കൊല്ലം പടപ്പക്കര ഇരട്ടക്കൊലപാതക കേസിൽ പ്രതി അഖിലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതിയെ കൊലപാതകം നടന്ന വീട്ടിലും കൊട്ടിയത്തെ കടയിലും എത്തിച്ച് തെളിവെടുത്തു. കൊലപാതകം നടത്തിയ രീതി പ്രതി പൊലീസിന് വിവരിച്ചു നൽകി. 2024 ഓഗസ്റ്റിലാണ് അഖിൽ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആൻ്റണിയെയും കൊലപ്പെടുത്തിയത്. പണം അവശ്യപ്പെട്ടിട്ട് നൽകാത്തതിനായിരുന്നു ലഹരി മരുന്നിന് അടിമയായ അഖിൽ കൊലപാതകം നടത്തിയത്. കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ശ്രീനഗറിൽ എത്തിയാണ്പ്രതിയെ പിടികൂടിയത്.
കൊല്ലം പടപ്പക്കര ഇരട്ടക്കൊലപാതക കേസിൽ പ്രതി അഖിലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി
