കെ.എസ്.ഇ.ബി., കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി എന്നീ സ്ഥാപനങ്ങളിലെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനുള്ള നീക്കത്തിനെതിരേ കെ.എസ്.ഇ.ബി.യിലെ സംഘടനകള്‍. ഏകീകരണം പഠിക്കാന്‍ നിയോഗിച്ച സമിതി കെ.എസ്.ഇ.ബി.യിലെ എച്ച്.ആര്‍. വിഭാഗവുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ച റദ്ദാക്കിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള പ്രക്ഷോഭത്തിലേക്കു കടക്കുമെന്ന് ബോര്‍ഡിലെ ഇടതുപക്ഷ സംഘടനകളുടെ പൊതുവേദിയായ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സ് ഭാരവാഹികള്‍ ചെയര്‍മാന്‍ ബിജു പ്രഭാകറിനെ അറിയിച്ചു.
യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പിവി അൻവർ എംഎൽഎ
യുഡിഎഫ് അധികാരത്തിൽ വരണമെന്ന് പിവി അൻവർ എംഎൽഎ. എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടേയെന്നും അൻവർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണിൽ സംസാരിച്ചുവെന്നും സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെസാദിഖലി ശിഹാബ് തങ്ങളെ കാണാൻ അൻവർ പാണക്കാട് എത്തും. സന്ദർശന വേളയിൽ പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. പിറകെ മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അൻവറിന്റെ […]
ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം
ടിബറ്റിലും നേപ്പാളിലും 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യൻ സമയം 6.35നാണ് കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. വടക്കൻ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം. ടിബറ്റിൽ നേപ്പാൾ അതിർത്തിക്കടുത്തായാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത്. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിന്‍റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകൾ ഭയന്ന് വീടുകൾക്കും അപ്പാർട്ടുമെന്‍റുകൾക്കും പുറത്തിറങ്ങി. അതേസമയം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 7, ചൊവ്വ
◾https://dailynewslive.in/ നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങി. 18 മണിക്കൂര്‍ നീണ്ട ജയില്‍ വാസത്തിനുശേഷമാണ് പിവി അന്‍വര്‍ ഇന്നലെ രാത്രി 8.25ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പിവി അന്‍വറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്താണ് അന്‍വര്‍ ജയിലിന് പുറത്തിറങ്ങിയത് ആഘോഷിച്ചത്. വീട്ടിലേക്കുള്ള വഴിയിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്‍വറിന് […]
ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് അല്ലെങ്കിൽ HMPV….!!!
ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് അല്ലെങ്കിൽ HMPV ന്യൂമോവിരിഡേ കുടുംബത്തിലെ ഒരു നെഗറ്റീവ് സെൻസ് സിംഗിൾ-സ്ട്രാൻഡഡ് ആർഎൻഎ വൈറസാണ് ,ഇത് ഏവിയൻ മെറ്റാപ്‌ന്യൂമോവൈറസ് (AMPV) ഉപഗ്രൂപ്പ് C യുമായി അടുത്ത ബന്ധമുള്ളതാണ്. 2001-ൽ നെതർലാൻഡിൽ ഇത് ആദ്യമായി കാണപ്പെട്ടു. 2016 ലെ കണക്കനുസരിച്ച്, യുഎസിലെ ഒരു വലിയ ഔട്ട്‌പേഷ്യൻ്റ് ക്ലിനിക്കിലെ 5 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള കുട്ടികളിൽ ആണ് ഇത് കണ്ടു തുടങ്ങിയത്. എച്ച്എംപിവി ഉള്ള ശിശുക്കൾക്ക് ആശുപത്രിയിൽ പ്രവേശനത്തിൻ്റെ ഏറ്റവും ഉയർന്ന പ്രായം 6-12 മാസത്തിനിടയിലാണ് സംഭവിക്കുന്നത്, […]
