Posted inവിനോദം

17 മുതല്‍ ‘പുഷ്പ 2’ പുതിയ പതിപ്പ് പ്രദര്‍ശിപ്പിക്കും

ബോക്‌സ്ഓഫിസില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുമ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാര്‍ത്തയുമായി ‘പുഷ്പ 2’ ടീം. ജനുവരി 17 മുതല്‍ 20 മിനിറ്റ് അധികമുള്ള സിനിമയുടെ പുതിയ പതിപ്പ് ആകും പ്രദര്‍ശിപ്പിക്കുക. റീലോഡഡ് വേര്‍ഷന്‍ എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ ഈ വിവരം പങ്കുവച്ചിരിക്കുന്നത്.ഇതോടെ, ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂര്‍ 40 മിനിറ്റ് ആയി ഉയരും. സിനിമയില്‍ നിന്നും കട്ട് ചെയ്തു കളഞ്ഞ ചില പ്രധാനപ്പെട്ട രംഗങ്ങള്‍ പുതിയ പതിപ്പിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ 20 മിനിറ്റായിരുന്നു ആദ്യം പുറത്തിറങ്ങിയ […]

Posted inഓട്ടോമോട്ടീവ്

എവറസ്റ്റുമായി ഫോഡിന്റെ രണ്ടാം വരവ്

ഫോഡിന്റെ രണ്ടാം വരവില്‍ എന്‍ഡവര്‍ എന്ന എവറസ്റ്റിന് 3 ലീറ്റര്‍ വി6 എന്‍ജിന്‍ ലഭിച്ചേക്കും. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന 3 ലീറ്റര്‍ വി6 എന്‍ജിനായിരിക്കും ഇന്ത്യന്‍ വിപണിയിലുമെത്തുക. 250 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ എന്‍ജിന്‍ വിപണിയില്‍ കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഇതു കൂടാതെ രണ്ട് ലീറ്റര്‍ ബൈ ടര്‍ബോ എന്‍ജിനും വാഹനത്തിലുണ്ടാകും. ഇന്ത്യയിലെത്തുന്ന എവറസ്റ്റിന്റെ പവര്‍ട്രെയിന്‍ സംബന്ധിച്ച് ഇപ്പോഴും ഫോര്‍ഡ് ഉറപ്പു നല്‍കിയിട്ടില്ല. സിംഗിള്‍ ടര്‍ബോ […]

Posted inപുസ്തകങ്ങൾ

ബ്ലാക്ക് ഫോറസ്റ്റ്

കൂട്ടുകാരായ ഇള, മനു, ആദി എന്നിവരുടെ ലോകത്തിലേക്ക് സാഹസികതയുടെ വാതില്‍ തുറക്കുന്നത് വെക്കേഷന്‍കാലത്ത് ഇള നാട്ടിലേക്ക് നടത്തുന്ന യാത്രയാണ്. ആ യാത്രയില്‍ ഇളയോടൊപ്പം ചേരുന്ന ലിറ്റി എന്ന എലിക്കുട്ടിയും തിളങ്ങുന്ന വെള്ളിനൂലുകെട്ടിയ പുസ്തകവും സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാത്ത ലോകത്തേക്കാണ് അവരെ എത്തിക്കുന്നത്. തുടര്‍ന്ന് നടത്തുന്ന സാഹസികയാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളില്‍നിന്ന് അവര്‍ക്ക് രക്ഷപ്പെടാനാവുമോ? രഹസ്യാന്വേഷണത്തില്‍ അവര്‍ കണ്ടെത്തുന്ന കാര്യങ്ങളിലെ വാസ്തവം എന്താണ്? പൊലീസിന് എന്താണ് ചെയ്യാനാകുന്നത്? കുട്ടികളില്‍ ഉദ്വേഗം ജനിപ്പിക്കുന്ന നോവല്‍. ‘ബ്ലാക്ക് ഫോറസ്റ്റ്’. സൂധ തെക്കേമഠം. ഡിസി […]

Posted inആരോഗ്യം

ചെമ്മീനിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല!

