മകരജ്യോതി ദർശനത്തിന് പുല്ലുമേട്ടിൽ മാത്രം 7240 ഭക്തർ പങ്കെടുത്തതായി ജില്ലാ ഭരണകൂടം. ദർശനം കഴിഞ്ഞ് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.45 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെയാണ് മകരജ്യോതി ദർശനം നടത്തിയത്.
പണപ്പെരുപ്പനിരക്ക് 2.37 ശതമാനമായി ഉയര്‍ന്നു
രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഉയര്‍ന്നു. ഡിസംബറില്‍ 2.37 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. നവംബറില്‍ ഇത് 1.89 ശതമാനമായിരുന്നു. 2023 ഡിസംബറില്‍ 0.86 ശതമാനമായിരുന്ന സ്ഥാനത്താണ് വര്‍ധന. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞിട്ടും ഫാക്ടറി ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഡിസംബറില്‍ 8.47 ശതമാനമായാണ് താഴ്ന്നത്. നവംബറില്‍ ഇത് 8.63 ശതമാനമായിരുന്നു. ഉരുളക്കിഴങ്ങിന്റെ വിലയാണ് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത്. ഉള്ളിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 93.20 ശതമാനമാണ് ഉരുളക്കിഴങ്ങിന്റെ വിലക്കയറ്റ നിരക്ക്. പച്ചക്കറി വിലക്കയറ്റത്തില്‍ […]
‘1098’ (ടെന്‍ നയന്‍ ഏയ്റ്റ്) ട്രെയിലര്‍
സന്തോഷ് കീഴാറ്റൂര്‍, അഡ്വക്കേറ്റ് ഷുക്കൂര്‍, മോനിഷ മോഹന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗുരു ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ‘1098’ (ടെന്‍ നയന്‍ ഏയ്റ്റ് ) ട്രെയിലര്‍ എത്തി. ചിത്രം ജനുവരി 17ന് തിയറ്ററുകളിലെത്തും. മെറ്റാമോര്‍ഫോസിസ് മൂവി ഹൗസിന്റെ ബാനറില്‍ സി ജയചിത്രയാണ് ചിത്രം നിര്‍മിക്കുന്നത്. ചൈല്‍ഡ് ഹെല്‍പ്ലൈനിലേക്ക് ഒരു അജ്ഞാത ഫോണ്‍ കാള്‍ വരുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ യാത്ര തുടങ്ങുന്നത്. ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാര്‍ത്ഥിയെ ഗ്രാമീണ സര്‍ക്കാര്‍ സ്‌കൂളില്‍ […]
‘റൈഫിള്‍ ക്ലബ്ബ്’ 16 മുതല്‍ ഒടിടിയിലേക്ക്
തിയറ്ററില്‍ വമ്പന്‍ വിജയം നേടിയതിനു പിന്നാലെ ‘റൈഫിള്‍ ക്ലബ്ബ്’ ഒടിടിയിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫല്‍ക്സിലൂടെയാണ് റിലീസിന് എത്തുന്നത്. ജനുവരി 16 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ക്രിസ്മസ് റിലീസായി ഡിസംബര്‍ 19നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫിയും ഒരുക്കിയത്. ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിലെത്തിയത്. ബോളിവുഡ് നടന്‍ അനുരാഗ് കശ്യപ് ഉള്‍പ്പടെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നു. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, […]
ട്യൂസോണ്‍ 2025 പതിപ്പിന്റെ വില വര്‍ദ്ധിപ്പിച്ചു
ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി അതിന്റെ പ്രീമിയം എസ്യുവി ട്യൂസോണ്‍ 2025 പതിപ്പിന്റെ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ ട്യൂസണിന്റെ എല്ലാ വേരിയന്റുകളുടെയും വില 10,000 രൂപ മുതല്‍ 25,000 രൂപവരെ ഉയര്‍ന്നു. ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, ഈ വര്‍ധന 0.86% വരെയാണ്. ഹ്യൂണ്ടായ് ട്യൂസണില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിനുകളുടെ ഓപ്ഷന്‍ ലഭിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആണ് ഒരെണ്ണം. ഈ എഞ്ചിന്‍ പരമാവധി 186 ബിഎച്ച്പി കരുത്തും 416 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ […]