സ്വര്‍ണപ്പണയ വായ്പകളില്‍ ധനലക്ഷ്മി ബാങ്കിന് മുന്നേറ്റം
തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിനും സ്വര്‍ണപ്പണയ വായ്പകളുടെ വിതരണത്തില്‍ മികച്ച മുന്നേറ്റം. ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സ്വര്‍ണപ്പണയ വായ്പകള്‍ 32.82% വര്‍ധിച്ചെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 2,675 കോടി രൂപയില്‍ നിന്ന് 3,553 കോടി രൂപയായാണ് വായ്പാമൂല്യം ഉയര്‍ന്നത്. ബാങ്കിന്റെ മൊത്തം വായ്പകള്‍ 10,314 കോടി രൂപയില്‍ നിന്ന് 10.30% വര്‍ധിച്ച് 11,376 കോടി രൂപയായി. 15,067 കോടി രൂപയാണ് മൊത്തം നിക്ഷേപങ്ങള്‍. മുന്‍വര്‍ഷത്തെ ഡിസംബര്‍ പാദത്തിലെ 14,340 […]
‘തണ്ടേല്‍’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ
സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. തണ്ടേലിന്റെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. നമോ നമ ശിവായ ഗാനത്തിന്റെ വീഡിയോ പ്രൊമായാണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കുല്‍കര്‍ണിയും ഹരിപ്രിയും ആണ് […]
‘പാതാള്‍ ലോക്’ സീസണ്‍ 2 ട്രെയിലര്‍
ടെലിവിഷന്‍ സീരിസുകളില്‍ തരംഗമായി മാറിയ ഹിന്ദി ക്രൈം ത്രില്ലര്‍ ‘പാതാള്‍ ലോക്’ സീസണ്‍ 2 ട്രെയിലര്‍ എത്തി. ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസുമായാണ് സീസണ്‍ 2 എത്തുന്നത്. നാഗാലാന്റിലെ ഒരു ഹൈ പ്രൊഫൈല്‍ കൊലപാതകവും തുടര്‍ന്നു നടക്കുന്ന അന്വേഷണവുമാണ് പ്രേമയം. ഹാതിറാം ചൗദരിയായി ജയ്ദീപ് അഹ്ലാവത് വീണ്ടുമെത്തുന്നു. ഇഷ്വക് സിങ്, തിലോതമ ഷോമി, ഗുല്‍ പനഗ്, നാഗേഷ് കുകുനൂര്‍, അനുരാഗ് അരോറ, പ്രശാന്ത് തമങ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ എഴുതുന്നത് സുദീപ് ശര്‍മ, അഭിഷേക് ബാനര്‍ജി, […]
32 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി ഹോണ്ട ഇന്ത്യ
വില്‍പ്പനയില്‍ വമ്പന്‍ നേട്ടവുമായി ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇന്ത്യ. 2024 കലണ്ടര്‍ വര്‍ഷത്തിലെ മൊത്തം വില്‍പ്പനയില്‍ കമ്പനി 32% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ഇതനുസരിച്ച് വില്‍പ്പന 5.8 ദശലക്ഷം യൂണിറ്റുകള്‍ കവിഞ്ഞു. 2024 ഡിസംബറില്‍ ഹോണ്ടയുടെ മൊത്തം വില്‍പ്പന 3,08,083 യൂണിറ്റ് രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ 2,70,919 യൂണിറ്റുകള്‍ വിറ്റു. അതേസമയം, കയറ്റുമതി 37,164 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം 2023 ഡിസംബറിനെ അപേക്ഷിച്ച്, വില്‍പ്പനയില്‍ 2.85% ഇടിവുണ്ടായി, അത് 9,040 യൂണിറ്റ് കുറവാണ്. […]
കരയാത്ത കടല്‍
മൂന്നുഭാഗങ്ങളിലായി 25 കവിതകള്‍. ഒന്നാം ഭാഗമായ ജ്ഞാനത്തില്‍ ബുദ്ധന്‍, യേശുക്രിസ്തു, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു എന്നിവരെക്കുറിച്ചും രണ്ടാം ഭാഗമായ വ്യോമത്തില്‍ അയ്യന്‍കാളി, കുമാരനാശാന്‍, വൈലോപ്പിള്ളി, കാവാലം, അക്കിത്തം, ഒ.എന്‍.വി, സുഗതകുമാരി തുടങ്ങിയ 17 മഹത്തുക്കളെക്കുറിച്ചും മൂന്നാം ഭാഗമായ ഭൗമത്തില്‍ ഏഴാച്ചേരി, വി. മധുസൂദനന്‍ നായര്‍, ചുള്ളിക്കാട്, പാര്‍വതി ബാവുള്‍ എന്നിവരെക്കുറിച്ചും എഴുതിയിരിക്കുന്നു. കെ.സച്ചിദാനന്ദന്റെ പ്രവേശിക. ബ്രിജേഷ് മാമ്പഴക്കരയുടെ മനോഹരമായ ചിത്രങ്ങള്‍. ‘കരയാത്ത കടല്‍’. എന്‍ എസ് സുമേഷ് കൃഷ്ണന്‍. ഡിസി ബുക്‌സ്. വില 104 രൂപ.