ചില ഭക്ഷണങ്ങള്‍ക്കൊപ്പം ചെമ്മീന്‍ കഴിക്കുന്നത് ചിലരില്‍ പെട്ടെന്ന് അലര്‍ജിയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും കാരണമായേക്കാം. ചെമ്മീനിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. ചെമ്മീനിനൊപ്പം പാലോ ക്രീം സോസോ ചേര്‍ക്കുന്നത് ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. കാരണം പാലുല്‍പ്പന്നങ്ങളിലെ കാത്സ്യം കൊഞ്ചിലെ പ്രോട്ടീനുകളുമായി ചേരുമ്പോള്‍ ഇത് വയറ്റില്‍ പുളിപ്പ് ഉണ്ടാക്കും. ഇത് ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്കും വയറുവേദനയ്ക്കും കാരണമാകും. ചെമ്മീനിനൊപ്പം ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. കാരണം ചെമ്മീനില്‍ മിതമായ അളവില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ചുവന്ന മാംസം അല്ലെങ്കില്‍ ചീര പോലുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു

കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ജനുവരി 13 മുതൽ 16 വരെയുള്ള 4 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 15 -ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Posted inഅറിയാക്കഥകൾ, ലേറ്റസ്റ്റ്

തിരുവാഭരണം….!!!

  ശബരിമല ക്ഷേത്രത്തിലെ അധിപനായ അയ്യപ്പൻ്റെ ആഭരണമാണ് തിരുവാഭരണം . സ്വർണ്ണം കൊണ്ടാണ് ആഭരണങ്ങൾ നിർമ്മിച്ചിരിക്കുന്നത്….!!! അയ്യപ്പനെ സന്താനമായി സ്വീകരിച്ച പന്തളം രാജാവിൻ്റെ കൽപ്പന പ്രകാരമാണ് ഈ ആഭരണങ്ങൾ നിർമ്മിച്ചതെന്നാണ് വിശ്വാസം . തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരവളപ്പിനുള്ളിൽ വലിയകോയിക്കൽ ക്ഷേത്രത്തിനോട് ചേർന്നുള്ള സ്രാമ്പിക്കൽ കൊട്ടാരത്തിലാണ് . എല്ലാ വർഷവും തീർഥാടനകാലം അവസാനിക്കുമ്പോൾ ആഭരണങ്ങൾ ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോകുകയും ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ച വിഗ്രഹത്തിൽ പൂജകൾ നടത്തുകയും ചെയ്യുന്നു.   സീസണിനുശേഷം, ആഭരണങ്ങൾ സുരക്ഷിതമായ കസ്റ്റഡിക്കായി സ്രാമ്പിക്കൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സെസ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി മന്ത്രി എംബി രാജേഷ്

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സെസ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി മന്ത്രി എംബി രാജേഷ് . വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ വേസ്റ്റ് ബിന്നുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന നിയമം ഫെബ്രുവരി മുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. കപ്പൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കുടുംബശ്രീ നിർമിക്കുന്ന തുണിസഞ്ചി വിതരണത്തിൻ്റെ ഉദ്ഘാടനവും വ്യാപാരികൾക്കുള്ള വേസ്റ്റ്  ബിന്നുകളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി കല്ലറ പൊളിക്കുമെന്ന് സബ് കളക്ടർ

നെയ്യാറ്റിൻകരയിലെ  ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുമെന്ന് സബ് കളക്ടർ ഒ വി ആൽഫ്രഡ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കല്ലറ എന്ന് പൊളിക്കണം എന്നുള്ള തീരുമാനം നാളെ എടുക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി. സംഭവം മതപരമായ വിഷയമുണ്ടാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല. ഇതിൽ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം നിയമപരമായിട്ടാണ് മുന്നോട്ടുപോകുന്നതെന്നും,  ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗം കുടുംബത്തെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു . കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇന്ന് കല്ലറ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അൻവറിൻ്റെ തീരുമാനം സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല

എം എൽ എ സ്ഥാനം രാജിവച്ചുകൊണ്ട് പി വി അൻവർ  നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രതികരണം സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. യു ഡി എഫിന് നിരുപാധികമായി പിന്തുണ നൽകാനുള്ള അൻവറിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും , സ്ഥാനാർത്ഥി ആര് വേണമെന്നുള്ളത് നിശ്ചയിക്കാൻ പാർട്ടിക്ക് ഒരു സിസ്റ്റം ഉണ്ടെന്നും  പാർട്ടി എല്ലാവരും ആയി ചർച്ച ചെയ്താകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി. അൻവർ ഉന്നയിച്ച വിഷയങ്ങളൊക്കെ നമ്മൾ നേരത്തെ പറഞ്ഞ വിഷയങ്ങളാണെന്നും  ഈ ഗവൺമെൻറ് അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്, […]