Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മഹാ കുംഭമേളയ്ക്ക് ഉത്തർ പ്രദേശിലെ പ്രയാ​ഗ് രാജിൽ തുടക്കമായി

ഉത്തർ പ്രദേശിലെ പ്രയാ​ഗ് രാജിൽ മഹാ കുംഭമേളയ്ക്ക് തുടക്കമായി. 60 ലക്ഷത്തിലധികം തീർത്ഥാടകർ ആദ്യദിനം സ്നാനത്തിൽ പങ്കെടുത്തു. കാലാതീതമായ സാംസ്കാരിക പൈതൃകത്തിൻറെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സാസ്കാരിക ഒത്തുചേരലിനാണ് തുടക്കമായിരിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാദും  പറഞ്ഞു. പ്രയാഗ്രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എഐ ക്യാമറകളും വെളളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുകളുമുൾപ്പടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പി.വി. അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി വി.ഡി.സതീശന്‍

പി.വി.അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. നിയമസഭയില്‍ വി.ഡി.സതീശനെതിരേ 150 കോടി കടത്തിയെന്ന ആരോപണമുന്നയിച്ചത് പി.ശശി പറഞ്ഞിട്ടാണെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ വി.ഡി.സതീശനോട് അന്‍വര്‍ മാപ്പ് ചോദിക്കുകയുംചെയ്തിരുന്നു ഇതിനുപിന്നാലെയായിരുന്നു അന്‍വറിന്റെ മാപ്പ് സ്വീകരിച്ചതായി വി.ഡി.സതീശന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് അന്‍വര്‍ തെറ്റായ ആരോപണം ഉന്നയിച്ചതെന്ന് അന്നേ പറഞ്ഞിരുന്നു എന്നാൽ   അവരെല്ലാം ചിരിച്ചു മുഖ്യമന്ത്രി അറിയാതെ എം.എല്‍.എ.യ്ക്ക് ആരോപണം ഉന്നയിക്കാനാകില്ലെന്നും  […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 13, തിങ്കള്‍

◾https://dailynewslive.in/ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജി വെച്ച് പി വി അന്‍വര്‍. രാവിലെ 9.30 ഓടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ നിര്‍ണായക നീക്കം. രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. ◾https://dailynewslive.in/ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ച […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി

പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടെ  മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്. പീച്ചി ഡാം ജലസംഭരണിയുടെ […]

Posted inബിസിനസ്സ്

ക്രിക്കറ്റ് സീസണ്‍ പൂര്‍ണമായും സ്വന്തമാക്കി റിലയന്‍സ്

ഈ സീസണിലെ ക്രിക്കറ്റ് സീസണ്‍ പൂര്‍ണമായും മുതലെടുക്കാനുറച്ച് റിലയന്‍സ് ഗ്രൂപ്പ്. അടുത്ത മാസം പാക്കിസ്ഥാനില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെയും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഐ.പി.എല്ലിന്റെയും സംപ്രേക്ഷണാവകാശം റിലയന്‍സും സ്റ്റാര്‍ ഇന്ത്യയും നേതൃത്വം നല്‍കുന്ന പുതിയ സംയുക്ത സംരംഭത്തിനാണ്. രണ്ട് പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നായി ഏകദേശം 6,000 കോടി രൂപയുടെ വരുമാനമാണ് ജിയോ സ്റ്റാര്‍ ലക്ഷ്യം വയ്ക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് 1,500 കോടി രൂപ വരുമാനവും. ചാമ്പ്യന്‍സ് ട്രോഫി സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലാണ്. […]

Posted inടെക്നോളജി

‘ഡെയ്‌ലി ലിസണ്‍’ ഓഡിയോ വാര്‍ത്തകളുമായി ഗൂഗിള്‍

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ലോകത്ത് നടക്കുന്ന പ്രധാന വാര്‍ത്തകളില്‍ ഓരോ ഉപയോക്താവിന്റെയും അഭിരുചിക്കനുസരിച്ചുള്ളവ പ്രത്യേകം തിരഞ്ഞെടുത്ത് ചെറിയ ഓഡിയോ വാര്‍ത്തകളാക്കി ലഭ്യമാക്കുന്ന ഫീച്ചറാണിത്. ‘ഗൂഗിള്‍ ഡിസ്‌കവറി’ല്‍ ഉപയോക്താവിന്റെ സെര്‍ച്ച് ഹിസ്റ്ററിയും ആക്ടിവിറ്റിയും വിശകലനം ചെയ്യും. തുടര്‍ന്ന് അതിനനുസരിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകളുടെ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോകളാണ് നല്‍കുക. ‘ഡെയ്‌ലി ലിസണ്‍’ എന്ന് പേരിട്ട പുതിയ പരീക്ഷണം ഒരു വാര്‍ത്താ പോഡ്കാസ്റ്റിന് സമാനമാണ്. നിലവില്‍ അമേരിക്കയിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്.

Posted inവിനോദം

ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും ഒന്നിച്ച ഗാനം

‘ബെസ്റ്റി’ എന്ന സിനിമയ്ക്കായി ഒന്നിച്ച് ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും. ‘വെള്ളമഞ്ഞിന്റെ തട്ടുമായി’ എന്ന ഗാനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. സച്ചിന്‍ ബാലുവും നിത്യ മാമ്മനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ മാസം 24ന് റിലീസ് ചെയ്യുന്ന സിനിമ ഷാനു സമദ് ആണ് സംവിധാനം ചെയ്തത്. ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബെസ്റ്റി സൗഹൃദത്തിനും കുടുംബത്തിനും പ്രാധാന്യം നല്‍കുന്ന കോമഡി ത്രില്ലറാണ്. സിനിമയുടെ കഥ പൊന്നാനി അസീസിന്റെതാണ്. സുരേഷ് കൃഷ്ണ, അബു സലിം എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ […]

Posted inവിനോദം

‘അന്‍പോട് കണ്‍മണി’ ചിത്രത്തിലെ ഗാനം

ലിജു തോമസിന്റെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അന്‍പോട് കണ്‍മണി’യിലെ ‘രാ ശലഭങ്ങളായി നമ്മള്‍’ എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനം കെ എസ് ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. 123 മ്യൂസിക്‌സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ അകറ്റി നിര്‍ത്തി, പ്രണയം വീണ്ടും കണ്ടെത്താന്‍ പുറപ്പെട്ട ഒരു ദമ്പതികളുടെ ഹൃദയ സ്പര്‍ശിയായ യാത്രയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ […]

Posted inഓട്ടോമോട്ടീവ്

മാറ്റങ്ങളുമായി ടിയാഗോയും ടിയാഗോ ഇവിയും

ടിയാഗോയുടേയും ടിയാഗോ ഇവിയുടേയും 2025 മോഡലുകള്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. സ്‌റ്റൈലിങിലും ഫീച്ചറുകളിലും മാറ്റങ്ങളുമായി സാങ്കേതികവിദ്യക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടിയാഗോ, ടിയാഗോ ഇവി മോഡലുകള്‍ ഒരുക്കിയിരിക്കുന്നത്. ടാറ്റ ടിയാഗോ പെട്രോള്‍ മോഡലിന്റെ വില അഞ്ചു ലക്ഷം രൂപ മുതല്‍ 7.20 ലക്ഷം രൂപ വരെയാണ്. സിഎന്‍ജിയിലേക്കു വരുമ്പോള്‍ വില ആറു ലക്ഷം മുതല്‍ 8.20 ലക്ഷം രൂപ വരെയാവും. ടിയാഗോ ഇവിയുടെ വില ആരംഭിക്കുന്നത് 7.99 ലക്ഷം മുതലാണ്. ഉയര്‍ന്ന ടിയാഗോ ഇവി മോഡലിന് 11.14 […]

Posted inപുസ്തകങ്ങൾ

മാര്‍ച്ച് സഹോദരിമാര്‍

എനിക്കും എനിക്കു മുമ്പുള്ള തലമുറയിലെ സ്ത്രീകള്‍ക്കും ലൂസിയ മെയ് ആല്‍കോട്ടിന്റെ ‘ലിറ്റില്‍ വുമെണ്‍’ എത്രമാത്രം പ്രിയങ്കരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാകില്ല. ജോ മാര്‍ച്ച് എന്റെ ഹീറോയായിരുന്നു. അവളുടെ അഭിലാഷങ്ങളും ആത്മബോധവുമാണ് ഇന്നത്തെ എന്നെ സൃഷ്ടിച്ചത്.-ജെ.കെ. റൗളിങ് ‘ലിറ്റില്‍ വുമെണി’ലെ ജോ മാര്‍ച്ചിനെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അവളാകുന്നതു ഞാന്‍ സ്വപ്നം കാണുമായിരുന്നു. അവള്‍ എന്നോടു സംസാരിച്ചു, ഒരു സ്ത്രീയെന്നതിന്റെ പേരില്‍ എനിക്കു നീക്കിവെക്കപ്പെടുന്ന വേഷങ്ങളോടു കലഹിക്കാന്‍അവളിലൂടെ ഞാന്‍ പഠിച്ചു. -സിമോണ്‍ ദെ ബുവെ ഏഴിലധികം തവണ ചലച്ചിത്രമാക്കപ്പെട്ട ബാലസാഹിത്യ ക്ലാസിക്കിന്റെ […]