Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 21 , ചൊവ്വ

◾https://dailynewslive.in/ അമേരിക്കയില്‍ ഇനി ട്രംപ് യുഗം. അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള ലോക നേതാക്കളെ സാക്ഷി നിര്‍ത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ◾https://dailynewslive.in/ മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ട്രാന്‍സ്ജെന്‍ഡേഴ്സിനെ നിരാകരിച്ചും പനാമ കനാലിനെ […]

Posted inബിസിനസ്സ്

ഇന്ത്യയെ കയറ്റുമതി ഹബ്ബാക്കാന്‍ വിന്‍ഫാസ്റ്റ്

ആഗോളവിപണിയില്‍ ടെസ്ല മോട്ടോര്‍സിന്റെ മുഖ്യ എതിരാളിയും വിയറ്റ്നാമീസ് വാഹന നിര്‍മാണ കമ്പനിയുമായ വിന്‍ഫാസ്റ്റ് ഇന്ത്യയെ കയറ്റുമതി ഹബ്ബാക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യാനാണ് പദ്ധതി. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 2 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 17,000 കോടി രൂപ) ചെലവിട്ട് നിര്‍മിക്കുന്ന ഫാക്ടറി ഇക്കൊല്ലം പകുതിയോടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ 4,000 കോടി രൂപയാണ് കമ്പനി ഇവിടെ മുടക്കുന്നത്. 2,500 മുതല്‍ 3,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണിത്. […]

Posted inവിനോദം

ബേസില്‍ ജോസഫ് ചിത്രം ‘പൊന്‍മാന്‍’ ടീസര്‍

നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘പൊന്‍മാന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയില്‍ സംഘര്‍ഷഭരിതമാണ് ടീസര്‍. ഫെബ്രുവരി ആറിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ സജിന്‍ ഗോപു, ലിജിമോള്‍ ജോസ്, ആനന്ദ് മന്മഥന്‍, ദീപക് പറമ്പോല്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

ക്ലിയോപാട്ര….!!!

  ക്ലിയോപാട്ര രാജ്ഞി ഈജിപ്തിലെ വളരെ ശക്തയായ ഭരണാധികാരി ആയിരുന്നു……..!!!!   ബി. സി. 332 ൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് കീഴടക്കുകയും കുറച്ചു കാലം ഭരണം നടത്തുകയും ചെയ്തിരുന്നു. അലക്സാണ്ടറിനു ശേഷം ഈജിപ്തിന്റെ ഭരണാധികാരിയായത് ടോളമിയായിരുന്നു. ടോളമി രാജവംശ പരമ്പയിൽ ടോളമി XII-ാമൻെറ മകളായി ബി.സി 69-ൽ ക്ലിയോപാട്ര ജനിച്ചു.   ബി. സി. 51-ൽ ടോളമി മരിക്കുകയും, മകളായ ക്ലിയോപാട്ര 18-ആം വയസിൽ അധികാരത്തിൽ എത്തുകയും ചെയ്തു,. 10 വയസ്‌ മാത്രമുള്ള സഹോദരനായ ടോളമി […]

Posted inവിനോദം

‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായി ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’ വരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ‘എല്ലാം മാറ്റിമറിക്കുന്ന കേസ്, ഉജ്ജ്വലന്റെ ഏറ്റവും വലിയ രഹസ്യം കാത്തിരിക്കുന്നു. ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ യാത്രക്ക് തയ്യാറായിക്കോളൂ. ഡിറ്റക്ടീവ് ഉജ്ജ്വലന്റെ വിചിത്രമായ ലോകത്തിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ […]

Posted inഓട്ടോമോട്ടീവ്

കാവസാക്കി നിഞ്ച 500 പുതിയ രൂപത്തില്‍

പ്രമുഖ ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കാവസാക്കി ഇന്ത്യ തങ്ങളുടെ ജനപ്രിയ ബൈക്ക് നിഞ്ച 500 പുതിയ രൂപത്തില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അപ്ഡേറ്റ് ചെയ്ത കവാസാക്കി നിഞ്ച 500ല്‍ ഒരു പുതിയ കളര്‍ ഓപ്ഷന്‍ ലഭിക്കും. ഇത് കൂടാതെ, നിരവധി ഫീച്ചര്‍ അപ്‌ഡേറ്റുകളും കാണാം. പുതിയ നിഞ്ച 500 ന് നിലവിലുള്ള മോഡലിനേക്കാള്‍ 5,000 രൂപ വില കൂടുതലാണ്. 5.29 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് കമ്പനി 2025 കാവസാക്കി നിഞ്ച 500 പുറത്തിറക്കിയത്. ഡിസൈനിന്റെ കാര്യത്തില്‍, […]

Posted inപുസ്തകങ്ങൾ

നാനാത്വത്തില്‍ ഏകത്വം

എത്ര കണ്ടാലും മടുക്കാത്ത ഹിമാലയം ദൈവങ്ങളുടെ ആവാസ സ്ഥലമാണ്. പഞ്ച പാണ്ഡവരാല്‍ സ്ഥാപിതമായ മഹാദേവന്റെ ആസ്ഥാനമാണ് കേദാര്‍നാഥ് ആറുമാസം മഞ്ഞു മൂടിക്കിടക്കുന്ന വിഷ്ണു ക്ഷേത്രമായ ബദരിനാഥ് മഹാ അത്ഭുതങ്ങളില്‍ ഒന്നാണ്. ഹിമാലയത്തിലെ ഈ രണ്ട് ക്ഷേത്രങ്ങളിലേക്കുമുളള സംഗീത മധുവിന്റെ സഞ്ചാരമാണ് ഈ പുസ്തകം. ‘നാനാത്വത്തില്‍ ഏകത്വം’. സംഗീത മധു. സൈന്ധവ ബുക്‌സ്. വില 95 രൂപ.  

Posted inആരോഗ്യം

നാരങ്ങ വെള്ളം അമിതമായാല്‍ ആരോഗ്യം മോശമാകും

വിറ്റാമിന്‍ സിയും ആന്റി-ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങയുടെ നീര് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടാനും ചര്‍മത്തിന്റെ ആരോഗ്യത്തിന് കൊളാജന്റെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. കൂടാതെ ദഹനം, ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനും നാരങ്ങയില്‍ അടങ്ങിയ സംയുക്തങ്ങള്‍ സഹായിക്കും. ആരോഗ്യ സംരക്ഷണത്തിന് ദിവസവും നാരങ്ങവെള്ളം കുടിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ അമിതമായാല്‍ അമൃതവും വിഷമെന്ന പോലെ നാരങ്ങ വെള്ളം അമിതമായി കുടിക്കുന്നതു കൊണ്ട് ആരോഗ്യം മോശാവസ്ഥയിലാകാനും സാധ്യതയുണ്ട്. നാരങ്ങവെള്ളം അമിതമായി കുടിക്കുന്നത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ്സിൽ നേതാക്കളുമായി ഒറ്റക്കൊറ്റക്ക് ചർച്ച നടത്തി എഐസിസി നേതൃത്വം

എഐസിസി നേതൃത്വം സംസ്ഥാന കോൺഗ്രസ്സിൽ നേതൃമാറ്റത്തിലും പുനസംഘടനയിലും നേതാക്കളുമായി ഒറ്റക്കൊറ്റക്ക് ചർച്ച നടത്തി. വിവിധ നേതാക്കളിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായം തേടി.രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം മുൻ നിശ്ചയിച്ചപ്രകാരമാണ് ദീപ ദാസ് മുൻഷി നേതാക്കളെ വെവെറെ കാണുന്നത്. രമേശ് ചെന്നിത്തല, വിഡി സതീശൻ, ബെന്നി ബെഹ്നനാൻ, സണ്ണി ജോസഫ് അടക്കമുള്ളവരുമായാണ് ചർച്ച. നാളെയും കൂടിക്കാഴ്ചകളുണ്ട്. പുനസംഘടനയിൽ കെപിസിസി അധ്യക്ഷൻ മാറുമോ എന്നുള്ളതായിരുന്നു പ്രധാന ആകാംക്ഷ. പക്ഷെ രാഷ്ട്രീയകാര്യ സമിതി തീർന്നതോടെ ആദ്യം മാറ്റേണ്ടത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഐഐടിക്കായി 2500 കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് സ്റ്റേ

ബോംബൈ ഐഐടിയുടെ തുടർ വികസനവുമായി ബന്ധപ്പെട്ട് 2500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ബോംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഐഐടിയുടെ വികസനത്തിനായി വനപ്രദേശത്തടക്കം കഴിയുന്ന ആദിവാസികൾ ഉൾപ്പെടെ കുടുംബങ്ങളെ ഒഴിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടത്തണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇതിനായി പൊലീസിനെ അടക്കം ഉപയോഗിച്ച് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിരുന്നു. ഇന്ന് ഉത്തരവ് നടപ്പാക്കാനിരിക്കെയാണ് സുപ്രീംകോടതി ഇടപെടൽ.