അക്ഷരക്കൂട്ടില്‍ ഒതുങ്ങാത്ത അനന്തതയാണ് ലങ്ക. ലങ്കയെ എഴുതിയോ വായിച്ചോ ഫലിപ്പിക്കുക എളുപ്പമല്ല. ലങ്കാപര്യടനം ഒരു പാഴ്ച്ചെലവല്ല, തീര്‍ച്ച. ലങ്കയ്ക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെയും സാംസ്കാരികാധിനിവേശചര്‍ച്ചകളുടെയും കാലത്ത് ലങ്കയെ ആര്‍ക്കും മാറ്റിനിര്‍ത്താനാവില്ല. അനുഭാവിച്ചും പ്രതിഭാവിച്ചും നമ്മോടൊപ്പം ലങ്കാധിപനും ലങ്കയുമുണ്ടാവും. രാവണന്, വിഭീഷണന്, മണ്ഡോദരി എന്നിവരുടെ കാഴ്ചപ്പാടുകളിലൂടെ രാമ-രാവണ യുദ്ധത്തിന്റെ പുതിയ മാനങ്ങള്‍ അവതരിപ്പിക്കുന്ന നോവലിന്റെ മാതൃഭൂമിപ്പതിപ്പ്. ‘ലങ്ക’. കാവാലം ബാലചന്ദ്രന്. മാതൃഭൂമി. വില 297 രൂപ.
ലങ്ക
