സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാർഷ്ട്യത്തിന്റേതാണെന്നും പി വി അന്‍വര്‍. ഫേസ്ബുക്കിലൂടെയാണ് പി വി അന്‍വറിന്റെ രൂക്ഷ വിമര്‍ശനം. കാല് തള്ളിയോടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയർത്തുന്നതാണോ സ്ത്രീ സുരക്ഷയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നുംഅന്വയറിന്റെ പോസ്റ്റിലുണ്ട്.
ഭിക്ഷയെടുപ്പ് സമരവുമായി കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കുട്ടികള്‍
സെക്രട്ടറിയേറ്റിന് മുന്നില്‍ ഭിക്ഷയെടുപ്പ് സമരവുമായി സംസ്ഥാനത്തെ കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കുട്ടികള്‍. 10 കോടിയിലേറെ രൂപയാണ് ഹോസ്റ്റലുകള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കാനുള്ള കുടിശ്ശിക. അടച്ചുപൂട്ടലിന്റെ വക്കിലാണ് സംസ്ഥാനത്തെ പല സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളും. കായിക താരങ്ങള്‍ക്കുള്ള ഫുഡ് അലവന്‍സ് പോലും പത്ത് മാസമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകള്‍ക്ക് നല്‍കുന്നില്ല. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ ഓരോ ഹോസ്റ്റലുകളിലെയും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അലവന്‍സ് തുക മുന്‍കൂറായി നല്‍കാറായിരുന്നു പതിവ്. പിന്നീട് മാസംതോറും തുക കുടിശ്ശികയില്ലാതെ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2021 ഓടെ കാര്യങ്ങള്‍ […]
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പരാതിയില്ലാതെ കേസെടുത്തത് എന്തിനെന്ന് സുപ്രീംകോടതി
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പരാതിയില്ലാതെ കേസെടുത്തത് എന്തിനെന്നും ഇങ്ങനെ വ്യക്തികളെ അപമാനിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി. ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. അതോടൊപ്പം മൊഴിയുടെ അടിസ്ഥാനത്തിൽ അനുവാദം ഇല്ലാതെ കേസ് എടുത്തുവെന്നായിരുന്നു നടിയുടെ പരാതി. പരാതിയില്ലാതെ കേസ് എടുത്തത് എന്തിനെന്ന് ചോദിച്ച കോടതി ഇങ്ങനെ കേസ് അടുത്ത് ആളുകളെ അപമാനിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ […]
മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാർ ജോസഫ് പാംപ്ലാനി ഉറപ്പുനൽകിയെന്ന് വൈദികർ
സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭിന്നതയിൽ ഇന്നലെ നടത്താനിരുന്ന സമവായ ചർച്ച ഇന്ന് നടന്നു . കുർബാന തർക്കമടക്കമുള്ള വിഷയങ്ങളിലാണ് മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായ മാർ ജോസഫ് പാംപ്ലാനി വൈദികരുമായി ചർച്ച നടത്തിയത്. എറണാകുളം ബിഷപ്പ് ഹൗസിലാണ് പ്രതിഷേധം ഉയർത്തിയ 21 വൈദികരുമായി മാർ ജോസഫ് പാംപ്ലാനി ചർച്ച നടത്തിയത്. ചർച്ചയ്ക്ക് ശേഷം തങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാർ ജോസഫ് പാംപ്ലാനി ഉറപ്പുനൽകിയെന്ന് വൈദികർ പറഞ്ഞു. എറണാകുളം ജില്ലാ കളക്ടർ എൻ […]
കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് തെരഞ്ഞെടുപ്പിൽ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാർട്ണർ ആയിരുന്നുവെന്നും കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്നും കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് തെരഞ്ഞെടുപ്പിൽ സിപിഎം പാലക്കാട് ചെലവഴിച്ചത് ഒയാസിസിൻ്റെ പണമാണെന്നും തെരഞ്ഞെടുപ്പിൽ പണം ഇറക്കിയതിന്റെ നന്ദി ആണ് ബ്രൂവറി കരാറെന്നും അദ്ദേഹം പറഞ്ഞു. സകല തട്ടിപ്പുകാരുടെയും കാവലാളാണ് മുഖ്യമന്ത്രി മന്ത്രി […]
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 21, ചൊവ്വ
◾https://dailynewslive.in/ വിസി നിയമനത്തില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന യുജിസി കരട് മാര്‍ഗരേഖക്കെതിരെ ഐക്യകണ്‌ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. സര്‍വകലാശാലകളുടെ സ്വകാര്യവത്കരണത്തിനും വര്‍ഗ്ഗീയ ആശയങ്ങളുടെ പ്രചാരണത്തിനും വേണ്ടിയാണ് മാര്‍ഗരേഖയെന്നാണ് പ്രമേയത്തിലെ വിമര്‍ശനം. സര്‍വകലാശാലകളില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടനാ വ്യവസ്ഥയെ പോലും കാറ്റില്‍പ്പറത്തിയാണ് മാര്‍ഗ്ഗേരഖയെന്നും കുറ്റപ്പെടുത്തുന്നു. ◾https://dailynewslive.in/ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് അനൂപ് ജേക്കബ്ബ് ചോദിച്ചു. കൂത്താട്ടുകുളം […]
പ്രാന്തങ്ങാടി
നാലരപ്പതിറ്റാണ്ടിലേറെയായി സാഹിത്യസപര്യയിലേര്‍പ്പെട്ടിരിക്കുന്ന ഒരെഴുത്തുകാരന്റെ മാസ്റ്റര്‍പീസ് എന്നു വിളിക്കാവുന്ന കൃതിയാണ് ‘പ്രാന്തങ്ങാടി’. ഈ നോവലിലൂടെ കടന്നുപോകുമ്പോള്‍ നാം മറന്നു വെച്ച പഴയ ഒരു ദേശം നമ്മെ അന്വേഷിച്ചെത്തുന്നു. ഒരുവേള നാം മറന്ന പിരാന്തന്‍ കുഞ്ഞറമ്മൂട്ടിയും ബീവിക്കുട്ടിയും മായന്‍ ഹാജിയും ഒരു ആര്‍കൈവ്സ് മൂല്യമായി നമ്മുടെ മുന്നിലെത്തുന്നു. ജിന്നുകള്‍ നിരന്തരം അനുധാവനം ചെയ്യുന്നു, നിഗൂഢതകള്‍ നിറഞ്ഞ പള്ളിക്കാടുകളും കണ്ടുമറന്ന മണ്‍പാതകളും നിഗൂഢ രാത്രികളും നമ്മിലേക്ക് വീണ്ടും എത്തുന്നു. പ്രാന്തങ്ങാടി മലയാള സാഹിത്യത്തിന് ഒരു ദേശത്തെക്കൂടി സംഭാവന ചെയ്തിരിക്കുന്നു. ഭൂതകാലവും ചരിത്രവും […]
അറ്റാദായത്തില്‍ വര്‍ധന രേഖപ്പെടുത്തി റിലയന്‍സ്
കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ 7.4% വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോയും റീട്ടെയ്ല്‍ വിഭാഗങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 24% വര്‍ധനയുണ്ടായി. മൊത്ത അറ്റാദായം 18,540 കോടി രൂപയാണ്. പ്രതിഓഹരിക്ക് 13.70 രൂപ. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 17,265 കോടി രൂപയായിരുന്നു ആകെ അറ്റാദായം. ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 16563 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.43 ലക്ഷം കോടി രൂപയായി […]
നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ജിയോ
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. കമ്പനിയുടെ പ്രാരംഭ ഓഹരി വില്‍പ്പനക്ക് മുമ്പ് നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് പദ്ധതി. ജിയോക്ക് പിന്നാലെ മറ്റ് ടെലികോം കമ്പനികളും നിരക്ക് വര്‍ധന പ്രഖ്യാപിക്കാനാണ് സാധ്യത. രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ജൂണിലാണ് ജിയോ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. നിരക്ക് വര്‍ധനക്ക് പിന്നാലെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ജിയോ സേവനങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ഇതൊഴിവാക്കാന്‍ പ്രീമിയം സേവനങ്ങള്‍ക്ക് മാത്രം വില വര്‍ധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ […]
‘വിടാമുയര്‍ച്ചി’യിലെ അനിരുദ്ധ് മാജിക്
അജിത് നായകനായെത്തുന്ന ബ്രഹ്മാണ്ഡചിത്രം ‘വിടാമുയര്‍ച്ചി’യിലെ പുതിയ ഗാനം പുറത്ത്. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ഗാനം ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തി. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ 13 ലക്ഷം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. അനിരുദ്ധും യോഗി ശേഖറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവന്റേതാണ് വരികള്‍. അമോഘ് ബാലാജിയാണ് റാപ്പ് ഒരുക്കിയത്. ആക്ഷന്‍, ത്രില്‍, സസ്‌പെന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത് ചിത്രമാണ് വിടാമുയര്‍ച്ചി. അജിത്തിനു പുറമെ അര്‍ജുന്‍, തൃഷ, റെജീന കസാന്‍ഡ്ര എന്നിവരും പ്രധാന […]
