റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജേഷ് മലയാലപ്പുഴ നിര്‍മ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ജിമ്‌നി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. മീനാക്ഷി നായികയാവുന്ന ചിത്രം ജനുവരി 24 ന് ക്യാക്റ്റസ് സിനിമാക്‌സ് പ്രദര്‍ശനത്തിനെത്തിക്കും. സീമ ജി നായര്‍, കുടശനാട് കനകം, ഡോ. രജിത്കുമാര്‍, ജയകൃഷ്ണന്‍, മന്‍രാജ്, ജയശങ്കര്‍, കലഭാവന്‍ റഹ്മാന്‍, കലാഭാവന്‍ നാരായണന്‍ കുട്ടി, കോബ്ര രാജേഷ്, ഉണ്ണികൃഷ്ണന്‍, എന്‍ എം ബാദുഷ, പ്രിയങ്ക, ജോഷ്‌ന തരകന്‍, അനില്‍ ചമയം, സംഗീത, സ്വപ്ന അനില്‍, […]
‘നരിവേട്ട’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക. തീരുമാനം നിങ്ങളുടേതാണ്. വേട്ട ഇവിടെ ആരംഭിക്കുന്നു, പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കാവാലം, പുളിങ്കുന്ന്, ചങ്ങനാശ്ശേരി, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയാണിത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. […]
ഫെറാറ്റോ ഡിഫൈ 22 ഇലക്ട്രിക് സ്‌കൂട്ടര്‍
ഫെറാറ്റോ ഡിഫൈ 22 ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി പുറത്തിറക്കി നേരത്തെ ഒകായ ഇവി എന്നറിയപ്പെട്ടിരുന്ന ഒപിജി. 99,999 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. ഡെഫി 22-ന്റെ പ്രീ-ബുക്കിംഗ് 2025 ജനുവരി 17 മുതല്‍ ആരംഭിച്ചു. കോമ്പി ഡിസ്‌ക് ബ്രേക്ക് സിസ്റ്റം സജ്ജീകരിച്ചിട്ടുള്ള ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഫെറാറ്റോ ഡിഫൈ 22. ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. ഇതിന് പുറമെ മണിക്കൂറില്‍ 70 കിലോമീറ്ററാണ് ഉയര്‍ന്ന […]
ഇരുമ്പഴിക്കുള്ളില്‍
സംഘര്‍ഷഭരിതവും ദേശാഭിമാനപൂര്‍ണ്ണവുമായ സമരചരിത്രം പ്രതിപാദിക്കുന്ന ആത്മകഥ. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ വി.എ. കേശവന്‍ നായര്‍ ജയില്‍വാസത്തിനിടയില്‍ രഹസ്യമായി രചിച്ച പുസ്തകം 1947-ല്‍ മാതൃഭൂമിയിലൂടെ ആദ്യമായി വായനക്കാരിലേക്കെത്തി. സ്വാതന്ത്ര്യസമരചരിത്രത്തിലെ സാഹസികമായ ഒരു കാലത്തെ രേഖപ്പെടുത്തിയ ആധികാരികഗ്രന്ഥമെന്ന നിലയില്‍ ശ്രദ്ധേയമായ കൃതി. മലബാറിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന കാലഘട്ടം. ‘ഇരുമ്പഴിക്കുള്ളില്‍’. മാതൃഭൂമി ബുക്‌സ്. വില 275 രൂപ.
തൈരും യോഗര്‍ട്ടും തമ്മിലുള്ള വ്യത്യാസമറിയാം
തൈരും യോഗര്‍ട്ടും തമ്മിലുള്ള വ്യത്യാസം പലര്‍ക്കുമുള്ളതാണ്. നല്ല കട്ട തൈരുണ്ടെങ്കില്‍ അതുകൊണ്ട് മാത്രം ചോറു കഴിക്കുന്നവരുണ്ട്. കാച്ചിയ പാലില്‍ ഉറയൊഴിച്ച് പ്രകൃതിദത്തമായി ഉണ്ടാക്കുന്നതാണ് തൈര്. പാലില്‍ അടങ്ങിയ കെസിന്‍ എന്ന പ്രോട്ടീനെ ബാക്ടീരിയ വിഘടിപ്പിച്ചാണ് തൈര് ഉണ്ടാകുന്നത്. അതേസമയം യോഗര്‍ട്ട് നിയന്ത്രിത ഫെര്‍മെന്റേഷന് വിധേയമാകുന്നതാണ്. ലാക്ടോബാസിലസ് ബള്‍ഗേറിസസും ത്രെപ്റ്റോകോക്കസ് തെര്‍മോഫീലസ് എന്ന രണ്ട് തരം ബാക്ടീരികളെ ഉപയോഗിച്ചാണ് പാല്‍ പുളിപ്പിക്കുന്നത്. അതുകൊണ്ട് ഇവ രണ്ടിന്റെ രുചിയിലും ഘടനയിലും വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ പലതവണ അരിച്ചെടുത്ത് അവശേഷിക്കുന്ന ദ്രാവകം നീക്കം […]
ഡൊണാൾഡ് ജോൺ ട്രംപ്….!!!
ഡൊണാൾഡ് ജോൺ ട്രംപ്….!!! ഡൊണാൾഡ് ജോൺ ട്രംപ് ഒരു അമേരിക്കൻ ബിസിനസുകാരനും മാധ്യമ പ്രവർത്തകനും രാഷ്ട്രീയക്കാരനുമാണ്. 2025 മുതൽ അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു ….!! 2025 ജനുവരി 20 മുതൽ അമേരിക്കയുടെ 47 മത് പ്രസിഡൻ്റായി തുടരുന്ന ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ മുതിർന്ന നേതാവാണ് ഡൊണാൾഡ് ജോൺ ട്രംപ്. 2016 മുതൽ 2020 വരെ അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തി അഞ്ചാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം ഒരു അമേരിക്കൻ ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും […]
പിപിഇ കിറ്റിൽ കോടികളുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെയും അറിവോടെ നടന്ന കൊവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയതെന്നും ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കൊവിഡ് മഹാമാരിയെ കണ്ടുവെന്നും ഒരു ഭാഗത്ത് […]
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി സർക്കാർ
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച 70 വയസായവർക്ക് വരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നൽകുമ്പോൾ 43 വയസ് കഴിഞ്ഞതിന്റെ പേരിൽ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട 6 പേർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. വിവേചനം പുന:പരിശോധിക്കാൻ കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. തുടർന്ന് പൊതുവിദ്യാഭ്യാസ […]
കവചം സംവിധാനം നിലവിൽ വന്നു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം നിലവിൽ വന്നു. വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് […]
എൻ എം വിജയന്‍റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസിയിൽ പൊലീസ് പരിശോധന
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്‍റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസിയിലെ രേഖകൾ പോലീസ് പരിശോധിച്ചു. ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനൊപ്പം എത്തിയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. അതേസമയം പൊലീസോ എൻ ഡി അപ്പച്ചനോ പരിശോധന സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അടുത്ത ദിവസം ഐ സി ബാലകൃഷ്ണൻ എംഎൽഎയെയും ചോദ്യംചെയ്യും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും ചോദ്യം ചെയ്തേക്കും.