തൈമയും കൊളംബസ്സും
ആദിമവംശങ്ങളുടെമേല്‍ നടന്ന രക്തപങ്കിലമായ കൊളോണിയല്‍ അധിനിവേശത്തില്‍ അസ്തമിച്ചുപോയ ഒരു ഗോത്രത്തിന്റെ കഥയാണ് തൈമയും കൊളംബസ്സും. കരീബിയന്‍ ദ്വീപസമൂഹത്തിലേക്ക് കൊളംബസ് നടത്തിയ കടന്നുകയറ്റത്തിന്റെ നടുക്കുന്ന ചരിത്രമാണിത്. തന്റെ വംശം ചോരപ്പുഴയില്‍ അവസാനിക്കുന്നതിന് സാക്ഷിയാകേണ്ടിവരുന്ന തൈമ എന്ന ആദിമഗോത്രയുവതിയും നൂറ്റാണ്ടുകള്‍ക്കിപ്പുറം ആ വംശത്തിന്റെ അവസാനകണ്ണിക്കുവേണ്ടി അന്വേഷിച്ചലയുന്ന എബ്രഹാം എന്ന അര്‍ദ്ധമലയാളിയും. രണ്ടു കാലങ്ങളിലായി ആദിമഗോത്രങ്ങളുടെ നിഷ്‌കളങ്കമായ കീഴടങ്ങലിന്റെയും സമ്പൂര്‍ണ്ണനാശത്തിന്റെയും ഉദ്വേഗപൂര്‍ണ്ണവും ദുരന്തഭരിതവുമായ കഥ. കെ.വി. പ്രവീണിന്റെ ഏറ്റവും പുതിയ നോവല്‍. ‘തൈമയും കൊളംബസ്സും’. മാതൃഭൂമി. വില 238 രൂപ.
പോഷണക്കുറവും അകാല നരയിലേക്ക് നയിക്കാം
30 വയസ്സിന് മുന്‍പ് തന്നെ തലയില്‍ നര കയറിയാല്‍ പലരും കുറ്റപ്പെടുത്താറുള്ളത് അവരുടെ മാതാപിതാക്കളെയാണ്. കഷണ്ടി പോലെ നരയും ജനിതകമായി കൈമാറി കിട്ടാറുണ്ട്. എന്നാല്‍ പാരമ്പര്യം മാത്രമാകില്ല അകാല നരയുടെ പിന്നില്‍. പോഷണത്തിലെ കുറവുകളും സമ്മര്‍ദ്ദവുമെല്ലാം അകാല നരയിലേക്ക് നയിക്കാം. മുടി നരയ്ക്കാതിരിക്കാന്‍ സഹായിക്കുന്ന മെലാനിനെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കല്‍സ് എന്ന അസ്ഥിര തന്മാത്രകളും നരയ്ക്ക് കാരണമാകാറുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളും അവയെ നിര്‍വീര്യമാക്കുന്ന ആന്റി ഓക്സിഡന്റുകളും തമ്മിലുള്ള സന്തുലനമില്ലായ്മയ്ക്ക് ഓക്സിഡേറ്റീവ് സ്ട്രെസ്സ് എന്ന് വിളിക്കും. ഓക്സിഡേറ്റീവ് […]
മലപ്പുറത്ത് നവവധു ജീവനൊടുക്കി
മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) രാവിലെ പത്ത് മണിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇതിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് ആരോപണം. 2024 […]
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു . ശരണം വിളികളോടെ അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് 6.44നായിരുന്നു പൊമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിച്ചത്. പൊന്നമ്പലമേട്ടിൽ മൂന്നു തവണയാണ് മകരവിളക്ക് തെളിഞ്ഞത്. അയ്യപ്പഭക്തർ ദര്‍ശന പുണ്യം നേടി ഇനി മലയിറങ്ങുo . മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരമല സന്നിധാനവും വ്യൂ പോയന്‍റുകളും തീര്‍ത്ഥാടകരാൽ നിറഞ്ഞിരുന്നു. മകരസംക്രമസന്ധ്യയിൽ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ട് അഞ്ചരയോടെയാണ് ശരംകുത്തിയിലെത്തിയത്. […]
നടി ഹണി റോസിന്റെ പരാതിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ തുടർന്ന് ബോബി ചെമ്മണ്ണൂർ
നടി ഹണി റോസിന്റെ പരാതിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ തുടർന്ന് ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിച്ചു . റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു.
