ലൈംഗീക അതിക്രമ കേസിൽ ബോബ്ബി ചെമ്മണ്ണൂരിനെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. വിധിക്ക് പിന്നാലെ ബോബിക്ക് രക്തസമ്മർദം ഉയരുകയും കോടതി മുറിയിൽ തന്നെ വിശ്രമിക്കാൻ കോടതി അനുവദിക്കുകയും ചെയ്തു. നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ശേഷം വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് 12 മണിയോടെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ഹാജരായി.
ബോബ്ബി ചെമ്മണ്ണൂർ റിമാൻഡിൽ
