Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 16, വ്യാഴം

◾https://dailynewslive.in/ വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ◾https://dailynewslive.in/ വനംനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി. സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ പാംപ്ലാനി മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തെന്നും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം വൈകി എന്ന് അഭിപ്രായമില്ലെന്നും അവരുടെ […]

Posted inലേറ്റസ്റ്റ്

വനനിയമ ഭേദ​ഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി

വനനിയമ ഭേദ​ഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി. സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ പാംപ്ലാനി മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിൽ എടുത്തെന്നും അഭിപ്രായപ്പെട്ടു.സർക്കാർ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല. അവരുടെ ആത്മാർത്ഥത സംശയിക്കുന്നില്ലെന്നും കേന്ദ്രവും സത്വര ഇടപെടൽ നടത്തണമെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

Posted inബിസിനസ്സ്

ഹല്‍ദിറാം ഓഹരികള്‍ സ്വന്തമാക്കാന്‍ പെപ്‌സികോയും

ഇന്ത്യയിലെ പലഹാര വിപണിയിലെ പ്രമുഖരായ ഹല്‍ദിറാം സ്‌നാക് ഫുഡ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ പെപ്‌സികോയും രംഗത്ത്. സിംഗപ്പൂര്‍ ആസ്ഥാനമായ നിക്ഷേപക സ്ഥാപനം ടെമാസെക്, യുഎസ് നിക്ഷേപകസ്ഥാപനമായ ആല്‍ഫ വേവ് ഗ്ലോബല്‍, ബ്ലാക്ക്‌സ്റ്റോണ്‍, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തുടങ്ങിയവയുടെ നിരയിലേക്കാണ് പെപ്‌സികോയും ചേര്‍ന്നത്. ഈ കമ്പനികളും ഹല്‍ദിറാമിന്റെ സ്ഥാപകരും പ്രമോട്ടര്‍മാരുമായ അഗര്‍വാള്‍ കുടുംബവുമായി ചര്‍ച്ചകളും തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ തനത് പലഹാര വിതരണക്കമ്പനിയാണ് ഹല്‍ദിറാം. ആദ്യമായാണ് ഹല്‍ദിറാം ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നത്. 10-15% ഓഹരികള്‍ വില്‍ക്കാനാണ് നീക്കം. കമ്പനിക്ക് […]

Posted inവിനോദം

‘മഹാവതാര്‍ നരസിംഹ’യുടെ ടീസര്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘മഹാവതാര്‍ നരസിംഹ’യുടെ ടീസര്‍ പുറത്ത്. മഹാവതാര്‍ സീരീസിലെ ആദ്യചിത്രമാണ് മഹാവതാര്‍ നരസിംഹ. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അശ്വിന്‍ കുമാറാണ്. മഹാവതാര്‍ നരസിംഹ ഈ വര്‍ഷം ഏപ്രില്‍ തീയറ്ററുകളില്‍ എത്തും. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹ എന്ന പാതി സിംഹവും പാതി മനുഷ്യനുമായിട്ടുള്ള കഥാപാത്രത്തെയാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.ജി.എഫിന്റെയും കാന്താരയുടെയും സലാറിന്റെയും നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് മഹാവതാര്‍ നരസിംഹ അവതരിപ്പിക്കുന്നത്. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ […]

Posted inവിനോദം

‘വാടിവാസല്‍’ ചിത്രീകരണം ഈ വര്‍ഷം പുനരാരംഭിക്കും

വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ‘വാടിവാസല്‍’ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം പുനരാരംഭിക്കും. നിര്‍മാതാവ് കലൈപുലി എസ്. തനുവാണ് നിര്‍ണായകമായ വിവരം പങ്കുവച്ചത്. സൂര്യയ്ക്കും വെട്രിമാരനുമൊപ്പമുള്ള ചിത്രവും തനു പങ്കുവച്ചു. തമിഴ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി […]

