രജനികാന്ത് ആരാധകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു 2023 ല്‍ പുറത്തിറങ്ങിയ ‘ജയിലര്‍’. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. സിനിമയുടെ രണ്ടാം ഭാഗം നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് പ്രഖ്യാപനം. നിമിഷ നേരം കൊണ്ടാണ് ജയിലര്‍ 2 ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രജനികാന്തിനൊപ്പം നെല്‍സണ്‍, അനിരുദ്ധ് എന്നിവരെയും ടീസറില്‍ കാണാം. അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ […]
‘ലൗലി’ ഏപ്രില്‍ നാലിന് റിലീസ്
മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ‘ലൗലി’ ഏപ്രില്‍ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം. ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നില്‍ ഒരു കുഞ്ഞ് മനുഷ്യന്‍ നില്‍ക്കുന്നതായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്നത്. മാത്യു തോമസിനെ […]
മാഗ്‌നസ് നിയോ പുതിയ വേരിയന്റ് പുറത്തിറക്കി
ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ഭാഗമായ ആംപിയര്‍, മാഗ്‌നസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ നിയോ വേരിയന്റ് പുറത്തിറക്കി. 79,999 രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. ആംപിയറിന്റെ നിരയില്‍ സ്‌കൂട്ടറിന്റെ നിലവിലുള്ള ഇഎക്‌സ് വേരിയന്റിന് പകരം മാഗ്‌നസ് നിയോ എത്തും. നിയോ മറ്റ് വകഭേദങ്ങളുമായി കാഴ്ചയില്‍ വളരെ സാമ്യമുള്ളതാണ്. ഇതിന് ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമാണുള്ളത്. 2.3 കിലോവാട്ട്അവര്‍ എല്‍ഇപി ബാറ്ററിയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ റിയല്‍ റേഞ്ച് […]
മനിതര്‍കാലം
ആധുനിക കേരളത്തിന്റെ രാഷ്ട്രീയചരിത്രവും സാംസ്‌കാരികചരിത്രവും പ്രാദേശികചരിത്രവും നിര്‍മ്മിക്കുന്നതില്‍ ഒച്ചപ്പാടും ബഹളവുമൊന്നുമുണ്ടാക്കാതെ താന്താങ്ങളുടേതായ പങ്കുവഹിച്ച, ഏറെയൊന്നും അറിയപ്പെടാത്ത വലിയ മനുഷ്യരുടെ ജീവിതത്തിന്റെ യഥാതഥ ചിത്രങ്ങള്‍. തീക്ഷ്ണമായ അനുഭവങ്ങള്‍കൊണ്ടും വേറിട്ട ജീവിതംകൊണ്ടും ശ്രദ്ധേയരായ ജലമനുഷ്യന്‍ കുണ്ടങ്കുഴി കുഞ്ഞമ്പുവേട്ടന്‍ മുതല്‍ എം.ടിയുടെ നാലുകെട്ടിലെ യൂസുപ്പ് വരെ മറക്കാനാവാത്ത നാല്‍പ്പതു മനുഷ്യരുടെ ജീവിതക്കാഴ്ചകള്‍. ‘മനിതര്‍കാലം’. ബിജു മുത്തത്തി. മാതൃഭൂമി. വില 357 രൂപ.
വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഫൈബര്‍ ഭക്ഷണങ്ങള്‍
ഫൈബര്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ വിഷാദ ലക്ഷണങ്ങളെ വരെ കുറയ്ക്കുമെന്ന് വിദ്ഗധര്‍ പറയുന്നു. വിഷാദരോഗത്തിന് തെറാപ്പിയും മരുന്നുകളും ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ സഹായം അനിവാര്യമാണെങ്കിലും ഭക്ഷണക്രമവും ഒരു പങ്കു വഹിക്കുന്നുണ്ട്. അടുത്തിടെ 18 പഠനങ്ങള്‍ വിലയിരുത്തി നടത്തിയ റിവ്യൂ പഠനത്തില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് വിഷാദരോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ന്യൂട്രീഷണല്‍ ന്യൂറോ സയന്‍സ് ജേണലില്‍ ഈ വിശകലനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷാദം തടയാന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ (മാനസികാവസ്ഥ, ഓര്‍മ്മ, പഠനം, ഉറക്കം എന്നിവയെ ബാധിക്കുന്ന ഒരു […]
ബോബി ചെമ്മണ്ണൂർ, ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി
ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ, ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ഇന്നലെ കോടതി ജാമ്യം അനുവദിച്ചിട്ടും താൻ പുറത്തിറങ്ങാതിരുന്നത് സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം. ജാമ്യം കിട്ടി വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിന് പുറത്തേക്ക് വരുമ്പോൾ പുറത്ത് നാടകീയ രംഗങ്ങൾ. ബോബി ചെമ്മണ്ണൂരിന് പിന്തുണ അറിയിച്ച് നിരവധി പേര്‍ ജയിലിന് പുറത്ത് തടിച്ചുകൂടി. മാധ്യമ പ്രവര്‍ത്തകരെ ബോബിയുടെ ആരാധകർ പിടിച്ചു തള്ളി. ജയിൽ പരിസരത്ത് പടക്കം […]
ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി
നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വേണ്ടിവന്നാൽ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം ക്യാൻസൽ ചെയ്യുമെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്. കഥമെനയാൻ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ ജനുവരി 15, ബുധന്‍
◾https://dailynewslive.in/ വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലില്‍ വീണ്ടും പ്രതിസന്ധി. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. ◾https://dailynewslive.in/ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെ 6.44നായിരുന്നു പൊമ്പലമേട്ടില്‍ മകരവിളക്ക് ദര്‍ശിച്ചത്. പൊന്നമ്പലമേട്ടില്‍ മൂന്നു […]
രാത്രി വാർത്തകൾ
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് 6.44നായിരുന്നു പൊമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിച്ചത്. പൊന്നമ്പലമേട്ടിൽ മൂന്നു തവണയാണ് മകരവിളക്ക് തെളിഞ്ഞത്. മകരജ്യോതി ദർശനത്തിന് പുല്ലുമേട്ടിൽ മാത്രം 7240 ഭക്തർ പങ്കെടുത്തതായി ജില്ലാ ഭരണകൂടം. ദർശനം കഴിഞ്ഞ് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.45 ഓടെയാണ് […]
തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം
തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടിൽ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
