ഇന്ത്യയില്‍ വില കുറഞ്ഞ ഹൈഡ്രേഷന് ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് പുതിയ ഉല്‍പ്പന്നവുമായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ്. റാസ്കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന ഉല്‍പ്പന്നവുമായാണ് റീഹൈഡ്രേഷന്‍ വിഭാഗത്തിലേക്ക് കമ്പനി ചുവടു വെച്ചിരിക്കുന്നത്. കാര്‍ബണേറ്റഡ് പാനീയ വിഭാഗത്തിലുളള കാമ്പ കോള ബ്രാന്‍ഡ് റിലയന്‍സ് ഏറ്റെടുത്തതിന് ശേഷമാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോലൈറ്റുകള്‍, ഗ്ലൂക്കോസ്, നാരങ്ങ നീര് എന്നിവയുളള പാനീയമാണ് റാസ്കിക്ക്. 10 രൂപയാണ് ഇതിന്റെ വില. വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ധാതുക്കള്‍ ലഭിക്കാന്‍ സഹായകരമായ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളും ഗ്ലൂക്കോസും പാനീയത്തില്‍ അടങ്ങിയിരിക്കുന്നു. മാമ്പഴം, ആപ്പിള്‍, പഴ മിശ്രിതം, ഇളനീര്, ചെറുനാരങ്ങ തുടങ്ങിയ രുചിഭേദങ്ങളിലാണ് റാസ്കിക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 750 മില്ലിഗ്രാം ഗാര്‍ഹിക ഉപഭോഗ പായ്ക്കും കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.
റാസ്കിക്ക് ഗ്ലൂക്കോ എനര്‍ജിയുമായി റിലയന്‍സ്
