Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിവി അൻവറിനെതിരെ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്

പിവി അൻവറിനെതിരെ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭങ്ങൾ നടന്നപ്പോൾ അൻവറിനെ കണ്ടിട്ടില്ലെന്നും  ജനവാസ മേഖലയിൽ കരിമ്പുഴ വന്യജീവി സങ്കേതത്തിനെതിരെ ആര്യാടൻ മുഹമ്മദ് സംസാരിച്ചപ്പോൾ അൻവറിന്‍റെ അഭിപ്രായം കേട്ടില്ലെന്നും കരുളായിലെയും വഴിക്കടവിലെയും ആദിവാസികൾക്ക് വേണ്ടി വിരൽ അനക്കാൻ കഴിഞ്ഞിട്ടില്ലെന്നും  യുഡിഎഫിലേക്ക് വരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും  ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു

എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയമായതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.അതോടൊപ്പം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ  ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിരമിക്കൽ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ

വിരമിക്കൽ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് തൻ്റെ അവസാനത്തെ വാർത്താ സമ്മേളനമാണെന്നും ശിഷ്ടകാലം അഞ്ച് മാസം ഹിമാലയത്തിൽ ധ്യാനമിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 64 വയസുകാരനായ രാജീവ് കുമാർ മുൻ ബിഹാർ/ജാർഖണ്ഡ് കേഡ‍ർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 2017 മുതൽ 2020 വരെ കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്നു. ഈ വരുന്ന ഫെബ്രുവരി വരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വയനാട്ടിലേത് പാർട്ടി കാര്യമാണെന്നും എല്ലാം സംസാരിച്ചു ഒതുക്കിയതാണെന്നും കെ സുധാകരൻ

വയനാട്ടിലേത് പാർട്ടി കാര്യമാണെന്നും എല്ലാം സംസാരിച്ചു ഒതുക്കിയതാണെന്നും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് സുധാകരൻ്റെ പ്രതികരണം. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ലെന്നും  കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും അതിൽ പാർട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.അതോടൊപ്പം  എൻഎം വിജയന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മൂത്ത മകൻ വിജിലൻസിന് മൊഴി നൽകി. കുടുംബ പ്രശ്നങ്ങളല്ല, സാമ്പത്തിക പ്രശ്നങ്ങൾ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും എന്നാൽ അച്ഛൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പും  എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക.  70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ദില്ലിയിലെ വോട്ടർ പട്ടികയിൽ നിന്ന്  പേരുകൾ നീക്കിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റ്, ബൂത്ത് ലെവൽ ഓഫീസറുടെ സാക്ഷ്യപത്രം അടക്കം രേഖകൾ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 7, ചൊവ്വ

◾https://dailynewslive.in/ രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. ബോധവല്‍ക്കരണവും നിരീക്ഷണവും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയില്‍ 7, 13 വയസ് പ്രായമുളള കുട്ടികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികള്‍ നിലവില്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ◾https://dailynewslive.in/ നേപ്പാളിലും ടിബറ്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 53 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട് നൽകിയ വാർത്തകൾ തെറ്റാണെന്ന് ആരോഗ്യമന്ത്രി

അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട് നല്കിയ വാർത്തകൾ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇത് പുതിയ വൈറസ് അല്ല മുൻപും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണെന്നും വൈറസിനെ നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. മുൻകരുതലായി ഗർഭിണികളും രോഗികളും മാസ്ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു.  കെഎംസിഎൽ ആണ് മരുന്ന് സപ്ലൈ ചെയ്യുന്നതെന്നും  മന്ത്രി കൂട്ടിച്ചേർത്തു.

Posted inബിസിനസ്സ്

റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജിയുമായി റിലയന്‍സ്

ഇന്ത്യയില്‍ വില കുറഞ്ഞ ഹൈഡ്രേഷന്‍ ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് പുതിയ ഉല്‍പ്പന്നവുമായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ്. റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന ഉല്‍പ്പന്നവുമായാണ് റീഹൈഡ്രേഷന്‍ വിഭാഗത്തിലേക്ക് കമ്പനി ചുവടു വെച്ചിരിക്കുന്നത്. കാര്‍ബണേറ്റഡ് പാനീയ വിഭാഗത്തിലുളള കാമ്പ കോള ബ്രാന്‍ഡ് റിലയന്‍സ് ഏറ്റെടുത്തതിന് ശേഷമാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോലൈറ്റുകള്‍, ഗ്ലൂക്കോസ്, നാരങ്ങ നീര് എന്നിവയുളള പാനീയമാണ് റാസ്‌കിക്ക്. 10 രൂപയാണ് ഇതിന്റെ വില. വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ധാതുക്കള്‍ ലഭിക്കാന്‍ സഹായകരമായ സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം […]

Posted inടെക്നോളജി

നിര്‍മിത ബുദ്ധി ഏജന്റ്‌സ് ഈ വര്‍ഷം തന്നെ!

നിര്‍മിത ബുദ്ധി ഏജന്റ്‌സ് ഈ വര്‍ഷം മുതല്‍തന്നെ തൊഴിലാളികളായി അണിനിരക്കുമെന്ന് ഓപണ്‍ എ.ഐ മേധാവി സാം ആള്‍ട്ട്മാന്‍. സ്വന്തമായി തീരുമാനമെടുക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിവുള്ള സ്വതന്ത്ര പ്രോഗ്രാമുകളോ സിസ്റ്റങ്ങളോ ആണ് എ.ഐ ഏജന്റുമാര്‍. ‘ഈ വര്‍ഷം തന്നെ എ.ഐ ഏജന്റ്‌സ് കമ്പനിയുടെ തൊഴില്‍ ശക്തിയുടെ ഭാഗമായി മാറും. അതിലൂടെ കമ്പനികളുടെ ഔട്ട്പുട്ട് തന്നെ മാറ്റിമറിക്കും’ – ആള്‍ട്ട്മാന്‍ ബ്ലോഗില്‍ കുറിച്ചു. എ.ഐ ഏജന്റ്‌സിനു പുറമെ കൂടുതല്‍ സ്മാര്‍ട്ടായ എ.ഐ സിസ്റ്റംസ് ഉടന്‍ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സൂപ്പര്‍ […]

Posted inവിനോദം

‘ആടുജീവിതം’ ഓസ്‌കര്‍ ജനറല്‍ വിഭാഗത്തില്‍

ഓസ്‌കറില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കുള്ള വകയുമായി ‘ആടുജീവിതം’. 97-ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12-ാം തിയതി വരെയാണ് വോട്ടിങ്. നേരത്തെ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനായില്ല. അതേസമയം, ആടുജീവിതത്തിലെ രണ്ട് ഗാനങ്ങള്‍ ഓസ്‌കര്‍ അന്തിമപട്ടികയില്‍ നിന്നും പുറത്തായിരുന്നു. ഓസ്‌കര്‍ ചുരുക്കപട്ടികയില്‍ നിന്നും ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘ലാപത ലേഡീസ്’ […]