ബേസില്‍ – നസ്രിയ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘സൂക്ഷ്മദര്‍ശിനി’ ഒടിടി റിലീസിന്. ചിത്രം ജനുവരി 11 മുതല്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് സ്ട്രീമിങ് ആരംഭിക്കും. എംസിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം ബോക്സ്ഓഫിസില്‍ 50 കോടിയിലേറെ കലക്ഷന്‍ നേടിയിരുന്നു. നവംബര്‍ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അതുല്‍ രാമചന്ദ്രനും ലിബിന് ടി.ബിയും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ ഹിച്ച് കോക്ക് സ്റ്റൈല്‍ മേക്കിങ്ങിലാണ് എംസി ചിത്രം ഒരുക്കിയത്. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഇവര്‍ക്ക് പുറമെ ചിത്രത്തില്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്, കോട്ടയം രമേശ്, അഖില ഭാര്ഗവന്, പൂജ മോഹന്‍രാജ്, മെറിന് ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന് മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്, അഭിറാം രാധാകൃഷ്ണന് തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.
‘സൂക്ഷ്മദര്‍ശിനി’ ഒടിടി റിലീസിന്
