ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിൻമാറണമെന്ന് മന്ത്രി ജി ആർ അനിൽ. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന റേഷൻ വ്യാപാരി സമരം ഗൗരവമായി കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കമ്മീഷൻ തുക വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ സർക്കാർ അനുഭാവത്തോടെയാണ് കാണുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മാറുമ്പോൾ പരിഹരിക്കാവുന്നതാണ് ഇവ. രാജ്യത്തെ ഏറ്റവും ഉയർന്ന കമ്മീഷനാണ് കേരളത്തിൽ റേഷൻ വ്യാപരികൾക് ഇപ്പോൾ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിൻമാറണമെന്ന് മന്ത്രി ജി ആർ അനിൽ
