Posted inവിനോദം

‘ലവ്യാപാ’ ട്രെയിലര്‍ എത്തി

ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍, ബോണി കപൂര്‍ ശ്രീദേവി ദമ്പതികളുടെ മകള്‍ ഖുഷി കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ‘ലവ്യാപാ’ ട്രെയിലര്‍ എത്തി. 2022ല്‍ റിലീസ് ചെയ്ത തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം ‘ലവ്ടുഡേ’യുടെ ഹിന്ദി റീമേക്ക് ആണിത്. അഷുതോഷ് റാണ, തന്‍വിക പര്‍ലികര്‍, ആദിത്യ കുല്‍ഷ്രേഷ്ട്, നിഖില്‍ മേഹ്ത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഫാന്റം പിക്‌ചേഴ്‌സും എജിഎസ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മാണം. ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. […]

Posted inഓട്ടോമോട്ടീവ്

എലിവേറ്റ് ബ്ലാക്ക് എഡിഷനുമായി ഹോണ്ട

എലിവേറ്റിന്റെ ബ്ലാക് എഡിഷനുമായി ഹോണ്ട. ഉയര്‍ന്ന മോഡലായ സിഎക്‌സ് എംടി, സിഎക്‌സ് സിവിടി മോഡലുകളിലാണ് ബ്ലാക് എഡിഷനും സിഗ്നേച്ചര്‍ ബ്ലാക് എഡിഷനും. സിഎക്‌സ് എംടി ബ്ലാക് എഡിഷന് 15.51 ലക്ഷം രൂപയും സിഗ്നേച്ചര്‍ ബ്ലാക് എഡിഷന് 15.71 ലക്ഷം രൂപയുമാണ് വില. സിഎക്‌സ് സിവിടിയുടെ ബ്ലാക് എഡിഷന് 16.73 ലക്ഷം രൂപയും സിഗ്നേച്ചര്‍ ബ്ലാക് എഡിഷന് 16.93 ലക്ഷം രൂപയുമാണ് വില. ക്രിസ്റ്റല്‍ പേള്‍ ബ്ലാക് നിറമാണ് പുതിയ എലിവേറ്റിന്. ബ്ലാക് എഡിഷന് കറുപ്പ് നിറമുള്ള അലോയ് […]

Posted inപുസ്തകങ്ങൾ

ആത്തില

ആത്തില എന്ന കുട്ടിയുടെ അവധിക്കാല യാത്രയാണ് ഈ പുസ്തകം. തന്റെ ഉമ്മയുടെ തറവാട്ടുവീട്ടിലെത്തുന്ന ആത്തിലയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മാമയെയാണ്. അത്താഴം കഴിഞ്ഞാല്‍ ഉമ്മാമ കുട്ടികള്‍ക്കൊപ്പമിരുന്ന് കഥകളുടെ ഭാണ്ഡം തുറക്കും. ഓരോ ദിവസം ഓരോ കഥകള്‍. ഇത്തരത്തില്‍ കഥകളുടെ ലോകവും ആത്തിലയുടെ ലോകവും തുറന്നുകാണിക്കുകയാണ് ഈ നോവല്‍. എല്ലാവര്‍ക്കും ഗൃഹാതുരത്വമായ കുട്ടിക്കാലം ഉണ്ടാകും. ഈ പുസ്തകം വായിക്കുന്ന ഏതൊരാളും തന്റെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കും എന്നതില്‍ സംശയമില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രചന. ‘ആത്തില’. ഷാഹിന കെ റഫീഖ്. […]

Posted inആരോഗ്യം

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ദിവസവും രണ്ട് നേരവും പല്ല് തേക്കുക. രാവിലെയും രാത്രിയും പല്ലുകള്‍ തേക്കുന്നത് പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. അതുപോലെ മൂന്നുമാസം കൂടുമ്പോള്‍ ടൂത്ത്ബ്രഷുകള്‍ മാറ്റുക. ബ്രഷിലെ നാരുകള്‍ വളയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആ ബ്രഷ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. മൗത്ത് വാഷ് ഉപയോഗിക്കുന്നതും വായ വൃത്തിയാക്കാനും ദന്താരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വായ്‌നാറ്റം അകറ്റാനും പല്ലുകളില്‍ നിന്നും ബാക്ടീരിയയെ ഇല്ലാതാക്കാനും മൗത്ത് വാഷ് സഹായിക്കും. […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 11, ശനി

◾https://dailynewslive.in/ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ശക്തിപ്പെടുത്താനും ബൂത്തുതലത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ വിപുലീകരിക്കാനും ജനപിന്തുണ വര്‍ധിപ്പിക്കുന്നതിനുമായി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതല്‍ ഒരുമാസം കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മഹാത്മാഗാന്ധി കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും. പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന, കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം. ◾https://dailynewslive.in/ അനശ്വര ഗായകന്‍ പി.ജയചന്ദ്രന് സാംസ്‌കാരിക നഗരിയുടെ സ്നേഹ പ്രണാമം. വ്യാഴാഴ്ച അന്തരിച്ച ഗായകനെ അവസാനമായി കാണാന്‍ ഒട്ടേറെപ്പേരാണ് ഇന്നലെ പൂങ്കുന്നത്തെ വസതിയിലും സംഗീത […]

