍ ഒരു […]
കരയാത്ത കടല്‍
മൂന്നുഭാഗങ്ങളിലായി 25 കവിതകള്‍. ഒന്നാം ഭാഗമായ ജ്ഞാനത്തില്‍ ബുദ്ധന്‍, യേശുക്രിസ്തു, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു എന്നിവരെക്കുറിച്ചും രണ്ടാം ഭാഗമായ വ്യോമത്തില്‍ അയ്യന്‍കാളി, കുമാരനാശാന്‍, വൈലോപ്പിള്ളി, കാവാലം, അക്കിത്തം, ഒ.എന്‍.വി, സുഗതകുമാരി തുടങ്ങിയ 17 മഹത്തുക്കളെക്കുറിച്ചും മൂന്നാം ഭാഗമായ ഭൗമത്തില്‍ ഏഴാച്ചേരി, വി. മധുസൂദനന്‍ നായര്‍, ചുള്ളിക്കാട്, പാര്‍വതി ബാവുള്‍ എന്നിവരെക്കുറിച്ചും എഴുതിയിരിക്കുന്നു. കെ.സച്ചിദാനന്ദന്റെ പ്രവേശിക. ബ്രിജേഷ് മാമ്പഴക്കരയുടെ മനോഹരമായ ചിത്രങ്ങള്‍. ‘കരയാത്ത കടല്‍’. എന്‍ എസ് സുമേഷ് കൃഷ്ണന്‍. ഡിസി ബുക്‌സ്. വില 104 രൂപ.
ഡോസ് കൂടിയാല്‍ വിറ്റാമിന്‍ ഇയും ദോഷം ചെയ്യും
ചര്‍മ സംരക്ഷണത്തിനായി പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ വാങ്ങിക്കഴിക്കുന്ന വിറ്റാമിന്‍ ഇ ഗുളികകള്‍ ചിലപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെച്ചേക്കാം. ആല്‍ഫ-ടോക്കോഫെറോള്‍ എന്നും വിറ്റാമിന്‍ ഇ-യെ അറിയപ്പെടുന്നു. ഇത് ചര്‍മത്തിലെ ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയുന്നതിലും ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഇ തിളക്കവും യുവത്വവുമുള്ള ചര്‍മത്തെ പ്രോത്സാഹിപ്പിക്കുന്നു. ചര്‍മത്തിന്റെ ഘടന, ഇലാസ്തികത, ദൃഢത എന്നിവയെ പിന്തുണയ്ക്കുന്ന പ്രോട്ടീനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ യുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ മുടി കൊഴിച്ചില്‍ തടയുകയും കേടുപാടുകള്‍ ഇല്ലാതാക്കാനും സഹായിക്കും. വിറ്റാമിന്‍ […]
