Posted inബിസിനസ്സ്

ട്രംപിന്റെ സ്ഥാനാരോഹണത്തിന് ഒഴുകിയെത്തിയത് കോടികള്‍!

അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് ജനുവരി 20ന് വൈറ്റ് ഹൗസില്‍ എത്തുമ്പോള്‍ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍’ എന്ന മുദ്രാവാക്യവുമായി നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വന്‍കിട കമ്പനികളില്‍ നിന്ന് ഒഴുകിയെത്തുന്നത് കോടികളുടെ സംഭാവന. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ നല്‍കുന്ന സംഭാവന 10 ലക്ഷം ഡോളര്‍ (8.60 കോടി രൂപ). യു.എസില്‍ വിശ്വാസലംഘന കേസ് നേരിടുന്ന ഗൂഗ്ള്‍ കമ്പനിയും 10 ലക്ഷം ഡോളര്‍ സംഭാവന നല്‍കുന്നുണ്ട്. 10 ലക്ഷം ഡോളര്‍ നല്‍കുന്ന മറ്റൊരു കമ്പനിയാണ് വിമാന നിര്‍മാണ […]

Posted inടെക്നോളജി

വീണ്ടും ആപ്പിളിനെ പിന്തള്ളി സാംസങ് ഒന്നാമത്!

2024ലും ആപ്പിളിനെ പിന്തള്ളി ആഗോള ഫോണ്‍ വിപണിയിലെ രാജാക്കന്‍മാരായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. 2024ല്‍ 19 ശതമാനം മാര്‍ക്കറ്റ് ഷെയറുമായാണ് സാംസങ് ലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നത്. 18 ശതമാനം വിപണി വിഹിതവുമായി ആപ്പിളാണ് രണ്ടാമതെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ഫോണ്‍ വിപണിയില്‍ മേധാവിത്വം തുടരുകയാണ് സാംസങ്. 2024ലും ആപ്പിളിനെ പിന്നിലാക്കി സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തി. എന്നാല്‍ മുന്‍ വര്‍ഷവുമായി (2023) താരതമ്യം ചെയ്യുമ്പോള്‍ വിപണി വിഹിതത്തില്‍ നേരിയ തളര്‍ച്ച ഇരു കമ്പനികളും […]

Posted inവിനോദം

‘പ്രാവിന്‍കൂട് ഷാപ്പ്’ ചിത്രത്തിലെ ഗാനം

സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന ചിത്രത്തിലെ ആദ്യത്തെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകര്‍ന്ന് അപര്‍ണ്ണ ഹരികുമാര്‍, പത്മജ ശശികുമാര്‍, ഇന്ദു സനാഥ്, വിഷ്ണു വിജയ് എന്നിവര്‍ ആലപിച്ച ചെത്ത് സോംഗ് ആണ് റിലീസായത്. ജനുവരി പതിനാറിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, […]

Posted inവിനോദം

‘ബാഷ’ വീണ്ടുമെത്തുന്നു, 4കെ മികവില്‍!

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നാണ് ‘ബാഷ’. ഇന്നും ആരാധകര്‍ക്ക് ആവേശമാണ് ബാഷയും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും. ഇപ്പോള്‍ ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിക്കൊണ്ട് ബാഷ വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ 30-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ 4കെ മികവിലുള്ള പ്രിന്റായിരിക്കും ആരാധകര്‍ക്കായി വീണ്ടും തിയറ്ററിലേക്ക് എത്തുന്നത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം 1995ലാണ് റിലീസ് ചെയ്തത്. നഗ്മ നായികയായി എത്തിയ ചിത്രത്തില്‍ രഘുവരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഓട്ടോക്കാരനായി കുടുംബം നോക്കുന്ന […]

Posted inഓട്ടോമോട്ടീവ്

കോമറ്റ് ഇ വിയുടെ വില വര്‍ദ്ധിപ്പിച്ച് എംജി മോട്ടോര്‍

എംജി മോട്ടോര്‍ ഇന്ത്യ കോമറ്റ് ഇ വിയുടെ വില വര്‍ദ്ധിപ്പിച്ചു. വാഹനത്തിന്റെ വില കമ്പനി 3.36 ശതമാനത്തോളം വര്‍ധിപ്പിച്ചു. അങ്ങനെ കോമറ്റ് ഇവിയുടെ വില നിലവില്‍ 32,000 രൂപയോളം കൂടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേസ് വേരിയന്റിന് 1000 രൂപയോളമാണ് കൂടിയത്. അടുത്തിടെ എംജി ബാസ് പ്ലാനിനൊപ്പം 4.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ കോമറ്റ് പുറത്തിറക്കിയിരുന്നു ഈ വിലയ്ക്ക് വാഹനം വാങ്ങിയ ശേഷം, കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടക നല്‍കേണ്ടി വരും. അതായത് ഈ […]

Posted inപുസ്തകങ്ങൾ

ഒരു ഓട്ടോക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍

വ്യത്യസ്തരായ യാത്രികരും പരിചിതവും അപരിചിതവുമായ കാഴ്ചകളും അനുഭവങ്ങളും കയറിയിറങ്ങിപ്പോകുന്നതാണ് ഓരോ ഡ്രൈവറുടെയും ജീവിതം. നിറഞ്ഞ യാത്രക്കാരുള്ള വാഹനത്തിലും ഏകാന്തതയുടെയും ഏകാഗ്രതയുടെയും ഒറ്റക്കല്ലില്‍ ചടഞ്ഞിരുന്ന് ചുറ്റുപാടും കാണുന്ന സംഗതികളെ കഥകളായും ഓര്‍മ്മകളായുമൊക്കെ ഒപ്പിയെടുക്കുന്നവര്‍. അത്തരം കാഴ്ചകളാണ് സുധീറിന്റെ എഴുത്തുകള്‍ക്കു പ്രേരകമായത്. ഓട്ടോറിക്ഷയുടെ മുന്‍സീറ്റിലിരുന്ന് പിന്നിലേക്കു നോക്കുകയാണ് ഈ ഡ്രൈവര്‍. ഒരു ഓട്ടോറിക്ഷാഡ്രൈവറുടെ അനുഭവങ്ങളും ഓര്‍മ്മകളും പകര്‍ത്തിയെഴുതുന്ന പുസ്തകം. ‘ഒരു ഓട്ടോക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍’. സുധീര്‍ പെരുമ്പിലാവ്. മാതൃഭൂമി. വില 204 രൂപ.

Posted inആരോഗ്യം

ഗ്രീന്‍ പീസ് സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം

പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് ഗ്രീന്‍ പീസ്. ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, ഇ, കെ എന്നിവ ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു. നാരുകളാല്‍ സമ്പന്നമായ ഗ്രീന്‍ പീസ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. പൊട്ടാസ്യം, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ഗ്രീന്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാം എന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു.       പിവി അൻവറിനോട് മതിപ്പും എതിർപ്പും ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. നിലമ്പൂരിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിവി അൻവറിനോട് മതിപ്പും എതിർപ്പും ഇല്ലെന്ന് കെ സുധാകരന്‍

പിവി അൻവറിനോട് മതിപ്പും എതിർപ്പും ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. നിലമ്പൂരിലെ സ്ഥാനാർത്ഥി ആര് എന്നതടക്കം യുഡിഎഫ് ചർച്ച ചെയ്യുമെന്നും ഇപ്പോഴുള്ളത് അസ്വാഭാവികമായ സാഹചര്യം അതിനെ തന്ത്രപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്‍റെ നിർദേശം തള്ളാനും കൊള്ളാനും ഇല്ലെന്നും നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെ എന്ന് അൻവർ പറഞ്ഞതിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വ്യവസായി ബോബി ചെമ്മണ്ണൂറിന്‍റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് വിധി

ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂറിന്‍റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് വിധി പറയും. ബോബി ചെമ്മണ്ണൂറിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചതെങ്കിലും ജാമ്യം അനുവദിക്കാമെന്ന് വാക്കാല്‍ പറഞ്ഞു. ഹൈക്കോടതിയാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതി സ്ഥിരമായി ഇത്തരം പരമാർശങ്ങൾ നടത്തുന്നയാളെന്നും ബോബി ചെമ്മണ്ണൂരിനെതിരായ പൊലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സർക്കാർ കോടതിയില്‍ വാദിച്ചു. പ്രതിയുടെ പരാമര്‍ശനങ്ങളില്‍ ഡബിൾ മീനിങ് ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതിയും  ചോദിച്ചു. 7 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നാണ് പ്രതിഭാഗം […]