ടെലിവിഷന്‍ സീരിസുകളില്‍ തരംഗമായി മാറിയ ഹിന്ദി ക്രൈം ത്രില്ലര്‍ ‘പാതാള്‍ ലോക്’ സീസണ് 2 ട്രെയിലര്‍ എത്തി. ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസുമായാണ് സീസണ് 2 എത്തുന്നത്. നാഗാലാന്റിലെ ഒരു ഹൈ പ്രൊഫൈല്‍ കൊലപാതകവും തുടര്‍ന്നു നടക്കുന്ന അന്വേഷണവുമാണ് പ്രേമയം. ഹാതിറാം ചൗദരിയായി ജയ്ദീപ് അഹ്ലാവത് വീണ്ടുമെത്തുന്നു. ഇഷ്വക് സിങ്, തിലോതമ ഷോമി, ഗുല്‍ പനഗ്, നാഗേഷ് കുകുനൂര്‍, അനുരാഗ് അരോറ, പ്രശാന്ത് തമങ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ എഴുതുന്നത് സുദീപ് ശര്‍മ, അഭിഷേക് ബാനര്‍ജി, രാഹുല്‍ കനോജിയ, തമല്‍ സെന്‍ എന്നിവര്‍ ചേര്‍ന്ന്. അവിന്ശ് അരുണ്‍ ധവാരെയാണ് സംവിധാനം. ജനുവരി 17 മുതല്‍ സീരിസിന്റെ സ്ട്രീമിങ് പ്രൈം വീഡിയോയിലൂടെ ആരംഭിക്കും. സുദീപ് ശര്‍മ്മ ക്രിയേറ്ററായ ഈ സീരീസ് യൂനോയ ഫിലിംസ് എല്‍എല്‍പിയുമായി സഹകരിച്ച് ക്ലീന്‍ സ്ലേറ്റ് ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. നടി അനുഷ്ക ശര്‍മ്മയും സഹോദരന് കര്‍ണേഷ് ശര്‍മ്മയും നടത്തുന്ന പ്രൊഡക്ഷന്‍ ഹൗസാണ് ക്ലീന്‍ സ്ലേറ്റ് ഫിലിംസ്.
‘പാതാള്‍ ലോക്’ സീസണ് 2 ട്രെയിലര്‍