Posted inഓട്ടോമോട്ടീവ്

പുതിയ ഡിയോ പുറത്തിറക്കി ഹോണ്ട

പുതിയ ഹോണ്ട ഡിയോ പുറത്തിറക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ. എന്‍ജിനില്‍ പ്രശ്നങ്ങള്‍ ഉണ്ടങ്കില്‍ ഉടന്‍ തന്നെ വാഹന ഉടമയെ അറിയിക്കുന്ന ഒബിഡി2ബി സാങ്കേതികവിദ്യയോട് കൂടി അപ്ഡേറ്റ് ചെയ്ത ഡിയോ ആണ് അവതരിപ്പിച്ചത്. ഡല്‍ഹിയില്‍ 74,930 രൂപയാണ് (എക്‌സ്‌ഷോറൂം) വില. 109.51 സിസി, സിംഗിള്‍ സിലിണ്ടര്‍, പിജിഎം-എഫ്‌ഐ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 8000 ആര്‍പിഎമ്മില്‍ 5.85 കിലോവാട്ട് പവറും 5250 ആര്‍പിഎമ്മില്‍ 9.03 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന […]

Posted inപുസ്തകങ്ങൾ

സന്തോഷം ഒരു ദേശമാണ്

യാത്രയില്‍ നമ്മള്‍ മറ്റൊരാളാവുന്നുണ്ട്. കുറേക്കൂടി മനുഷ്യത്വമുള്ളവരായി, സ്വാസ്ഥ്യമുള്ളവരായി പുതുക്കപ്പെടുന്നു. ഓരോരുത്തരുടെ ഉള്ളിലും തങ്ങള്‍ കണ്ട പുതിയ പുതിയ ദേശങ്ങളുണ്ടാകുന്നു. സന്തോഷത്തിന്റെ ദേശമായ ഭൂട്ടാനിലേക്കുള്ള യാത്രയുടെ അനുഭൂതികളുടെയും വിഭ്രമങ്ങളുടെയും ആഖ്യാനം. ‘സന്തോഷം ഒരു ദേശമാണ്’. കല സജീവന്‍. മാതൃഭൂമി. വില 136 രൂപ.  

Posted inആരോഗ്യം

പാല്‍ കുടിച്ച് കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാം

ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും കാന്‍സര്‍ റിസര്‍ച്ച് യുകെയും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ദിവസേനയുള്ള പാല്‍ ഉപയോഗം കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ഗവേഷണം പറയുന്നത്. യുകെയില്‍ എല്ലാ വര്‍ഷവും ഏകദേശം 45,000 കുടല്‍ കാന്‍സര്‍ കേസുകള്‍ ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ എല്ലാ കുടല്‍ കാന്‍സറുകളും 54 ശതമാനം തടയാന്‍ കഴിയുമെന്നാണ് റിസര്‍ച്ച് ഡാറ്റ സൂചിപ്പിക്കുന്നത്. പുകവലി, വ്യായാമക്കുറവ്, മദ്യം, […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു.. നിലവിലെ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസിസ്റ്റന്‍റ് സര്‍ജന്മാരുടെ അഞ്ച് തസ്തികകളും ഗ്രേഡ് 2 നഴ്സിംഗ് ഓഫീസര്‍മാരുടെ 150 തസ്തികകളും, ഗ്രേഡ് 2 ഫാര്‍മസിസ്റ്റുകളുടെ 250 […]

Posted inലേറ്റസ്റ്റ്

അധിക്ഷേപങ്ങൾക്കിടയിൽ കുറച്ച് പുകഴ്ത്തലാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അധിക്ഷേപങ്ങൾക്കിടയിൽ കുറച്ച് പുകഴ്ത്തലാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാഴ്ത്തുപാട്ട് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ ചില കാര്യങ്ങൾ ഉദ്ദേശിക്കുന്നുണ്ടെന്നും അതിന് തന്റെ ഓഫീസിനെ ഉപയോ​ഗിക്കേണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.