Posted inആരോഗ്യം

തലമുടിയേയും ശ്വസിക്കാന്‍ അനുവദിക്കണം!

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു സിംപിള്‍ ഹെയര്‍ സ്‌റ്റൈല്‍ ആണ് പോണിടെയില്‍. എന്നാല്‍ ഇത് മുടി പെട്ടെന്ന് പൊട്ടി പോകാനും മുടി കൊഴിച്ചിലിനും കാരണമാകുമത്രെ. ചര്‍മം പോലെ തന്നെ തലമുടിയേയും ശ്വസിക്കാന്‍ അനുവദിക്കേണ്ടതുണ്ട്. തലമുടി പതിവായി പിന്നിലേക്ക് വലിച്ചു മുറുക്കെ കെട്ടുന്നത് മുടിയുടെ വേരുകളില്‍ സമ്മര്‍ദം ഉണ്ടാക്കും. ഇത് മുടിയുടെ ആരോഗ്യം മോശമാകാനും പെട്ടെന്നു പൊട്ടിപോകാനും കാരണമാകും. മാത്രമല്ല പോണിടെയില്‍ സ്‌റ്റൈലില്‍ മുടി കെട്ടുന്നത് ട്രാക്ഷന്‍ അലോപ്പീസിയ എന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കാം. ദീര്‍ഘനേരം മുടി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

വയനാട് പുനരധിവാസത്തില്‍ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏറ്റെടുത്ത ഭൂമിയിൽ നിയമ പ്രശ്നങ്ങളുണ്ടെന്നും 5 സെന്‍റ് ഭൂമിയിൽ 1000 സ്ക്വയർ ഫീറ്റ് വീട് ഉണ്ടാക്കിയാൽ ആടിനെ കെട്ടാൻ സ്ഥലം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വീടിന് 30 ലക്ഷം ചെലവ് എന്നത് പദ്ധതി അനിശ്ചിതത്തിലാക്കിയെന്നും 6 മാസം കഴിഞ്ഞിട്ടും ദുരന്തബാധിതർക്ക് ഒരു ചികിത്സ പദ്ധതി പ്രഖ്യാപിക്കാൻ സർക്കാരിന് ആയില്ല, പ്രധാനമന്ത്രി ചുരം ഇറങ്ങിയപ്പോൾ മന്ത്രിസഭ ഉപ സമിതിയും വയനാട് വിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.     […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുഡിഎഫിന് നിരപാധിക പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ

യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു. കോൺഗ്രസിന്റ പ്രധാന ഉപാധിക്ക് വഴങ്ങിയ അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ മാപ്പ് പറഞ്ഞു.  പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണമെന്നും  തന്നെ കോൺഗ്രസിന്റ ശത്രു ആക്കാൻ ഗൂഢാലോചന ഉണ്ടായെന്നും അൻവർ ആരോപിച്ചു. ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണമെന്നും  മലയോര മേഖലയായ നിലമ്പൂരിനെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ഒരു വിഭാഗം

സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കത്ത് നല്‍കി. പരസ്പരം സഹകരിച്ച് നീങ്ങുന്ന മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ വിളളലുണ്ടാക്കുന്നവിധം ഹമീദ് ഫൈസി അമ്പലക്കടവ് രാഷട്രീയ പരാമര്‍ശം നടത്തുകയാണെന്നും ഫമീദ് ഫൈസിയെ സമസ്തയുടെ ഘടകങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. സമസ്തയിലെ 25 നേതാക്കള്‍ ഒപ്പിട്ട കത്താണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വാചകക്കസർത്തുകൊണ്ട് കേരള രാഷ്ട്രീയം കൈകാര്യംചെയ്യാൻ കഴിയില്ലെന്ന് എം വി ​ഗോവിന്ദൻ

പി.വി. അൻവർ എവിടേക്കാണ് പോകുക എന്ന് പറയാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. അൻവർ അവസാനം യു.ഡി.എഫിൽ എത്തുമെന്നും വാചകക്കസർത്തുകൊണ്ട് കേരള രാഷ്ട്രീയം കൈകാര്യംചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും ഓരോ സ്ഥലത്തേക്കാണ് അൻവറിന്റെ പോക്കെന്നും  കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നീ രണ്ടേ രണ്ട് ഭാ​ഗങ്ങൾ മാത്രമേ ഉള്ളൂ, അതിനിടയിൽ നിന്നുപോകാൻ സാധിക്കുന്ന യാതൊരു സാഹചര്യവും കേരളത്തിൽ ഇല്ലെന്നും അതുകൊണ്ട് അൻവറിന്റെ സ്ഥാനം യുഡിഎഫിലായിരിക്കുമെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ്

പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളിൽ നടത്തിയ  വിജിലൻസ് റെയ്ഡിനെ തുടർന്ന് അഞ്ച് ചെക്ക്പോസ്റ്റുകളിൽ നിന്നായി 1.77 ലക്ഷം രൂപ പിടികൂടി. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ  മിന്നൽ പരിശോധനയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്കുവാഹനങ്ങൾ, കരിങ്കൽ ഉത്പ്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റി വരുന്ന വാഹനങ്ങൾ, ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എന്നിവരിൽ  നിന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. കൈക്കൂലിയായി ഡ്രൈവർമാർ നൽകിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ

പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചു. രാവിലെ 9.30 യോടെ എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യാത്ര ഫ്യൂവൽസ് ഔട്ട് ലെറ്റുകൾ തുറന്നു പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസി

ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ്  ഇന്ന് ഇന്ന് ഉച്ചയ്ക്ക് 12 വരെ കേരളത്തിലെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന്പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്ര ഫ്യൂവൽസ് ഔട്ട് ലെറ്റുകൾ തുറന്നു പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിയുടെ എല്ലാ യാത്രാ ഫ്യൂവൽസ് പമ്പുകളും സാധാരണ നിലയിൽ തുറന്നു പ്രവർത്തിക്കും. കെഎസ്ആർടിസിക്ക് നിലവിൽ 15 യാത്ര ഫ്യൂവൽസ് ഔട്ട്ലെറ്റുകളാണുള്ളത്. തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, കിളിമാനൂർ, ചടയമംഗലം, മാവേലിക്കര, ചേർത്തല, മൂന്നാർ, മൂവാറ്റുപുഴ, ചാലക്കുടി, നോർത്ത് പറവൂർ, പൊൻകുന്നം, തൃശ്ശൂർ, ഗുരുവായൂർ, […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 13, തിങ്കള്‍

◾https://dailynewslive.in/ സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘എല്ലാ പൊതുയിടങ്ങളിലുംും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്നും അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.. ◾https://dailynewslive.in/ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ ഇന്ന് രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ അടച്ചിടും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. പെട്രോളിയം ഡീലേഴ്സ് നേതാക്കളെ […]

Posted inലേറ്റസ്റ്റ്

ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട് വി ഡി സതീശൻ നാളെ സന്ദർശിക്കും

വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട് വി ഡി സതീശൻ നാളെ സന്ദർശിക്കും. ഇതാദ്യമായാണ് വി ഡി സതീശൻ എൻ എം വിജയന്റെ വീട്ടിലെത്തുന്നത്. വിജയൻ എഴുതിയ കത്ത് കുടുംബം വായിച്ചു കേൾപ്പിച്ചപ്പോൾ കത്തിൽ വ്യക്തതയില്ലെന്ന് വി ഡി സതീശൻ പറഞ്ഞത് വിവാദമായിരുന്നു. നാളെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുടുംബാംഗങ്ങളെ സന്ദർശിക്കും.