Posted inബിസിനസ്സ്

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 49.17 ലക്ഷം പേരാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. മുന്‍വര്‍ഷം 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. യാത്രക്കാരുടെ എണ്ണത്തില്‍ 18.52 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024ലെ ആകെ യാത്രക്കാരില്‍ 26.4 ലക്ഷം പേര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കും 22.7 ലക്ഷം പേര്‍ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. എയര്‍ ട്രാഫിക് മൂവ്മെന്റുകളുടെ എണ്ണം 28306 ല്‍ നിന്ന് 32324 ആയി […]

Posted inവിനോദം

‘മച്ചാന്റെ മാലാഖ’ ഫെബ്രുവരി 27ന് റിലീസിന്

ഇടവേളക്ക് ശേഷം അബാം മൂവീസിന്റ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’ ഫെബ്രുവരി 27ന് റിലീസിന് എത്തുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ സാഹിര്‍ ആണ് നായകന്‍. നായിക നമിത പ്രമോദ്. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈയ്‌നറായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടില്‍, ആര്യ (ബഡായി), ആല്‍ഫി പഞ്ഞിക്കാരന്‍, ശ്രുതി […]

Posted inവിനോദം

മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയത് 10.06 കോടി!

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയ വിജയമാണ് ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’. മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളിലെത്തി കണ്ട അപൂര്‍വ്വം മലയാള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ മാര്‍ക്കോ. മലയാളത്തിന് പുറമെ തെലുങ്ക് പതിപ്പും കളക്ഷന്‍ നേടിയെങ്കിലും ഹിന്ദി പതിപ്പ് നേടിയ കളക്ഷനാണ് മോളിവുഡ് വ്യവസായത്തെത്തന്നെ അമ്പരപ്പിച്ചത്. ഇപ്പോഴിതാ പ്രദര്‍ശനം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം ഹിന്ദിയില്‍ ഇതുവരെ നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. മലയാളം പതിപ്പിനൊപ്പം ഡിസംബര്‍ 20 നാണ് മാര്‍ക്കോയുടെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ […]

Posted inഓട്ടോമോട്ടീവ്

പള്‍സര്‍ ആര്‍എസ് 200 അപ്ഡേറ്റ് ചെയ്ത് ബജാജ്

ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ബജാജ് ഓട്ടോ അതിന്റെ പ്രശസ്തമായ മോഡലായ ‘പള്‍സര്‍ ആര്‍എസ് 200’ അപ്ഡേറ്റ് ചെയ്തു. പൂര്‍ണ്ണമായും പുതിയ രൂപത്തിലാണ് ഈ ബൈക്കിനെ പുറത്തിറക്കിയത്. ആകര്‍ഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ പുതിയ ബജാജ് പള്‍സര്‍ ആര്‍എസ് 200 ന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 1.84 ലക്ഷം രൂപയാണ്. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയിലെ 200 സിസി എഞ്ചിനുമായി വരുന്ന ഒരേയൊരു ഫുള്‍ ഫെയര്‍ഡ് ബൈക്കാണിത്. പുതിയ പള്‍സര്‍ ആര്‍എസ് 200ല്‍ കമ്പനി എല്‍സിഡി പാനല്‍ […]

Posted inപുസ്തകങ്ങൾ

പെരിയാര്‍ രാഷ്ട്രീയ നിരീശ്വരവാദത്തെക്കുറിച്ച് ഒരു പഠനം

ദ്രാവിഡമുന്നേറ്റത്തിനു നാന്ദികുറിച്ച, പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത് അപമാനകരമാണെന്ന ബോദ്ധ്യം സൃഷ്ടിച്ച പെരിയാര്‍; തമിഴ്നാടിന്റെ സാമൂഹിക നവോത്ഥാനത്തിനും നവീനമായൊരു തമിഴ് വ്യക്തിത്വത്തിനും അടിത്തറപാകിയ പരിഷ്‌കര്‍ത്താവ്. ദൈവത്തെ ഉന്മൂലനം ചെയ്യണമെന്ന് പെരിയാര്‍ വിശ്വസിച്ചത് എന്തുകൊണ്ട്? പെരിയാര്‍ പിന്തുടര്‍ന്ന ഒരേയൊരു കുറ്റവാളിയായിരുന്നോ ദൈവം? ബ്രാഹ്മണഹിന്ദുത്വത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയും തിര്‍ക്കുകയും ചെയ്ത അനേകര്‍ക്കിടയില്‍, പെരിയാറിനെ വ്യത്യസ്തനാക്കിയതും തുല്യനാക്കിയതും എന്താണ്? പെരിയാറിന്റെ നിരീശ്വരവാദത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്ന കൃതി. ‘പെരിയാര്‍ രാഷ്ട്രീയ നിരീശ്വരവാദത്തെക്കുറിച്ച് ഒരു പഠനം’. കാര്‍ത്തിക് റാം മനോഹരന്‍. പരിഭാഷ – […]