ജീവിതശൈലിയും ജനിതക ഘടകങ്ങളും പ്രീഡയബറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പ്രീഡയബറ്റിക് ആണെന്ന് കണ്ടാല്‍ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റം വഴി ടൈപ്പ് 2 പ്രമേഹം വരാതെ തടയാന്‍ സാധിക്കും. ഭക്ഷണം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മധുരമുള്ള ലഘുഭക്ഷണങ്ങള്‍, മാധുരപാനീയങ്ങള്‍, ജങ്ക്ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണം ഇവ ഒഴിവാക്കാം. സമീകൃത ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പാന്‍ക്രിയാസിന് […]
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 6, തിങ്കള്‍
◾https://dailynewslive.in/ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിനെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം വ്യാപകം. പി.വി. അന്‍വര്‍ എം.എല്‍.എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്നും സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ […]
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ആസ്തിയില്‍ വളര്‍ച്ച
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കു പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 62 ലക്ഷം കോടിയായി. 2023 മാര്‍ച്ചില്‍ 54.62 ലക്ഷം കോടിയായിരുന്ന ആസ്തിയാണ് കുതിച്ചുയര്‍ന്നത്. 13 ശതമാനം വളര്‍ച്ചയാണ് കമ്പനികള്‍ കൈവരിച്ചത്. ആസ്തികള്‍ കൈകാര്യം ചെയ്യുന്നതില്‍ എല്‍.ഐ.സിയാണ് മുമ്പില്‍. മൊത്തം ആസ്തിയുടെ 72 ശതമാനവും എല്‍.ഐ.സിയാണ് കൈകാര്യം ചെയ്യുന്നത്. 2024 മാര്‍ച്ചിലെ കണക്ക് പ്രകാരം എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 44.23 ലക്ഷം കോടിയാണ്. സ്വകാര്യ മേഖലയിലെ മൊത്തം വിഹിതമാകട്ടെ […]
97.1 കോടി കടന്ന് രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍!
97.1 കോടി കടന്ന് കുതിച്ച് രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം. ജൂണ്‍ അവസാനം 96.96 കോടിയായിരുന്ന ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം സെപ്റ്റംബര്‍ അവസാനത്തോടെ 97.15 കോടിയായി ഉയര്‍ന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 0.20 ശതമാനമാണ് ത്രൈമാസിക വളര്‍ച്ചനിരക്ക്. വയര്‍ലെസ് സേവനത്തിന് വിവിധ മൊബൈല്‍ സേവനദാതാക്കളുടെ ആളൊന്നിനുള്ള ശരാശരി പ്രതിമാസ വരുമാനം ഈ കാലയളവില്‍ 157.45 രൂപയില്‍നിന്ന് 9.60 ശതമാനം ഉയര്‍ന്ന് 172.57 രൂപയായി. ട്രായ് ഡേറ്റ പ്രകാരം, വാര്‍ഷിക അടിസ്ഥാനത്തില്‍, മൊബൈല്‍ […]
‘എന്ന് സ്വന്തം പുണ്യാളന്‍’ ചിത്രത്തിലെ പുതിയ ഗാനം
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘കിനാവിന്‍ വരി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് കപില്‍ കപിലന്‍, സാം സി എസ് എന്നിവര്‍ ചേര്‍ന്നാണ്. സാം സി എസ് തന്നെയാണ് ഗാനത്തിന് സംഗീതം പകര്‍ന്നതും. യദു കൃഷ്ണന്‍ ആണ് ഗാനത്തിന് പശ്ചാത്തല ശബ്ദം നല്‍കിയിരിക്കുന്നത്. സെന്‍സര്‍ പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് നേടിയ […]
‘ബഡാസ് രവി കുമാര്‍’ ട്രെയിലര്‍ എത്തി
ബോളിവുഡിനെ ഇളക്കി മറിച്ച് ഹിമേഷ് രേഷാമിയയുടെ ‘ബഡാസ് രവി കുമാര്‍’ ട്രെയിലര്‍. ഇന്ത്യയിലെ വയലന്‍സ് സിനിമകളുടെ തലത്തൊട്ടപ്പന്മാരായ അനിമലിനും മാര്‍ക്കോയ്ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് രേഷാമിയ ‘രവി കുമാറു’മായി എത്തുന്നത്. വയലന്‍സിന്റെ അതിപ്രസരമാണ് ട്രെയിലറില്‍ നിറയെ. 1980കളിലെ ബോളിവുഡ് ആണ് കഥാ പശ്ചാത്തലം. 2014ല്‍ ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത ദ് എക്‌സ്‌പോസ് എന്ന സിനിമയുടെ അതേ യൂണിവേഴ്‌സില്‍ മറ്റൊരു കഥ പറയുകയാണ് ബഡാസ് രവികുമാര്‍. എക്‌സ്‌പോസ് സിനിമയിലെ അതേ കഥാപാത്രമായാണ് ഹിമേഷ് രേഷാമിയ ഈ സിനിമയിലെത്തുന്നത്. കയ്ത്ത് […]
40 വര്‍ഷത്തെ മാരുതിയുടെ റെക്കോഡ് ഭേദിച്ച് ടാറ്റ മോട്ടോഴ്‌സ്
ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിയുടെ 40 വര്‍ഷത്തെ അപ്രമാദിത്യത്തിന് അവസാനം. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറിന്റെ നിര്‍മാതാക്കള്‍ എന്ന നാല്‍പ്പതു വര്‍ഷത്തെ മാരുതി റെക്കോഡ് ടാറ്റ മോട്ടോഴ്‌സ് ഭേദിച്ചു. ടാറ്റ മോട്ടോഴ്സിന്റെ സബ്കോംപാക്റ്റ് എസ്യുവിയായ പഞ്ച്, മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍, സ്വിഫ്റ്റ്, മാരുതി സുസുക്കി ബ്രെസ എന്നിവയെ പിന്തള്ളി 2024ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറെന്ന നേട്ടം സ്വന്തമാക്കി. 2024ല്‍ 2,02,000 ടാറ്റ പഞ്ച് കാറുകളുടെ വില്‍പ്പനയാണ് നടന്നത്. മാരുതിയുടെ വാഗണ്‍ ആര്‍, […]
രണ്ടാമടക്കം
കേരളത്തിലെ പുരാതനമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗങ്ങളുടെ വിചിത്രമായ ചില അനുഭവങ്ങളാണ് രണ്ടാമടക്കത്തില്‍ പ്രതിപാദിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു നമ്പൂതിരി കുടുംബത്തില്‍ നിന്ന് നൂറേക്കര്‍ ‘ശപിക്കപ്പെട്ട ഭൂമി’ ആ കുടുംബം വാങ്ങുന്നു. വിശ്വാസവും കഠിനാധ്വാനവും കൊണ്ട് അവര്‍ അവിടെ സമ്പത്ത് കൊയ്യുന്നു. എന്നാല്‍ ആ കുടുംബം കാത്തുസൂക്ഷിക്കുന്ന ഒരു രഹസ്യം ഒരുനാള്‍ വെളിപ്പെടുമെന്നു വിധിക്കപ്പെട്ടിരിക്കുന്നു. കുറച്ച് തലമുറകള്‍ക്ക് ശേഷം കുടുംബത്തില്‍ നിന്നും – അതുപോലെ കത്തോലിക്കാ വിശ്വാസത്തില്‍ നിന്നും – ഒരുവന്‍ ഒളിച്ചോടി പോകുമെന്നും വിധിക്കപ്പെട്ടിരിക്കുന്നു. അവന്റെ […]
സീഡ് ഓയിലുകളുടെ ഉപയോഗം കാന്‍സറിനു കാരണമാകും
ചില പാചക എണ്ണകളുടെ ഉപയോഗം കാന്‍സറിനു കാരണമാകുമെന്ന് പഠനം. ‘ഗട്ട്’ എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സണ്‍ഫ്‌ലവര്‍, ഗ്രേപ്പ് സീഡ്, കനോല, കോണ്‍ ഓയില്‍ തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ദിവസവും ഈ എണ്ണകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഈ പഠനം പറയുന്നു. മലാശയ അര്‍ബുദം ബാധിച്ച 80 പേരില്‍ നടത്തിയ പരിശോധനയില്‍, സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന ബയോ ആക്ടീവ് ലിപ്പിഡുകളുടെ അളവ് വര്‍ധിച്ചതായി […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 6, തിങ്കള്‍
◾https://dailynewslive.in/ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ എം.എല്‍.എ ഒന്നാംപ്രതിയാണ്. കേസില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എം.എല്‍.എയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തവനൂര്‍ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പോരാട്ടം തുടരുമെന്ന് പി.വി. അന്‍വര്‍ […]
