തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി. അടിസ്ഥാന നിരക്ക് ഉയര്‍ത്തിയതോടെ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവും കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം. പുതിയ നിരക്കു പ്രകാരം ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 7.95 ശതമാനത്തില്‍ നിന്ന് 8 ശതമാനമാകും. […]
ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍
അമേരിക്കയില്‍ പ്രമുഖ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍. ടിക് ടോക്ക് നിരോധിക്കുന്ന പുതിയ നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തതായി എപി റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ 17 കോടി ഉപയോക്താക്കളാണ് ടിക് ടോക്ക് ആപ്പിന് ഉള്ളത്. ആപ്പ് നിരോധിക്കുന്ന നിയമം അമേരിക്കയില്‍ പ്രാബല്യത്തിലായതായി ടിക് ടോക്ക് സന്ദേശത്തില്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ആപ്പിന്റെ നിരവധി സ്‌ക്രീന്‍ഷോട്ടുകളിലാണ് ഇക്കാര്യം […]
സാസ്വിക നായികയായ ‘രണ്ടാം യാമം’ ടീസര്‍
ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. ഗോപാല്‍ നിര്‍മ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവന്‍, ഗൗതം കൃഷ്ണ, സാസ്വിക എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമൊക്കെ ഏറെ പ്രാധാന്യം നല്‍കുന്ന യാഥാസ്ഥിതിക തറവാട്ടിലെ ഇരട്ടകളായ രണ്ടു സഹോദരങ്ങളുടെ വിശ്വാസങ്ങളിലെ വൈരുധ്യങ്ങളിലൂടെ ഉണ്ടാകുന്ന സംഭവങ്ങളാണ് തികഞ്ഞ ഉദ്വോഗത്തോടെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, സുധീര്‍ കരമന, രേഖ, ഷാജു ശ്രീധര്‍, നന്ദു, രാജസേനന്‍, ജഗദീഷ് […]
‘പ്രാവിന്‍കൂട് ഷാപ്പ്’ ചിത്രത്തിലെ ഗാനം
സൗബിനും ബേസിലും ഒന്നിച്ച ‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ‘കെടാതെ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്. വിഷ്ണു വിജയ്യുടേതാണ് സംഗീതം. വിഷ്ണു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും കൂടാതെ ചെമ്പന്‍ വിനോദ് ജോസും ചാന്ദ്നിയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. കണ്ണനും (സൗബിന്‍) മിറാന്‍ഡയും (ചാന്ദ്നി ) തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് പുറത്തെത്തിയിരിക്കുന്ന ഗാനരംഗത്തിലുള്ളത്. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്ന് നടക്കുന്ന കേസന്വേഷണവുമൊക്കെ […]
ഇ-സ്‌കൂട്ടര്‍ ഡിപ്ലോസ് മാക്സ് പുറത്തിറക്കി
ന്യൂമെറോസ് മോട്ടോഴ്സിന്റെ ഇ-സ്‌കൂട്ടര്‍ ‘ഡിപ്ലോസ് മാക്സ്’ പുറത്തിറക്കി. വില 86,999 രൂപയില്‍ ആരംഭിക്കുന്നു. അതില്‍ പിഎം ഇ-ഡ്രൈവ് സ്‌കീമും ഉള്‍പ്പെടുന്നു. ഇതോടൊപ്പം, കമ്പനി സ്വന്തമായി മറ്റൊരു സവിശേഷ പ്ലാറ്റ്ഫോമും അവതരിപ്പിച്ചു, ഇത് ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്-സ്‌കൂട്ടര്‍ ക്രോസ്ഓവറായിരിക്കും. നൂതന എഞ്ചിനീയറിംഗുള്ള ഡിപ്ലോസ് പ്ലാറ്റ്ഫോം ഇതിനകം 13.9 ദശലക്ഷത്തിലധികം കിലോമീറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ഭൂപ്രദേശങ്ങളില്‍ അസാധാരണമായ പ്രകടനം ഉറപ്പാക്കിയിട്ടുണ്ട്. 34 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിലൂടെ ഇത് കുറഞ്ഞ പ്രവര്‍ത്തനരഹിതമായ സമയം വാഗ്ദാനം ചെയ്യുന്നു. ഇത് 140 […]
അമ്മതണല്‍മരം
കവിതയെഴുത്തിന്റെ യാന്ത്രികാഘോഷങ്ങളില്‍ നിന്ന് സ്വയം മാറിനില്‍ക്കാനും ഏകാന്തതയുടെ നീലാംബരങ്ങളില്‍ ദീര്‍ഘദൃഷ്ടി പതിപ്പിക്കാനും മതിര ബാലചന്ദ്രന് നിയോഗമുണ്ടായിരിക്കുന്നു. വിളക്കും താലപ്പൊലിയുമെടുക്കാതെ, ഏത് മേളപ്പദത്തെയും ജീവസ്പന്ദത്തിലലിയിക്കാന്‍ ബാലചന്ദ്രന് ശിക്ഷണം ലഭിച്ചിരിക്കുന്നു. നാളത്തെ സൂര്യോദയം ഇന്നേ അസ്തമിച്ചു പോകുന്ന അപചയത്തെ, അട്ടഹാസമില്ലാതെ പ്രതിരോധിക്കുന്ന സാംസ്‌കാരികയുദ്ധത്തിലാണ് കവി ഏര്‍പ്പെടുന്നത്. ‘അമ്മതണല്‍മരം’. മതിര ബാലചന്ദ്രന്‍. സൈന്ധവ ബുക്‌സ്. വില 142 രൂപ.
മൂക്കൊലിപ്പ്, ചുമ സ്ഥിരമായാല്‍ കാന്‍സര്‍ സാധ്യതയും!
ജലദോഷത്തിന്റെയോ പനിയുടെയോ ഭാഗമായി ഉണ്ടാകുന്ന മൂക്കൊലിപ്പ്, ചുമ, അസ്വസ്ഥത എന്നിവ പോലുള്ള സാധാരണ ലക്ഷണങ്ങള്‍ നമ്മളില്‍ മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുകയോ വഷളാവുകയോ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം. ഇതില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, പ്രത്യേകിച്ച് ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വാസംമുട്ടല്‍, അല്ലെങ്കില്‍ മൂര്‍ച്ചയുള്ള ശബ്ദം എന്നിവ പ്രത്യക്ഷപ്പെട്ടാല്‍ ശ്രദ്ധിക്കണം. ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാരംഭ ഘട്ടത്തിലെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണിത്. പെട്ടെന്നുള്ള, വിശദീകരിക്കാനാകാത്ത ശരീരഭാരം […]
മദ്ധ്യാഹ്ന വാർത്തകൾ
പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയറും രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് 3 വര്‍ഷം തടവുശിക്ഷയും വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. […]
മെക് സെവൻ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
മെക് സെവൻ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നുവെന്നും പുരുഷന്മാരെ കാണുന്നതിനും ഇടപഴുകുന്നതിനും സ്ത്രീകൾക്ക് ഇസ്ലാമിൽ നിബന്ധനകൾ ഉണ്ടെന്നും പണ്ടുകാലത്ത് അത് സ്ത്രീകൾ കൃത്യമായി പാലിച്ചിരുന്നു എന്നാൽ ഈ വ്യായാമമുറ അത്തരത്തിലുള്ള മറ എടുത്ത് കളഞ്ഞുവെന്നും മലപ്പുറം കുഴിമണ്ണയിൽ നടത്തിയ പ്രസംഗത്തിൽ അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുവെന്നും മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നു മതവിധി […]
പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി
പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെ 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു.
