ഫോഡിന്റെ രണ്ടാം വരവില്‍ എന്‍ഡവര്‍ എന്ന എവറസ്റ്റിന് 3 ലീറ്റര്‍ വി6 എന്ജിന് ലഭിച്ചേക്കും. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന 3 ലീറ്റര്‍ വി6 എന്‍ജിനായിരിക്കും ഇന്ത്യന്‍ വിപണിയിലുമെത്തുക. 250 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ എന്ജിന് വിപണിയില്‍ കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഇതു കൂടാതെ രണ്ട് ലീറ്റര്‍ ബൈ ടര്‍ബോ എന്‍ജിനും വാഹനത്തിലുണ്ടാകും. ഇന്ത്യയിലെത്തുന്ന എവറസ്റ്റിന്റെ പവര്‍ട്രെയിന്‍ സംബന്ധിച്ച് ഇപ്പോഴും ഫോര്‍ഡ് ഉറപ്പു നല്‍കിയിട്ടില്ല. സിംഗിള്‍ ടര്‍ബോ അല്ലെങ്കില്‍ ട്വിന്‍ ടര്‍ബോ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനോ 3.0 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിനോ ആണ് എവറസ്റ്റിന് വിദേശവിപണികളിലുള്ളത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് നല്‍കുക. ടുവീല്‍ അല്ലെങ്കില്‍ ഫോര്‍വീല്‍ ഡൈവിങ് ഓപ്ഷനുകള്‍. ടൊയോട്ട ഫോര്‍ച്യുണര്‍, എംജി ഗ്ലോസ്റ്റര്‍, സ്കോഡ കോഡിയാക് എന്നിങ്ങനെയുള്ള വലിയ ഏഴു സീറ്റ് വാഹനങ്ങള്‍ക്കുള്ള വെല്ലുവിളിയായിട്ടാണ് ഫോര്‍ഡ് എവറസ്റ്റിന്റെ വരവ്.
എവറസ്റ്റുമായി ഫോഡിന്റെ രണ്ടാം വരവ്
