Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൂത്താട്ടുകുളത്തെ സിപിഎം കൗൺസിലർ കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി

കൂത്താട്ടുകുളത്തെ സിപിഎം കൗൺസിലർ കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി. ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കല പറഞ്ഞു. മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നും കല വെളിപ്പെടുത്തി. പാർട്ടിയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. സിപിഎമ്മിൽ തുടരാൻ ആ​ഗ്രഹമില്ലെന്നും കല വ്യക്തമാക്കി. പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്നും കല പറഞ്ഞു.

Posted inഅറിയാക്കഥകൾ, ലേറ്റസ്റ്റ്

തെയ്യം….!!!

    ഉത്തരകേരളത്തിലും, കർണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളിൽ ഒന്നാണ് അനുഷ്ഠാന കർമ്മമായ തെയ്യം….!!! പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശങ്ങളിൽ തിറ എന്ന പേരിൽ ആണ് അവതരിപ്പിക്കുന്നത്. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നിർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു.   ദേവാരാധന നിറഞ്ഞ തെയ്യം അനുഷ്ഠാനത്തിൽ […]

Posted inലേറ്റസ്റ്റ്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ.ബാലന് പാലക്കാട് ജില്ലാ സമ്മേളനത്തിൽ  വിമർശനം

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ.ബാലന് പാലക്കാട് ജില്ലാ സമ്മേളനത്തിൽ  വിമർശനം. ബിജെപി നേതാവ് സന്ദീപ് വാര്യർ ബി.ജെ.പി വിട്ടപ്പോൾ എകെ ബാലൻ നടത്തിയ നടത്തിയ പുകഴ്ത്തൽ പരാമർശം ഉയർത്തിയാണ് രൂക്ഷ വിമർശനം ജില്ലാ സമ്മേളനത്തിലുയർന്നത്. ‘സന്ദീപ് വാര്യ‍ർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും’ എന്ന പരാമർശം വെള്ളം തിളയ്ക്കും മുൻപ് അരിയിടുന്നതിന് തുല്യമായെന്നാണ് വിമർശനം. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽ ആത്മവിശ്വാസമില്ലാതെ ഇകഴ്ത്തിക്കാട്ടുന്നതായി. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മുതിർന്ന സഖാക്കൾ മറന്നു പോവരുതെന്നും സി.പി.എം […]

Posted inലേറ്റസ്റ്റ്

സി പി എമ്മിനെതിരെയുള്ള കാന്തപുരത്തിന്റെ വിമർശനത്തിന് പിന്തുണയുമായി  മുസ്ലീം ലീഗ്

സി പി എമ്മിനെതിരെയുള്ള കാന്തപുരത്തിന്റെ വിമർശനത്തിന് പിന്തുണയുമായി  മുസ്ലീം ലീഗ് . മത പണ്ഡിതന്മാർ മതകാര്യം പറയുമ്പോൾ സി പി എം എന്തിനാണ് അതിൽ ഇടപെടുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ചോദിച്ചു. സി പി എം പൊളിറ്റ് ബ്യൂറോയിൽ ആകെ ഉള്ളത് ഒരു സ്ത്രീയല്ലേ. വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നത് സി പി എം തടഞ്ഞെന്നും അഭിപ്രായപ്പെട്ട സലാം, സി പി എം എന്നും സ്ത്രീകൾക്ക് എതിരെന്നും കൂട്ടിച്ചേർത്തു. മതം […]

Posted inലേറ്റസ്റ്റ്

സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിനെ ന്യായീകരിച്ച്  മന്ത്രി റോഷി അ​ഗസ്റ്റിൻ

സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിനെ ന്യായീകരിച്ച്  മന്ത്രി റോഷി അ​ഗസ്റ്റിൻ. കിൻഫ്രയ്ക്ക് നൽകിയ വെള്ളം പങ്കിടുന്നതിൽ തെറ്റില്ലെന്നാണ് മന്ത്രിയുടെ ന്യായീകരണം. വാട്ടർ അതോറിറ്റിക്ക് നേരിട്ട് ഇതിൽ ഒരു ഇടപാടും ഇല്ല. ഒരു വ്യവസായ സംരംഭം വരുമ്പോൾ അതിനോട് നെഗറ്റീവ് ആയി ഇടപെടേണ്ട കാര്യമില്ല. തെറ്റിദ്ധരിപ്പിച്ചാണ് മദ്യ നിർമ്മാണ കമ്പനി വെള്ളത്തിന് അനുമതി വാങ്ങിയത് എന്ന സൂപ്രണ്ടിംഗ് എൻജിനീയറുടെ പ്രസ്താവന അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന് മനസ്സിലായ കാര്യം അദ്ദേഹവും എനിക്ക് മനസ്സിലായ കാര്യമാണ് ഞാൻ പറയുന്നതെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിൻമാറണമെന്ന് മന്ത്രി ജി ആർ അനിൽ

ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിൻമാറണമെന്ന് മന്ത്രി ജി ആർ അനിൽ. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന റേഷൻ വ്യാപാരി സമരം ​ഗൗരവമായി കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കമ്മീഷൻ തുക വർധിപ്പിക്കുന്നത്  ഉൾപ്പടെയുള്ള ആവശ്യങ്ങൾ സർക്കാർ അനുഭാവത്തോടെയാണ് കാണുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മാറുമ്പോൾ പരിഹരിക്കാവുന്നതാണ് ഇവ. രാജ്യത്തെ ഏറ്റവും ഉയർന്ന കമ്മീഷനാണ് കേരളത്തിൽ റേഷൻ വ്യാപരികൾക് ഇപ്പോൾ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 22, ബുധന്‍

◾https://dailynewslive.in/ പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. കേരളത്തില്‍ മദ്യനിര്‍മ്മാണ കമ്പനി വേണ്ടെന്ന് തീരുമാനിച്ചത് നായനാര്‍ സര്‍ക്കാരാണെന്നും പിന്നീട് വന്ന സര്‍ക്കാരുകളെല്ലാം അത് പാലിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ എന്താണ് നിര്‍ബന്ധമെന്നും അദ്ദേഹം ചോദിച്ചു. ◾https://dailynewslive.in/ എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത. സമരത്തെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വ്യവസായങ്ങള്‍ക്കെതിരെയുള്ള സമരം അനാവശ്യമാണെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം […]

Posted inബിസിനസ്സ്

സ്വര്‍ണ വില റെക്കോഡിട്ടു, പവന് 60,200 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡ് കുറിച്ചു. ഗ്രാം വില 75 രൂപ വര്‍ധിച്ച് 7,525 രൂപയും പവന്‍ വില 600 രൂപ വര്‍ധിച്ച് 60,200 രൂപയുമായി. സംസ്ഥാനത്ത് ആദ്യമായാണ് സ്വര്‍ണ വില 60,000 രൂപ കടക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് കുറിച്ച പവന് 59,640 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. വിവാഹ പര്‍ച്ചേസുകാരെ ആശങ്കയിലാഴ്ത്തി ഈ മാസം ഇതുവരെ 2,760 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയില്‍ ഉണ്ടായത്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് […]

Posted inടെക്നോളജി

സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഇനി സംഗീതവും!

സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ സംഗീതം ചേര്‍ക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഇതിനായി ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് പോലുള്ള ഇന്റര്‍ഫേസ് വാഗ്ദാനം ചെയ്തുള്ള ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ തെരഞ്ഞെടുത്ത വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ആണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയത്. സ്റ്റാറ്റസ് എഡിറ്റര്‍ ഇന്റര്‍ഫേസില്‍ ഒരു പുതിയ മ്യൂസിക് ഓപ്ഷന്‍ നല്‍കിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മെറ്റ നല്‍കുന്നതുപോലെ ഒരു മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്ത് സംഗീതം തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഉപയോക്താക്കള്‍ക്ക് […]

Posted inവിനോദം

മമ്മൂട്ടി ചിത്രം ‘ഡൊമിനിക്കി’ലെ ആദ്യഗാനം

മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഈ രാത്രി’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തിരുമാലിയും വിനായക് ശശികുമാറും ചേര്‍ന്നാണ്. ദര്‍ബുക ശിവയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചാരി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ […]