എലിവേറ്റിന്റെ ബ്ലാക് എഡിഷനുമായി ഹോണ്ട. ഉയര്‍ന്ന മോഡലായ സിഎക്സ് എംടി, സിഎക്സ് സിവിടി മോഡലുകളിലാണ് ബ്ലാക് എഡിഷനും സിഗ്നേച്ചര്‍ ബ്ലാക് എഡിഷനും. സിഎക്സ് എംടി ബ്ലാക് എഡിഷന് 15.51 ലക്ഷം രൂപയും സിഗ്നേച്ചര്‍ ബ്ലാക് എഡിഷന് 15.71 ലക്ഷം രൂപയുമാണ് വില. സിഎക്സ് സിവിടിയുടെ ബ്ലാക് എഡിഷന് 16.73 ലക്ഷം രൂപയും സിഗ്നേച്ചര്‍ ബ്ലാക് എഡിഷന് 16.93 ലക്ഷം രൂപയുമാണ് വില. ക്രിസ്റ്റല്‍ പേള്‍ ബ്ലാക് നിറമാണ് പുതിയ എലിവേറ്റിന്. ബ്ലാക് എഡിഷന് കറുപ്പ് നിറമുള്ള അലോയ് വീലുകളുണ്ട്. കൂടാതെ ബ്ലാക് എഡിഷന് ബാഡ്ജും നല്കിയിരിക്കുന്നു. ഹോണ്ടയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ പുതു ജീവന് നല്‍കിക്കൊണ്ടാണ് സെപ്റ്റംബര്‍ ആദ്യം എലിവേറ്റ് പുറത്തിറങ്ങിയത്. മിഡ് സൈസ് എസ്യുവി 4 വകഭേദങ്ങളിലായി പെട്രോള്‍, മാനുവല്‍, സിവിടി ഗിയര്‍ബോക്സുകളിലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച വാഹനത്തിന് 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 121 എച്ച്പിയാണ് പരമാവധി കരുത്ത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സും.
എലിവേറ്റ് ബ്ലാക്ക് എഡിഷനുമായി ഹോണ്ട
