എം എൽ എ സ്ഥാനം രാജിവച്ചുകൊണ്ട് പി വി അൻവർ നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രതികരണം സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. യു ഡി എഫിന് നിരുപാധികമായി പിന്തുണ നൽകാനുള്ള അൻവറിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും , സ്ഥാനാർത്ഥി ആര് വേണമെന്നുള്ളത് നിശ്ചയിക്കാൻ പാർട്ടിക്ക് ഒരു സിസ്റ്റം ഉണ്ടെന്നും പാർട്ടി എല്ലാവരും ആയി ചർച്ച ചെയ്താകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി. അൻവർ ഉന്നയിച്ച വിഷയങ്ങളൊക്കെ നമ്മൾ നേരത്തെ പറഞ്ഞ വിഷയങ്ങളാണെന്നും ഈ ഗവൺമെൻറ് അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്, ആ അഴിമതിക്കെതിരെയുള്ള പോരാട്ടം യു ഡി എഫ് ആണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അത് അൻവർ കൂടി പറഞ്ഞപ്പോൾ ജനങ്ങൾക്ക് കൂടുതൽ വിശ്വാസമായി എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ഗവൺമെൻറിൻ്റെ അഴിമതിയും കൊള്ളയും കഴിഞ്ഞ എട്ട് വർഷമായി ജനമധ്യത്തിൽ ഉയർത്തിക്കൊണ്ടു വരുന്ന കാര്യമാണെന്നും അതേ കാര്യം ഇടതുപക്ഷ സഹയാത്രികനായ അൻവർ ഉന്നയിക്കുമ്പോൾ അതിൽ കുറെ കൂടി വിശ്വാസ്യത വരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവറിൻ്റെ തീരുമാനം സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല
